കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേനല്‍മഴ കനിഞ്ഞില്ല; വട്ടവടയില്‍ കൃഷിയിടങ്ങള്‍ കരിഞ്ഞുണങ്ങുന്നു ആശങ്കയോടെ കര്‍ഷകര്‍

  • By Desk
Google Oneindia Malayalam News

മറയൂര്‍: കേരളത്തിലെ ശീതക്കാല പച്ചക്കറികളുടെ ഇടമായ വട്ടവട, മറയൂര്‍ പ്രദേശങ്ങളില്‍ വേനല്‍മഴ ലഭിക്കാത്തതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. ഈ മേഖലയില്‍ വെള്ളമില്ലാത്തതിനാല്‍ കൃഷി ഉണങ്ങി തുടങ്ങിയയിരിക്കുകയാണ്. കൃഷി നശിച്ചു തുടങ്ങിയതോടെ മേഖലയിലെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ.് മറയൂര്‍ കാന്തല്ലൂര്‍മേഖലകളില്‍ പച്ചക്കറി ഉല്‍പാദനത്തില്‍ കുറവുണ്ടായാല്‍ കേരളത്തിലെ പച്ചക്കറി വില ഓണക്കാലമാകുമ്പോഴേക്കും കുതിച്ചുയരും.

ശീതകാല വിളകളായ ക്യാരറ്റ് , ക്യാബേജ്, ബീറ്റ്‌റൂട്ട് പോലുള്ളവ കൃഷിചെയ്യുന്ന കേരളത്തിലെ ഏകപ്രദേശമാണ് മറയൂര്‍ മലനിരകളിലെ വട്ടവടയും കാന്തല്ലൂരും. ഇവിടെ വേനല്‍ മഴയെത്താത്തത് ഓണക്കാലത്തെ പച്ചക്കറി ലഭ്യതയെ ബാധിക്കുമെന്നാണ് സൂചന.മുന്‍ വര്‍ഷങ്ങളിലെല്ലാം വേനല്‍കാലത്ത് അഞ്ചിലധികം തവണ മഴലഭിച്ചിരുന്നു. എന്നാല്‍ ഈ സീസണില്‍ ഇതുവരെയും മഴ പെയ്തിട്ടില്ല.നിലവിലെ കൃഷിയിടങ്ങളിലുള്ള വിളവ് കരിഞ്ഞു തുടങ്ങിയതിനാലും പുതിയ കൃഷി ഇറക്കാന്‍ കഴിയാത്തതിനാലുമാണ് കര്‍ഷകര്‍ നട്ടം തിരിയുന്നത്.ജില്ലയുടെ വിവിധ ഇടങ്ങളില്‍ ഇക്കുറി അതി ശക്തമായ മഴലഭിച്ചിരുന്നു എങ്കിലും മറയൂര്‍ കാന്തല്ലൂര്‍ മേഖലയില്‍ ഇക്കുറി വേനല്‍ മഴലഭിച്ചില്ല.പല കര്‍ഷകരും ഭൂമി ഒരൂക്കിയിട്ടിട്ട് ഒരു മാസം പിന്നിട്ടു കഴിഞ്ഞു. കിളച്ച് ഒരുകിയ പ്രദേശങ്ങളിലെല്ലാം പുല്ല് വളര്‍ന്നു.

idsukki

ഇനി മഴയെത്തുന്നത് വൈകിയാലും കൃഷി ഇറക്കാന്‍ വൈകിയാലും വരും വര്‍ഷത്തെ എല്ലാ സീസണിലേയും കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക. വിളവില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും കര്‍ഷകര്‍ പറയുന്നു.വട്ടവടയ്ക്ക് സമീപമുള്ള പട്ടിശേരി ഡാം അറ്റകുറ്റപണികള്‍ക്ക് വേണ്ടി പൊളിക്കുന്നതിന് മുമ്പ് വേനല്‍ കാലത്തും വെള്ളം സുലഭമായിരുന്നു. എന്നാല്‍ നാലു വര്‍ഷമായിട്ടും ഡാം നിര്‍മാണം പൂര്‍ത്തായാകാത്തതും മഴയില്ലാത്തതും മറയൂര്‍- വട്ടവട കാര്‍ഷികമേഖലയ്ക്ക് വലിയ തിരിച്ചടിയായി.

English summary
No Summer rain: farm areas are facing dry climate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X