കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോര് മൂർച്ഛിച്ചു;അബ്ദുള്ളക്കുട്ടിയെ തിരിഞ്ഞ് നോക്കാതെ സുരേന്ദ്രനും കുമ്മനവും,സ്വീകരിക്കാനെത്തിയില്ല

Google Oneindia Malayalam News

തിരുവനന്തപുരം; ബിജെപി പുനസംഘടനയിൽ സംസ്ഥാന നേതൃത്വത്തിനിടയിൽ പോര് മൂർച്ഛിച്ചു ,. പാര്‍ട്ടിയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള നേതാക്കളെ തഴഞ്ഞ് കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ എപി അബ്ദുള്ളകുട്ടിക്ക് ദേശീയ ഉപാധ്യക്ഷ സ്ഥാനം നല്‍കിയതില്‍ ബിജെപിയിലും ആര്‍എസ്എസിലും വലിയ എതിർപ്പാണ് ഉയർന്നത്. അതിനിടെ ഉപാധ്യക്ഷ പദവി ലഭിച്ച ശേഷം ആദ്യമായി മാരാർജി ഭവനിലെത്തിയ അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കാൻ നേതാക്കൾ ആരും തന്നെ എത്തിയില്ല. പുതിയ വിവരങ്ങൾ ഇങ്ങനെ

അതൃപ്തി പുകയുന്നു

അതൃപ്തി പുകയുന്നു

കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവർക്കുള്ളപ്പെടെ അർഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് സംസ്ഥാന ബിജെപി ഘടകത്തെ അമ്പരപ്പിച്ച് കൊണ്ട് ദേശീയ നേതൃത്വം ഭാരവാഹി പട്ടിക പുറത്തുവിട്ടത്. നേതാക്കളെ പരിഗണിച്ചില്ലെന്നത് മാത്രമല്ല ഇന്നലെ മാത്രം പാർട്ടിയിൽ എത്തിയ ടോം വടക്കനും എപി അബ്ദുള്ളക്കുട്ടിക്കും പദവികൾ നൽകിയത് നേതാക്കളെ ചൊടിപ്പിച്ചു.

കേന്ദ്രനേതൃത്വത്തിന് പരാതി

കേന്ദ്രനേതൃത്വത്തിന് പരാതി

പുനഃസംഘടനയിലെ അതൃപ്തി പ്രകടമാക്കിക്കൊണ്ട് നിരവധി പരാതികള്‍ ഇതിനകം കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. നേതാക്കളെയും പ്രവർത്തകരെയും അവഗണിച്ചുള്ള ബിജെപിയുടെ പോക്ക്‌ അപകടമാണെന്നായിരുന്നു മുതിര്‍ന്ന നേതാവ് പിപി മുകുന്ദൻ പ്രതികരിച്ചത്.

കെ സുരേന്ദ്രനെതിരെ

കെ സുരേന്ദ്രനെതിരെ

നേതാക്കളെ തഴഞ്ഞതിൽ അതൃപ്തി പ്രകടിപ്പിച്ച് കൃഷ്ണദാസ് പക്ഷം പ്രത്യേക യോഗം ചേർന്നിരുന്നു. മുരളീധര പക്ഷത്തെ നേതാവായ കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചത് മുതൽ പാർട്ടിയിൽ ഭിന്നത രൂക്ഷമായിരുന്നു. ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള കൃഷ്ണദാസ് പക്ഷത്തെ നേതാക്കൾ സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.

വിട്ട് നിന്ന് ശോഭ സുരേന്ദ്രനും

വിട്ട് നിന്ന് ശോഭ സുരേന്ദ്രനും

പദവി ഏറ്റെടുത്ത പിന്നാലെസർക്കാരിനെതിരായ ബിജെപി പ്രതിഷേധങ്ങളുടെ ഭാഗമാകാൻ പോലും ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ തയ്യാറായിരുന്നില്ല. അതിനിടയിലാണ് പാർട്ടിയിൽ വീണ്ടും അതൃപ്തിക്ക് വഴിവെച്ചുള്ള അബ്ദുള്ളക്കുട്ടി ഉൾപ്പെടുയുള്ളവരുടെ നിയമനം. അതേസമയം പദവിയേറ്റെടുത്ത പിന്നാലെ ആദ്യമായി സംസ്ഥാനത്ത് എത്തിയ അബ്ദുള്ളക്കട്ടിയെ സ്വീകരിക്കാൻ നേതാക്കൾ എത്താതിരുന്നത് പാർട്ടിയിൽ പുതിയ പോരിന് കാരണമായിരിക്കുകയാണ്.

