കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം-ആര്‍എസ്എസ് ചര്‍ച്ചയില്ലെന്ന് എംവി ഗോവിന്ദന്‍, ചര്‍ച്ചയ്ക്ക് മധ്യസ്ഥനായെന്ന് ശ്രീ എം, വിവാദം!!

Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീ എമ്മിന്റെ നേതൃത്വത്തില്‍ ആര്‍എസ്എസ്-സിപിഎം ചര്‍ച്ച നടന്നുവെന്ന വാദം തെറ്റാണെന്ന് എംവി ഗോവിന്ദന്‍. ശ്രീ എമ്മുമായി സിപിഎമ്മിന് ബന്ധമുണ്ട്. അദ്ദേഹം കറകളഞ്ഞ മതനിരപേക്ഷവാദിയാണ്. ജമാഅത്തെ ഇസ്ലാമി നടത്തുന്നത് കുപ്രാചരണമാണ്. ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ സിപിഎം ആര്‍എസ്എസുമായി ഒരിക്കലും ചര്‍ച്ച നടത്തിയിട്ടില്ല. യോഗയുമായി ബന്ധപ്പെട്ടാണ് ശ്രീ എമ്മുമായി സിപിഎം സഹകരിക്കുന്നത്. അദ്ദേഹത്തിന് ഭൂമി നല്‍കിയതില്‍ തെറ്റില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ശ്രീ എമ്മിനെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് ഓരോന്ന് വിളിച്ച് പറയുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

1

വര്‍ഷങ്ങളായി ശ്രീ എം ഇന്ത്യയിലും കേരളത്തിലും മതനിരപേക്ഷതയുടെ പ്രതീകമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആരോപണങ്ങള്‍ അവര്‍ ഉന്നയിക്കട്ടെ. എന്തും പറയാം അതുകൊണ്ടാണിത്. തെളിവുകള്‍ യാതൊന്നുമില്ല. ആര്‍എസ്എസുമായുള്ള ചര്‍ച്ചയ്ക്ക് ഇടനില നിന്നുവെന്ന് പറയുന്നത് അത് എവിടെവെച്ചാണെന്നും, ഏത് ഹോട്ടലില്‍ വെച്ചാണെന്നും പറയണം. വര്‍ഗീയ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷവാദിയായ അദ്ദേഹത്തെ കുറിച്ച് പലതും പറയുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

അതേസമയം ചര്‍ച്ച നടത്തിയത് ശ്രീ എം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മധ്യസ്ഥത വഹിച്ചത്. ഇതിനായി രണ്ട് യോഗങ്ങളാണ് നടത്തിയത്. തിരുവനന്തപുരത്തും കണ്ണൂരുമായിരുന്നു യോഗങ്ങള്‍ നടന്നത്. രണ്ടിടത്തും മുഖ്യമന്ത്രി പിണറായി വിജയനും ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടിയും പോലുള്ള നേതാക്കള്‍ പങ്കെടുത്തു. രാഷ്ട്രീയ ഉദ്ദേശങ്ങളൊന്നും ഇതിലില്ല. കേരള സമൂഹത്തിന്റെ നന്മയ്ക്കായി ചെയ്ത കാര്യമാണിതെന്നും ശ്രീ എം പറഞ്ഞു. കേരളത്തില്‍ ഒരു യോഗ സെന്റര്‍, അതായത് താന്‍ ജനിച്ച വളര്‍ന്ന ഇടത്ത് യോഗാ സെന്റര്‍ വേണമെന്ന ആഗ്രഹമാണ് സര്‍ക്കാരിന് അപേക്ഷ നല്‍കാനുള്ള കാരണം.

സിപിഎം പ്രവര്‍ത്തകര്‍ക്കായി താന്‍ യോഗാ ക്യാമ്പൊന്നും കണ്ണൂരില്‍ സംഘടിപ്പിച്ചിട്ടില്ല. അത് സിപിഎം തന്നെയാണ് സംഘടിപ്പിച്ചത്. അവര്‍ എന്നെ അതിലേക്ക് ക്ഷണിക്കുകയാണ് ചെയ്തത്. അതില്‍ പിണറായി വിജയനും പങ്കെടുത്തിരുന്നു. അന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നില്ല. സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യം കാണുന്നതും പരിചയപ്പെടുന്നത്. പിണറായി ഇപ്പോഴും യോഗ ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. കണ്ണൂരിലെ സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ ഇടപെട്ടിരുന്നു. അത് നല്ല കാര്യത്തിന് വേണ്ടിയായിരുന്നു. കോടിയേരിയും ജയരാജനും അടക്കമുള്ളവര്‍ കണ്ണൂരിലെ യോഗത്തില്‍ പങ്കെടുത്തിരുന്നു. താനൊരു മോണ്‍സ്റ്ററല്ല എന്നാണ് ജയരാജന്‍ എന്നോട് പറഞ്ഞതെന്നും ശ്രീ എം പറഞ്ഞു.

English summary
no talks happened with rss and cpm says mv govindan, sri m says talks held with both parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X