അതിരപ്പിള്ളി പദ്ധതി നടപ്പാക്കും; വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടില്ല, എല്ലാം ഉറപ്പിച്ച് പിണറായി
തിരുവനന്തപുരം: അതിപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി അറിയിച്ചത്. ഒരു തുള്ളി വെള്ളം പോലും പാഴാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാതെയായിരിക്കും പദ്ധതി നടപ്പിലാക്കുക. പദ്ധതിക്ക് എല്ലാ അനുമതിയും ലഭിച്ചിട്ടുണ്ട്.
ആശങ്കകള്‍ ദൂരീകരിക്കാനാണ് ശ്രമിക്കുന്നതെന്നും പിണറായി വിശദീകരിച്ചു. കേന്ദ്ര ജലകമ്മീഷന് പദ്ധതിയെ അനുകൂലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എന്നാൽ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ അനവദിക്കില്ലെന്ന് കോൺഗ്രസും സിപിഐയും നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി സഭയിൽ നിലപാട് വ്യക്തമാക്കിയത്.

എൽഡിഎഫിന്റെ പ്രകടനപത്രികയിൽ ഇല്ലാത്ത പദ്ധതിയാണ് അതിരപ്പിള്ളിയെന്നും മുന്നണി ചർച്ച ചെയ്ത് തീരുമാനമെടുക്കാതെ പദ്ധതി നടപ്പാക്കാനാകില്ലെന്നും സിപിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ ഭാഗമായി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നത് അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് കെഎസ്ഇബി തുടക്കം കുറിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications