കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വീണ വിജയന്റെ വിവാഹത്തിന് സ്വപ്നയും പങ്കെടുത്തുവെന്ന് വ്യാജ പ്രചരണം;നിയമനടപടിക്കൊരുങ്ങി ഡിവൈഎഫ്ഐ

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; സ്വർണക്കടത്ത് കേസിൽ ശനിയാഴ്ച വൈകീട്ടാണ് സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എൻഐഎ സംഘം പിടികൂടിയത്. ബെംഗളൂരുവിലെ ഒരു ഫ്ളാറ്റിൽ കുടുംബാംഗങ്ങൾക്കൊപ്പം കഴിയുകയായിരുന്നു സ്വപ്ന. അതേസമയം ഇരുവരുടേയും അറസ്റ്റിന് പിന്നാലെ നിരവധി വ്യാജ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

സ്വപ്നയെ പിടികൂടിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഫ്ളാറ്റിൽ നിന്നാണെന്നും കൊച്ചിയിലെ സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് ഇരുവരും ഒളിവിൽ കഴിഞ്ഞത് എന്നൊക്കെയാണ് പ്രചരിക്കുന്നത്.

 വിവാഹത്തിൽ പങ്കെടുത്തുവെന്ന്

വിവാഹത്തിൽ പങ്കെടുത്തുവെന്ന്

സ്വപ്ന സുരേഷ് വീണയുടേയം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റേയും വിവാഹത്തിൽ പങ്കെടുത്തുവെന്നും പ്രചരണം കൊഴിക്കുന്നുണ്ട്.
വിവാഹത്തിന് പങ്കെടുത്ത മന്ത്രി ഇപി ജയരാജന്റെ ഭാര്യയുടെ ചിത്രത്തിന്റെ തല വെട്ടി അവിടെ സ്വപ്നയുടെ ചിത്രം ഒട്ടിച്ച് വെച്ചാണ് പ്രചരണം.

 ബിജെപിയും കോൺഗ്രസും

ബിജെപിയും കോൺഗ്രസും

മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി ഇപി ജയരാജന്‍, ജയരാജന്റെ ഭാര്യ പികെ ഇന്ദിര, പിണറായി വിജയന്റെ ഭാര്യ കമല എന്നിവർ നിൽക്കുന്ന ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചരണം. ആർഎസ്എസ് നേതാവ് കല്ലുമല ബാബു, കോൺഗ്രസ് നേതാവ് ടിജി സുനിൽ ഉൾപ്പെടെയുള്ളവരാണ് ചിത്രം പങ്കുവെച്ചത്.

 ചിത്രം നീക്കം ചെയ്തു

ചിത്രം നീക്കം ചെയ്തു

'50 പേരിൽ താഴെ മാത്രം പങ്കെടുത്ത സ്വന്തം മകളുടെ കല്യാണത്തിനും സ്വപ്ന സുരേഷ്. എന്നിട്ടും അറിയില്ല എന്ന പച്ചക്കള്ളം പറയുന്നു" - എന്നാണ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വപ്ന പിണറായിയുടെ കുടുംബസുഹൃത്താണെന്നും ഇയാൾ പറയുന്നു. അതേസമയം വിമർശനം ഉയർന്നതോടെ ഇയാൾ ചിത്രം നീക്കം ചെയ്തിട്ടുണ്ട്.

 നെറികേടാണ്

നെറികേടാണ്

അതേസമയം വ്യാജപ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഡിവൈഎഫ്ഐ നേതാവ് എഎ റഹീം രംഗത്തെത്തി. റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-മുഖത്തു നോക്കി ആർജവത്തോടെ പറയണം രാഷ്ട്രീയം. വസ്തുതകളെ മുൻനിർത്തി നല്ല വാക്കുകളിൽ പറയണം. പകരം വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കുന്നത് നെറികേടാണ്.

 മോർഫ് ചെയ്ത് ചേർത്തിരിക്കുന്നു

മോർഫ് ചെയ്ത് ചേർത്തിരിക്കുന്നു

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റു
പി എ മുഹമ്മദ് റിയാസും വീണയും വിവാഹിതരായ ദിവസത്തെ ചിത്രം വ്യാജമായി നിർമിച്ച് പ്രചരണം നടത്തുന്നത് കണ്ടോ?മന്ത്രി ഇ പി ജയരാജനും കുടുംബവും നിൽക്കുന്ന ചിത്രത്തിൽ ഇ പിയുടെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത്, സ്വർണക്കടത്തു കേസിലെ പ്രതിയുടെ മുഖം ചേർത്ത് പ്രചരിപ്പിക്കുന്നു.

 കോൺഗ്രസിന്റെ ചാനൽ തന്നെ

കോൺഗ്രസിന്റെ ചാനൽ തന്നെ

അതും മുഖമില്ലാത്ത വ്യാജ ഐഡിയിൽ നിന്നല്ല, മുഖവും മേൽ വിലാസവുമുള്ള ഒരാൾ അത് അധികാരികതയോടെ സ്വന്തം പ്രൊഫൈലിൽ പോസ്റ്റ് ചെയ്യുന്നു.ഇതു സംബന്ധിച്ച് കണ്ണൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ
പോലീസിൽ പരാതി നൽകിയിട്ടുണ്ട്.കോൺഗ്രസ്സിന്റെ ചാനൽ തന്നെ വ്യാജ ദൃശ്യം ഉണ്ടാക്കിയ സംഭവം നമുക്ക് ഓർമയുണ്ട്.

കോൺഗ്രസ് മനസിലാക്കണം

വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ്സ് എംഎൽഎ മാർ.....നുണ തിന്ന് കഴിയുന്ന കാലമെല്ലാം കഴിഞ്ഞു പോയെന്നു ഇനിയെങ്കിലും കോൺഗ്രസ്സ് മനസ്സിലാക്കണം. മിനിറ്റുകൾക്കുള്ളിൽ നുണയും അർദ്ധ സത്യങ്ങളും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകും. പൊളിച്ചടുക്കും.ഇനിയെങ്കിലും കോവിഡ് കാലത്ത് നല്ലത് വല്ലതും ചെയ്യൂ... നുണയ്ക്ക് പകരം ഭക്ഷണം കഴിച്ചു ജീവിക്കാൻ തുടങ്ങൂ.

'സ്വപ്ന പിടിയിലായത് മുഖ്യമന്ത്രിയുടെ മകളുടെ ഫ്ളാറ്റിൽ നിന്നെന്ന വ്യാജപ്രചരണം; ചാനൽ നിയമ നടപടിക്ക്'സ്വപ്ന പിടിയിലായത് മുഖ്യമന്ത്രിയുടെ മകളുടെ ഫ്ളാറ്റിൽ നിന്നെന്ന വ്യാജപ്രചരണം; ചാനൽ നിയമ നടപടിക്ക്

 സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കേരളത്തിലെത്തിച്ചു; ശിവശങ്കറിനേയും ചോദ്യം ചെയ്യും സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കേരളത്തിലെത്തിച്ചു; ശിവശങ്കറിനേയും ചോദ്യം ചെയ്യും

മലപ്പുറത്ത് അറസ്റ്റിലായ റമീസ് ആരാണ്? മുസ്ലിം ലീഗ് പ്രവര്‍ത്തകനാണോ? ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ...മലപ്പുറത്ത് അറസ്റ്റിലായ റമീസ് ആരാണ്? മുസ്ലിം ലീഗ് പ്രവര്‍ത്തകനാണോ? ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ...

English summary
No swapna suresh not attented veena vijayan's marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X