കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ 'അടി'; ഇനിമുതല്‍ റേഷന്‍ കടകളില്‍ പഞ്ചസാരയില്ല!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ഏപ്രില്‍ മുതല്‍ പഞ്ചസാരവിതരണത്തിന് സബ്‌സിഡി തുക അനുവദിക്കേണ്ടതില്ലെന്ന് കേന്ദ്ര നിലപാട്. പഞ്ചസാര സബ്‌സിഡിക്ക് സംസ്ഥാനങ്ങള്‍ക്ക് ഇത്തവണ പണം നീക്കിവച്ചില്ല. മുന്‍ബജറ്റില്‍ 4500 കോടി രൂപ നീക്കിവച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സ്വന്തം ചെലവില്‍ പഞ്ചസാര വാങ്ങി സബ്‌സിഡി നിരക്കില്‍ വിതരണംചെയ്യാമെന്നാണ് കേന്ദ്ര നിര്‍ദേശം.

ഇതോടെ റേഷന്‍ കടകള്‍ വഴിയുള്ള പഞ്ചസാര വിതരണം മുട്ടും. കഴിഞ്ഞ കേന്ദ്രബജറ്റില്‍ പഞ്ചസാരവിതരണത്തിനായി 200 കോടി രൂപ മാത്രമാണ് നീക്കിവച്ചത്. സംസ്ഥാനങ്ങള്‍ക്ക് കുടിശ്ശികയായിട്ടുള്ള സബ്‌സിഡി നല്‍കാനാണ് ഈ തുക നീക്കിവച്ചത്. പഞ്ചസാര സബ്‌സിഡിക്ക് സംസ്ഥാനങ്ങള്‍ക്ക് ഇത്തവണ പണം നീക്കിവച്ചില്ല. എന്നാല്‍ മുന്‍ബജറ്റില്‍ 4500 കോടി രൂപ നീക്കിവച്ചിരുന്നു.

Sugar

രാജ്യത്തെ 40 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 27 ലക്ഷം ടണ്‍ പഞ്ചസാരയാണ് വിതരണംചെയ്തിരുന്നത്. കിലോഗ്രാമിന് 13.50 രൂപയായിരുന്നു വില. സംസ്ഥാനത്ത്് 4301 മെട്രിക് ടണ്‍ പഞ്ചസാര ഒരുമാസം റേഷന്‍കടവഴി വിതരണംചെയ്തിരുന്നു. കിലോയ്ക്ക് 32 രൂപയാണ് കേന്ദ്രസബ്‌സിഡി അനുവദിച്ചിരുന്നത്. നിലവില്‍ ഫെബ്രുവരിയിലെ പഞ്ചസാരയാണ് വിതരണംചെയ്യുന്നത്. മാര്‍ച്ച് മാസത്തെയും വിതരണം ചെയ്യും. ഏപ്രില്‍ മാസത്തെ സബ്‌സിഡിത്തുക സംബന്ധിച്ച് കേന്ദ്രത്തില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

മണ്ണെണ്ണവിഹിതവും കേന്ദ്രസര്‍ക്കാര്‍ ഓരോമാസവും വെട്ടിക്കുറയ്ക്കുകയാണ്. ഒക്ടോബറിലെ വിഹിതത്തില്‍ 9660 കിലോലിറ്ററും ഏപ്രിലിലെ വിഹിതത്തില്‍ 1452 കിലോലിറ്ററും വെട്ടിക്കുറച്ചു. ഇതിന് പിന്നാലെയാണ് പഞ്ചസാര സബ്‌സിഡിയും നിര്‍ത്തുന്നത്. അതേസമയം സംസ്ഥാനത്തിന് നിലവില്‍ ലഭിക്കുന്ന പഞ്ചസാര സബ്‌സിഡി നിര്‍ത്തലാക്കരുതെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. സബ്‌സിഡി നിര്‍ത്തലാക്കുന്നതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
No sugar distrubution via ration shops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X