'ചെപ്പടിവിദ്യ കൊണ്ട് ഈ കൊള്ളക്ക് നേതൃത്വം കൊടുത്ത മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ല': ചെന്നിത്തല
തിരുവനന്തപുരം: ഐഎ ക്യാമറ വിവാദത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എകെ ബാലന്റെ പ്രതികരണത്തെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല. താന്‍ പുറത്ത് വിട്ട രേഖകള്‍ നോക്കാതെ എകെ ബാലന്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. വിജിലന്‍സ് അന്വേഷണം നടക്കുന്നില്ലെന്നും ജുഡീഷ്യൻ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു വരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഐഎ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് എന്നുളള മാധ്യമങ്ങളുടെ ചോദ്യത്തിന് വിജിലന്‍സ് അന്വേഷണം നടക്കുന്നത് കൊണ്ടാണ് എന്നാണ് എകെ ബാലന്‍ മറുപടി നല്‍കിയിരുന്നത്. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി തന്നെ എങ്ങനെയാണ് അഭിപ്രായം പറയുക എന്നും എകെ ബാലന്‍ ചോദിച്ചു.

രമേശ് ചെന്നിത്തലയുടെ പ്രതികരണം: എ ഐ ക്യാമറ അഴിമതിയിൽ ഒരു വിജിലൻസ് അന്വേഷണവും നടക്കുന്നില്ല , നടക്കുന്നത് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ അന്വേഷണമാണ് , ആ അന്വേഷണം ആർക്കുവേണം, ആരുടെ താൽപ്പര്യം സംരക്ഷിക്കാനാണ് ഈ പ്രഹസനം. ? സി പി എം സഹയാത്രികനായ സുരേന്ദ്രകുമാറിന്റെ ഉടമസ്ഥതയിലുള്ള പ്രസാഡിയോ കമ്പനിയുടെ വളർച്ച അത്ഭുതകരമാണ്. 2018 ൽ കമ്പനിയുടെ വരുമാനം ഒന്നര ലക്ഷം രൂപയായിരുന്നു.
അടുത്ത വർഷം 7 കോടി 24 ലക്ഷം രൂപയായി വർദ്ധിച്ചു. മുന്നാം വർഷം 9 കോടി 82 ലക്ഷം രൂപയായി ഉയർന്നു. ഞാൻ പുറത്തുവിട്ട രേഖകൾ നോക്കാതെ എ.കെ.ബാലൻ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ക്യാമറ വിവാദത്തിൽ അന്വേഷണം നടക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്ന ബാലന്റെ വാക്കുകൾ അഴിമതിക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുള്ള പിന്തുണയാണ്.
ഇന്നോളം നടന്ന അഴിമതിയുടെ രേഖകളും തെളിവുകളും പുറത്തുവിട്ടിട്ടും ഒരക്ഷരം മിണ്ടാതെ ഇരിക്കുന്ന മുഖ്യമന്ത്രിയും ഓഫീസുമാണ് അഴിമതികളുടെ എല്ലാംപ്രഭവ കേന്ദ്രം ജനങ്ങളെ അഭിമുഖികരിക്കാൻ കഴിയാത്ത മുഖ്യമന്ത്രി ഒറ്റപ്പെട്ട നിലയിലാണ് , ചെപ്പടിവിദ്യകൊണ്ട് ഈ കൊള്ളക്ക് നേതൃത്വം കൊടുത്ത മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ല. ജുഡീഷ്യൻ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു വരുന്നത് വരെ പോരാട്ടം തുടരുക തന്നെ ചെയ്യും...'












Click it and Unblock the Notifications