സംസ്ഥാന നേതാക്കൾ എത്തിയില്ല

സംസ്ഥാന നേതാക്കൾ എത്തിയില്ല

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനു മുതിര്‍ന്ന നേതാവായ കുമ്മനും രാജശേഖരനും സ്വീകരണത്തില്‍ നിന്നും വിട്ടു നിന്നു.ജില്ല അധ്യക്ഷന്‍ വിവി രാജേഷും സ്വീകരണത്തിനെത്തിയില്ല. എസ്. സുരേഷും വിടി രമയും മാത്രമാണ് അബ്ദ്ദുള്ളക്കുട്ടിയെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നത്.

ന്യൂനപക്ഷങ്ങളോടുള്ള പരിഗണന

ന്യൂനപക്ഷങ്ങളോടുള്ള പരിഗണന

അതേസമയ തന്റെ പദവി മറ്റാരെയെങ്കിലും അവഗണിച്ച് കൊണ്ടുള്ളതാണെന്ന വികാരം പാർട്ടിയിൽ ഇല്ല. തനിക്ക് വളരെയധികം പിന്തുണയാണ് പാർട്ടിയിൽ ലഭിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
തന്‍റെ ഉപാധ്യക്ഷ സ്ഥാനം ന്യൂനപക്ഷങ്ങളോടുള്ള ബി.ജെ.പിയുടെ പരിഗണനയാണ് കാണിക്കുന്നതെന്ന് അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.

ബിജെപി മുഖ്യപ്രതിപക്ഷം

ബിജെപി മുഖ്യപ്രതിപക്ഷം

ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണ് എന്ന വ്യാപക പ്രചാരണമാണ് കേരളത്തിൽ ഉൾപ്പെടെ നടക്കുന്നത്. ഇത്തരം പ്രചരണങ്ങളുടെ മുനയൊടിച്ചിരിക്കുകയാണ് തന്റെ ഉപാധ്യക്ഷ സ്ഥാനം എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കേരളത്തിൽ മുഖ്യപ്രതിപക്ഷമായി കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബിജെപി മാറിയെന്നു അബ്ദുള്ളക്കുട്ടി പറഞ്ഞു.

അനുകൂല സൂചന

അനുകൂല സൂചന

ബിജെപിക്ക് അനുകൂലമായ മാറ്റങ്ങളാണ് കേരളത്തിൽ സംഭവിക്കുന്നത്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഏറ്റവു കൂടുതൽ പിന്തുണ ബിജെപിക്കാണ് . ഇത് നല്ല സൂചനയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

'ആ പഴയ ഫാൻ ആയിരുന്നു ഏക പ്രതീക്ഷ,കാപ്സ്യൂളുകളെല്ലാം മതിയാവാതെ വരും';എംകെ മുനീർ'ആ പഴയ ഫാൻ ആയിരുന്നു ഏക പ്രതീക്ഷ,കാപ്സ്യൂളുകളെല്ലാം മതിയാവാതെ വരും';എംകെ മുനീർ

എംഎം മണിക്ക് പിറകെ മന്ത്രി കെടി ജലീലിനും കൊവിഡ്, മന്ത്രി വീട്ടിൽ നിരീക്ഷണത്തിൽഎംഎം മണിക്ക് പിറകെ മന്ത്രി കെടി ജലീലിനും കൊവിഡ്, മന്ത്രി വീട്ടിൽ നിരീക്ഷണത്തിൽ

ആരാധനാലയങ്ങളില്‍ നിയന്ത്രണം; ഒരു സമയം പരമാവധി 20 പേര്‍, പുതിയ തീരുമാനങ്ങള്‍ ഇങ്ങനെആരാധനാലയങ്ങളില്‍ നിയന്ത്രണം; ഒരു സമയം പരമാവധി 20 പേര്‍, പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കോൺഗ്രസിന്റെ പുതിയ നീക്കം; തന്ത്രം മെനയുക ഇവർ.. നിർണായകംതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കോൺഗ്രസിന്റെ പുതിയ നീക്കം; തന്ത്രം മെനയുക ഇവർ.. നിർണായകം

English summary
no state leaders came to recieve new party vice president abdullakkutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X