കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല, ഒറ്റയ്ക്ക് നിന്നാല്‍ ആരും ശക്തരല്ല, കാനത്തിന് മറുപടി!!

Google Oneindia Malayalam News

തിരുവനന്തപുരം: ജോസ് കെ മാണ വിഭാഗവുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതേസമയം സിപിഐക്കും കാനം രാജേന്ദ്രനും മറുപടിയും കോടിയേരി നല്‍കിയിട്ടുണ്ട്. ഇടതുമുന്നണിയിലെ ഓരോ കക്ഷികള്‍ക്കും വ്യത്യസ്തമായ അഭിപ്രായങ്ങളായിരിക്കും ഉണ്ടാവുക. സിപിഐ എന്ത് നിലപാട് സ്വീകരിക്കണമെന്ന് സിപിഎം പറയില്ല. എന്നാല്‍ സിപിഎമ്മിന്റെ തീരുമാനങ്ങളില്‍ കൈകടത്താന്‍ അനുവദിക്കാറുമില്ല. മുന്നണി വിപുലീകരണത്തിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ സിപിഐയോട് കൂടി ആലോചിച്ചേ തീരുമാനമെടുക്കൂ എന്നും കോടിയേരി വ്യക്തമാക്കി.

1

കാനം പറഞ്ഞ ഒരു കാര്യത്തോട് യോജിക്കുന്നു. ഒറ്റയ്ക്ക് മത്സരിച്ചതാല്‍ ജോസ് ഗ്രൂപ്പിന്റെ ശക്തി എന്താണെന്ന് കണ്ടതാണ്. ആ കാര്യത്തില്‍ കാനം പറഞ്ഞതാണ് ശരി. പക്ഷേ ഒറ്റയ്ക്ക് നിന്നാല്‍ ആരും ശക്തരല്ലെന്ന് എല്ലാവരും ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു. അതേസമയം മുന്നണി പ്രവേശനത്തിന്റെ കാര്യത്തില്‍ ജോസുമായി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ജോസ് വിഭാഗം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ നോക്കിയായിരിക്കും അവരോടുള്ള രാഷ്ട്രീയ സമീപനമെന്നും കോടിയേരി വ്യക്തമാക്കി. വരും ദിവസങ്ങളില്‍ മാത്രമേ ജോസ് വിഭാഗം എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാവൂ.

Recommended Video

cmsvideo
കേരള മോഡലിലൂടെ കോവിഡിനെ തോല്‍പ്പിച്ച് ധാരാവി | Oneindia Malayalam

ജോസ് വിഭാഗം ഇതുവരെ എല്‍ഡിഎഫിലേക്ക് ചേരണമെന്ന താല്‍പര്യം അറിയിച്ചിട്ടില്ല. അവര്‍ നിലപാട് വ്യക്തമായതിന് ശേഷം എന്തു ചെയ്യണമെന്ന് പാര്‍ട്ടിയുടം എല്‍ഡിഎഫും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ തീരുമാനം ഇത് തന്നെയാണ്. അടുത്ത തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തുന്നതിന് സഹായകമാകുന്ന വ്യക്തികളുമായും പാര്‍ട്ടികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും കോടിയേരി വ്യക്തമാക്കി.

യുഡിഎഫ് ഇപ്പോള്‍ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. അങ്ങനെയുള്ള യുഡിഎഫിനെ രക്ഷിച്ചെടുക്കേണ്ട ബാധ്യത സിപിഎമ്മിനില്ല. ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത് യുഡിഎഫിനെ ശിഥിലമാക്കും. അത് മുതലെടുക്കാന്‍ തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ സിപിഎം ശ്രമിക്കുക. നിലവില്‍ ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇടതുസര്‍ക്കാരിന് ജനപിന്തുണയേറി വരികയാണെന്നും കോടിയേരി പറഞ്ഞു. അതേസമയം ജോസ് വിഭാഗത്തെയും എല്‍ഡിഎഫിലുള്ള കേരള കോണ്‍ഗ്രസിലെ മറ്റ് വിഭാഗങ്ങളെയും ലയിപ്പിച്ച് കൂടെ നിര്‍ത്താനാണ് സിപിഎം നീക്കം. പാലാ മണ്ഡലം അടക്കം ഓഫര്‍ ചെയ്തിട്ടുണ്ടെന്നാണ് സൂചന.

ബിജെപിയുടെ ഡിജിറ്റല്‍ സ്‌ട്രൈക്കിനെ പൊളിച്ച് കോണ്‍ഗ്രസ്, ഇത്ര നാളും ആ ആപ്പുകള്‍ സുരക്ഷിതമായിരുന്നോ?ബിജെപിയുടെ ഡിജിറ്റല്‍ സ്‌ട്രൈക്കിനെ പൊളിച്ച് കോണ്‍ഗ്രസ്, ഇത്ര നാളും ആ ആപ്പുകള്‍ സുരക്ഷിതമായിരുന്നോ?

കോപ്പിയടിച്ച് പാവത്തുങ്ങടെ നെഞ്ചത്തേക്കായോ, ലിജോയ്‌ക്കെതിരെ സംവിധായിക, ചിത്രങ്ങള്‍ കോപ്പിയടികോപ്പിയടിച്ച് പാവത്തുങ്ങടെ നെഞ്ചത്തേക്കായോ, ലിജോയ്‌ക്കെതിരെ സംവിധായിക, ചിത്രങ്ങള്‍ കോപ്പിയടി

English summary
no talks with jose k mani fraction till now says kodiyeri balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X