കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പ്രാഥമികാവശ്യം നിറവേറ്റാന്‍ ഇടമില്ലെന്ന് പരാതി

പമ്പയില്‍ മാത്രം ആറ് ഷെല്‍റ്ററുകളില്‍ ആയി ഏകദേശം നാല്പതോളം ഫയര്‍മാന്‍ മാരാണ് താമസിക്കുന്നത്. ഇവര്‍ പ്രാഥമിക ആവിശ്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് അടുത്തുള്ള മറ്റു ഡിപാര്‍ട്‌മെന്റുകളില്‍ ആയിരുന്നു

  • By Akshay
Google Oneindia Malayalam News

ശബരിമല: ശബരിമലയില്‍ പമ്പ ഉള്‍പ്പടെ ഉള്ള സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ക്ക് അവരുടെ പ്രാഥമിക കാര്യങ്ങള്‍ക്കയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്. പമ്പയില്‍ മാത്രം ആറ് ഷെല്‍റ്ററുകളില്‍ ആയി ഏകദേശം നാല്പതോളം ഫയര്‍മാന്‍ മാരാണ് താമസിക്കുന്നത്. ഇവര്‍ പ്രാഥമിക ആവിശ്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് അടുത്തുള്ള മറ്റു ഡിപാര്‍ട്‌മെന്റുകളില്‍ ആയിരുന്നു.എന്നാല്‍ ഇവരെല്ലാം യാതൊരു മുന്നറിയിപ്പും ഇല്ലാതെ ബാത്‌റൂമുകള്‍ പൂട്ടിയത് മൂലം കുറച്ച് അകലെ ഉള്ള പേ ആന്‍ഡ് യൂസ് ടോയ്‌ലറ്റുകള്‍ ആണ് ഉപയോഗിക്കുന്നത്.

ജീവനക്കാര്‍ നിരവധി തവണ ഇത് കാണിച്ചു ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ യാതൊരു തീരുമാനവും ആയിട്ടില്ല. അതേസമയം പമ്പയിലേക്ക് ഹോട്ടലില്‍ നിന്നുള്ള കക്കൂസ് മാലിന്യം തള്ളുന്നുണ്ട്. പോലീസ് സ്‌റ്റേഷന് സമീപമുള്ള ഹരിഹര ഹോട്ടലിലെ മാലിന്യം ആണ് പമ്പയിലേക്ക് ഒഴുക്കി വിടുന്നത്. പമ്പയില്‍ സോപ്പും എണ്ണയും ഉള്‍പ്പടെ ഉപയോഗിക്കാന്‍ പാടില്ല എന്നകര്‍ശന നിലപാടില്‍ ആണ് ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും.

Pamba

പൊളിഫോം ബാക്ടീരിയയുടെ അളവ് കൂടുതല്‍ ആണ് പമ്പയില്‍ എന്ന് ഹെല്‍ത്ത് ഡിപാര്‍ട്‌മെന്റ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗ്രീന്‍ പമ്പയുടെ ഭാഗമായി സ്റ്റുഡന്റസ് പോലീസുല്‍പ്പടെ ഉള്ള സംഘടനകള്‍ പമ്പയുടെ തീരത്ത് ദിവസേന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. പമ്പയില്‍ ശ്രീ രാമസ്വാമി മൂര്‍ത്തി മണ്ഡപത്തിന്റെ നേരെ എതിര്‍വശത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത് ഭക്തജനങ്ങള്‍ കുളിക്കുവാന്‍ കൂടുതല്‍ ഇറങ്ങുന്ന ഈ സ്ഥലത്ത് ഭയങ്കര ദുര്‍ഗന്ധമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
No toilet for Fire Force at Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X