Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ചുക്കും സംഭവിച്ചില്ല;ബാലസംഘവും ബാലഗോകുലവും അവരുടെ വഴിയ്ക്ക് പോയി...ചിത്രങ്ങള്‍

കണ്ണൂര്‍/തിരുവനന്തപുരം: കണ്ണൂരില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിയ്ക്കുന്നു എന്നായിരുന്നു പ്രചാരണം. ബാലഗോകുലത്തിന്റെ ശോഭായാത്രയും ബാലസംഘത്തിന്റെ ഘോഷയാത്രയും നാട്ടില്‍ കലാപത്തിന് കാരണമാകുമെന്ന് പോലും പലരും കണ്ടെത്തി.

എന്നാല്‍ ഒരു ചുക്കും സംഭവിച്ചില്ല. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന ശോഭായാത്രയും ബാലസംഘത്തിന്റെ ഘോഷയാത്രയും കണ്ടുമുട്ടിയത് പോലും ഇല്ല. കണ്ണൂരില്‍ ഒരു സംഘര്‍ഷവും ഉണ്ടായില്ല. തങ്ങള്‍ നടത്തുന്ന ഘോഷയാത്രയ്ക്ക് ശ്രീകൃഷ്ണ ജയന്തിയുമായി ഒരു ബന്ധവും ഇല്ലെന്നാണ് സിപിഎമ്മും ബാലസംഘവം പറയുന്നത്.

ശോഭായാത്ര

ശോഭായാത്ര

സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്ര നടന്നു

ഉണ്ണിക്കണ്ണന്‍മാര്‍

ഉണ്ണിക്കണ്ണന്‍മാര്‍

ഉണ്ണിക്കണ്ണന്‍മാര്‍ നിരത്ത് കയ്യടക്കി. പലയിടത്തും ഗതാഗത നിയന്ത്രണവും ഉണ്ടായിരുന്നു.

അല്‍പം ഊര്‍ജ്ജം

അല്‍പം ഊര്‍ജ്ജം

കുറേ നേരമായില്ലേ നടക്കാന്‍ തുടങ്ങിയിട്ട്... അല്‍പം എനര്‍ജിയൊക്കെ വേണ്ടേ!!!

ഇരുന്ന് പോയോ...

ഇരുന്ന് പോയോ...

നടന്ന് ക്ഷീണിച്ച കണ്ണന്‍മാര്‍ റോഡില്‍ ഇരുന്ന് പോയതാണോ

ഒരു ഫോട്ടോ

ഒരു ഫോട്ടോ

എന്തായാലും ഉണ്ണിക്കണ്ണന്‍മാരുടെ ഒരു ഫോട്ടോ പിടിച്ചേക്കാം!!!

കഴിയ്ക്ക് കണ്ണാ

കഴിയ്ക്ക് കണ്ണാ

കണ്ണനെ ഊട്ടുന്നത് വെണ്ണയാണോ...

ഐസ്‌ക്രീം കണ്ണന്‍

ഐസ്‌ക്രീം കണ്ണന്‍

എന്തായാലും വേണ്ടില്ല, ചോക്കോ ബാര്‍ തീര്‍ത്തിട്ടേ ഇനി എന്തും ഉള്ളു

ഇത് വെണ്ണയാണേ

ഇത് വെണ്ണയാണേ

ശരിയ്ക്കും ഉള്ള ഉണ്ണിക്കണ്ണന്‍മാരാ... കയ്യില്‍ വെണ്ണക്കുടം കണ്ടില്ലേ...

ഇതാ ബാലസംഘത്തിന്റെ

ഇതാ ബാലസംഘത്തിന്റെ

ബാലസംഘത്തിന്റെ ഘോഷയാത്രയില്‍ ഉണ്ണിക്കണ്ണന്‍മാരൊന്നും ഉണ്ടായില്ല. ആര്‍എസ്എസിനിട്ടാണ് കൊട്ട്.

വെള്ളാപ്പള്ളിയ്ക്കും

വെള്ളാപ്പള്ളിയ്ക്കും

ബാലസംഘത്തിന്റെ ഘോഷയാത്രയില്‍ വെള്ളാപ്പള്ളി നടേശിനിട്ടും പണി കൊടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+