Get Updates
Get notified of breaking news, exclusive insights, and must-see stories!

എച്ച്എംപിവി വൈറസിനെതിരെ വാക്സിനില്ല: ചികിത്സയും മുന്‍കരുതലും എങ്ങനെ? ഡോ.എസ്എസ് ലാല്‍ പറയുന്നു

എച്ച് എം പി വൈറസിനെപ്പറ്റി ഒരേസമയം ശാസ്ത്രീയ വിവരങ്ങളും അപസർപ്പക കഥകളും പ്രചരിക്കുന്നുണ്ടെന്നും പ്രമുഖ ഡോക്ടർ എസ് എസ് ലാല്‍. കേന്ദ്ര ആരോഗ്യ ഏജൻസികൾ ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളാണെന്നും അവർ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറയുന്നു. രാജ്യത്തെ രോഗനിരീക്ഷണ സംവിധാനങ്ങളുടെ കണക്കനുസരിച്ച് ഈ രോഗം നമ്മുടെ രാജ്യത്ത് എവിടെയെങ്കിലും വേഗത്തിലോ വ്യാപകമായോ പടരുന്നതിൻ്റെ തെളിവുകൾ ഇതുവരെ ലഭ്യമല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ.എസ് എസ് ലാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

എച് എം പി വൈറസിനെപ്പറ്റി ഒരേസമയം ശാസ്ത്രീയ വിവരങ്ങളും അപസർപ്പക കഥകളും പ്രചരിക്കുന്നുണ്ട്. അതിനാൽ നമ്മൾ വാർത്തകളെ ശ്രദ്ധിച്ച് സമീപിക്കണം.

hmpv-

കേന്ദ്ര ആരോഗ്യ ഏജൻസികൾ ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളാണ്. എച്.എം.പി വൈറസിനെപ്പറ്റിയുള്ള കാര്യങ്ങൾ സസൂക്ഷ്മം വീക്ഷിക്കുകയാണ് അവർ.രാജ്യത്തെ രോഗനിരീക്ഷണ സംവിധാനങ്ങളുടെ കണക്കനുസരിച്ച് ഈ രോഗം നമ്മുടെ രാജ്യത്ത് എവിടെയെങ്കിലും വേഗത്തിലോ വ്യാപകമായോ പടരുന്നതിൻ്റെ തെളിവുകൾ ഇതുവരെ ലഭ്യമല്ല. ഈ ദിവസങ്ങളിൽ ബാംഗളൂരിൽ നിന്നും രണ്ട് കുട്ടികൾക്ക് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്, ശ്വാസകോശ രോഗങ്ങൾ കണ്ടെത്താനായി ഐ.സി.എം.ആർ നടത്തി വരുന്ന നിരീക്ഷണ പദ്ധതി മൂലമാണ്.

എച്.എം.പി വി രോഗത്തെപ്പറ്റിയും വൈറസിനെപ്പറ്റിയും ശാസ്ത്രലോകത്തിന് പണ്ടേ അറിയാം. സാധാരണ ജലദോഷം വരുത്തുന്ന ഒരു രോഗമായി ഇതിനെ പണ്ടേ തിരിച്ചറിഞ്ഞിരുന്നു. സാധാരണ ഗതിയിൽ കുട്ടികളിലും വൃദ്ധരിലും ആണ് ഈ രോഗം കാര്യമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. മറ്റുള്ളവർക്ക് സാധാരണ ജലദോഷം പോലെ വന്നു പോകും. അതുകൊണ്ട് കൂടി ഈ രോഗത്തിനെതിരെ ഇതുവരെ വാക്സിൻ ഉണ്ടാക്കിയിട്ടില്ല.

ഈ രോഗമുണ്ടാക്കുന്ന വൈറസിനെതിരെ നിലവിൽ മരുന്നുകൾ ഇല്ല. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളെ ചികിത്സിക്കുക മാത്രമാണ് ചെയ്യാനുള്ളത്. രോഗം പകരാതിരിക്കാനും പടരാതിരിക്കാനും വ്യക്തിശുചിത്വം പാലിക്കണം. കോവിഡ് കാലത്ത് നമ്മൾ കൂടുതലായി ശുചിത്വ മാർഗങ്ങൾ ശീലിച്ചതാണ്. അവ തുടരേണ്ടതുമാണ്.

കുറച്ച് ദിവസങ്ങളായി വടക്കൻ ചൈനയിൽ ഈ രോഗം പടരുന്നതായും മരണങ്ങൾ ഉണ്ടാക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ചൈനയായതു കൊണ്ട് വാർത്തകൾ വായിക്കുമ്പോൾ ശ്രദ്ധ വേണം. ചൈനയുടെ രഹസ്യസ്വഭാവമാണ് ഒരു പ്രശ്നം. രോഗപ്പകർച്ചകൾ ഉണ്ടായാൽ അത് ഒളിച്ചു വയ്ക്കുന്നത് ചൈനയുടെ രീതിയാണ്. കോവിഡിൻ്റെ തുടക്കത്തെപ്പറ്റി കൂടുതൽ ഗവേഷണത്തിനായി ലോകാരോഗ്യ സംഘടന ഇപ്പോഴും ചൈനയുടെ പിറകേ നടക്കുകയാണ്.

അതുപോലെ തന്നെ ചൈനയെ പിടികൂടാൻ അവസരം പാത്തിരിക്കുന്നവരും ഉണ്ട്. അവർ ആ രാജ്യത്തിനെതിരെ കുപ്രചരണം നടത്തും. ഈ രണ്ട് കാര്യങ്ങളെപ്പറ്റിയും ആഗോള പൊതുജനാരോഗ്യ രംഗത്തിന് ബോദ്ധ്യമുണ്ട്. അതുകൊണ്ടാണ് ലോകാരോഗ്യ സംഘടന പോലും എടുത്തുചാടി പ്രതികരിക്കാതിരിക്കുകയോ മിതമായി പ്രതികരിക്കുകയോ ചെയ്യുന്നത്.

ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ സാദ്ധ്യതയുണ്ട്. അതിനനസരിച്ച് ആഗോള തലത്തിലും നമ്മുടെ രാജ്യത്തും ഔദ്യോഗിക തീരുമാനങ്ങൾ ഉണ്ടാകും. എച്.എം.പി.വി രോഗവുമായി ബന്ധപ്പെട്ട് ഒരുപക്ഷേ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ നേരിടാൻ രാജ്യത്തിൻ്റെ ആരോഗ്യരംഗം തയ്യാറെടുപ്പുകൾ നടത്തുകയാണ്. ശാസ്ത്രീയ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും കാതോർക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. നമുക്ക് കിടുന്ന ഉറവിടമറിയാത്ത വാട്ട്സാപ്പ് സന്ദേശങ്ങൾ നമ്മൾ പ്രചരിപ്പിക്കരുത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+