കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലാഖ് ചൊല്ലാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്: ഷിയാ പേഴ്‌സണല്‍ ലോ ബോര്‍ഡ്

  • By ഭദ്ര
Google Oneindia Malayalam News

ലഖ്‌നൗ: മുസ്ലീം വിവാഹ-വിവാഹമോചന വ്യവസ്ഥകള്‍ക്ക് ബദല്‍ നിര്‍ദേശങ്ങളുമായി ഷിയാ പേഴ്‌സണല്‍ ലോ ബോര്‍ഡ്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമോ എന്നതില്‍ സുപ്രീംകോടതിയില്‍ വാദം നടക്കുന്നതിനിടയിലാണ് ഷിയാ ബോര്‍ഡ് ബദര്‍ നിര്‍ദേശങ്ങളുമായി എത്തിയിരിക്കുന്നത്.

പുരുഷനെ പോലെ സ്ത്രീകള്‍ക്കും വിവാഹമോചനം ആവശ്യപ്പെടാന്‍ പൂര്‍ണാവകാശം നര്‍കണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശം. മൂന്ന് തവണ തലാഖ് ചൊല്ലിയാല്‍ വിവാഹമോചനം അനുവദിക്കാന്‍ സാധിക്കില്ലെന്നും ബോര്‍ഡ് അംഗം മൗലാന യാസൂബ് അബ്ബ പറഞ്ഞു.

 talaq

പുരുഷന്‍ മാത്രം തലാഖ് ചൊല്ലിയാല്‍ വിവാഹമോചനം ലഭിക്കില്ല. സ്ത്രീയും പുരുഷനും ഒന്നിച്ച് വിവാഹ മോചനത്തിനായി എത്തിയാല്‍ മാത്രമേ അതിന് നിമയസാധുത നല്‍കാന്‍ സാധിക്കൂ എന്നാണ് പറയുന്നത്. മുത്തലാഖ് പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് ഷിയാ ബോര്‍ഡ് പറഞ്ഞു.

English summary
The All India Shia Personal Law Board (AISPLB) has suggested the adoption of a 'modern nikahnama' (marriage contract), seeking changes in the terms and conditions of marriage under the Islamic law.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X