'വന്ദേഭാരതിന് മലപ്പുറം ജില്ലയിൽ മാത്രം സ്റ്റോപ്പില്ല, മലപ്പുറത്തുകാരെന്താ കടലാസിൻ്റെ ആളുകളോ'?: ജലീൽ
മലപ്പുറം: വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ പ്രതിഷേധം. തിരൂരില്‍ ഉണ്ടായിരുന്ന സ്റ്റോപ്പ് ഒഴിവാക്കി ഷൊര്‍ണൂരിന് സ്‌റ്റോപ്പ് അനുവദിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള ജില്ലയിലെ സ്റ്റോപ്പ് ഒഴിവാക്കിയതിന് എതിരെ പ്രതിഷേധം ഉയരണമെന്ന് കെടി ജലീല്‍ എംഎല്‍എ ആവശ്യപ്പെട്ടു.
കെടി ജലീലിന്റെ പ്രതികരണം: ' വന്ദേഭാരതിന് മലപ്പുറം ജില്ലയിൽ മാത്രം സ്റ്റോപ്പില്ല!!! മലപ്പുറത്തുകാരെന്താ കടലാസിൻ്റെ ആളുകളോ? വന്ദേഭാരത്, രാജധാനി ഉൾപ്പടെ 13 ട്രൈനുകൾക്ക് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല. കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. അവസാനം നടന്ന സെൻസസ് പ്രകാരം 45 ലക്ഷം മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത്. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓർമ്മ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാവണം.

കേന്ദ്രസർക്കാറിൻ്റെയും ഇന്ത്യൻ റെയിൽവേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയിൽ ശക്തമായ പ്രതിഷേധമുയരണം. മലപ്പുറം പൊന്നാനി എം.പിമാർ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്ന് പറയണം. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് എന്തെങ്കിലും പരിമിതികൾ അവർക്കുണ്ടെങ്കിൽ വ്യക്തമാക്കണം.
മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന താഴെ പറയുന്ന 14 ട്രൈനുകൾക്ക് തിരൂർ ഉൾപ്പടെ ജില്ലയിലെ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ല. ഇത്രമാത്രം അവഗണിക്കപ്പെടാൻ മലപ്പുറം ജില്ലക്കാർ എന്ത് തെറ്റ് ചെയ്തു?
1) ട്രൈൻ നമ്പർ: 12217, കേരള സമ്പർക് ക്രാന്തി എക്സ്പ്രസ്
2) നമ്പർ: 19577, തിരുനൽവേലി-ജാം നഗർ എക്സ്പ്രസ്
3) നമ്പർ: 22630, തിരുനൽവേലി-ദാദർ എക്സ്പ്രസ്സ്
4) നമ്പർ: 22659, കൊച്ചുവേളി-ഋഷികേശ് എക്സപ്രസ്സ്
5) നമ്പർ: 22653, തിരുവനന്തപുരം- ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്
6) നമ്പർ: 02197, ജബൽപൂർ സ്പെഷൽ ഫെയർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
7) നമ്പർ: 20923, ഗാന്ധിധാം ഹംസഫർ എക്സ്പ്രസ്,
നമ്പർ: 22655, എറണാങ്കുളം-ഹസ്രത്ത് നിസാമുദ്ധീൻ സൂപ്പർ ഫാസ്റ്റ് എക്സപ്രസ്
9) നമ്പർ: 12483, അമൃതസർ വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്
10) നമ്പർ: 22633, തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്,
11) നമ്പർ: 20931, ഇൻഡോർ വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്
12) നമ്പർ: 12431, ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ്
13) നമ്പർ: 22476, ഹിസർ എ.സി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്
മലപ്പുറം ജില്ലക്കാരെന്താ കടലാസിൻ്റെ ആളുകളോ?
തിരൂരിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗ് എംപി ഇടി മുഹമ്മദ് ബഷീറും രംഗത്ത് വന്നിട്ടുണ്ട്. മുഹമ്മദ് ബഷീറിന്റെ പ്രതികരണം: 'തിരൂരിനെ ഒഴിവാക്കിക്കൊണ്ടുള്ള വന്ദേ ഭാരത്തിന്റെ സ്റ്റോപ്പുകളുടെ ലിസ്റ്റ് റത്തുവന്നിരിക്കുയാണ് , ഒരു തരത്തിലും നീതീകരിക്കാനാവാത്ത കാര്യമാണ് ഇത് . രണ്ടാമത്തെ പരീക്ഷണ ഓട്ടത്തിൽ തിരൂരിൽ നിർത്താതെ പോയപ്പോൾ തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നു.
അന്ന് തന്നെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ ബന്ധപ്പെടുത്തകുകയും സ്റ്റോപ്പ് അനുവദിക്കണമെന്ന് കത്തെഴുതുകയും ചെയ്തിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകും' .
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications