കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസനെ തള്ളി വേണുഗോപാല്‍, വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യമില്ല, ദേശീയ നയം മാറ്റേണ്ടതില്ല!!

Google Oneindia Malayalam News

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കോണ്‍ഗ്രസിന് ദേശീയ നയത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള വര്‍ഗീയ കക്ഷികളുമായി സഖ്യം പാടില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. കേരളത്തില്‍ മറിച്ചാണെങ്കില്‍ അത് പരിശോധിക്കുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. നേരത്തെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശികമായി നീക്ക് പോക്കുണ്ടെന്നും അക്കാര്യം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അറിയാമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞിരുന്നു.

1

ഓരോ പാര്‍ട്ടിക്കും ഓരോ കക്ഷിയെ കുറിച്ച് അഭിപ്രായമുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള വിഷയങ്ങളില്‍ അഭിപ്രായത്തിനില്ലെന്നും ഹസന്‍ പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസിലെ ആശയക്കുഴപ്പം വര്‍ധിപ്പിച്ച് കൊണ്ട് കാസര്‍കോട്ടെ ഉദുമ പഞ്ചായത്തിലെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ വേദിയില്‍ ഉമ്മന്‍ ചാണ്ടി എത്തുകയും ചെയ്തു. ഇരുപതാം വാര്‍ഡായ കൊപ്പലില്‍ യുഡിഎപ് പിന്തുണയോടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പികെ അബ്ദുള്ള മത്സരിക്കുന്നത്. ഇവിടെ പ്രചാരണത്തിന് ഉമ്മന്‍ ചാണ്ടിയുടെ ശക്തമായ സാന്നിധ്യവുമുണ്ടായിരുന്നു.

കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വങ്ങള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒന്നിച്ച് മത്സരിക്കുന്നുണ്ട്. എന്നാല്‍ ദേശീയ നേതൃത്വം ഇതിന് വഴങ്ങിയിട്ടില്ല. നേരത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് യോഗത്തിലും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എത്തിയിരുന്നു. മലപ്പുറം ജില്ലയിലെ ഏലംകുലം പഞ്ചായത്തിലായിരുന്നു സംഭവം. എന്നാല്‍ സംഭവത്തില്‍ വിശദീകരണം തേടുമെന്ന് മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു.

അതേസമയം കാസര്‍കോട് ഉദുമ ടൗണില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരുന്നു ഉമ്മന്‍ ചാണ്ടി പങ്കെടുത്തത്. വേദില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലും ഉണ്ടായിരുന്നു. ഇത് നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെയും മുസ്ലീം തീവ്ര പാര്‍ട്ടികളുമായുള്ള ബന്ധത്തിന്റെയും പേരില്‍ ബിജെപി വ്യാപക പ്രചാരണം നടത്തുന്നുണ്ട്. മുസ്ലീം ലീഗിന്റെ പിന്തുണ പോലും ഉത്തരേന്ത്യയില്‍ വര്‍ഗീയപരമായി കാണിച്ച് വലിയ വിജയം നേടിയിരുന്നു ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു ഇത്.

English summary
no welfare party alliance says congress leader kc venugopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X