കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിരപ്പിള്ളി പദ്ധതി നടപ്പാക്കും; വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടില്ല, എല്ലാം ഉറപ്പിച്ച് പിണറായി

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: അതിപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി അറിയിച്ചത്. ഒരു തുള്ളി വെള്ളം പോലും പാഴാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാതെയായിരിക്കും പദ്ധതി നടപ്പിലാക്കുക. പദ്ധതിക്ക് എല്ലാ അനുമതിയും ലഭിച്ചിട്ടുണ്ട്.

ആശങ്കകള്‍ ദൂരീകരിക്കാനാണ് ശ്രമിക്കുന്നതെന്നും പിണറായി വിശദീകരിച്ചു. കേന്ദ്ര ജലകമ്മീഷന്‍ പദ്ധതിയെ അനുകൂലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. എന്നാൽ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ അനവദിക്കില്ലെന്ന് കോൺഗ്രസും സിപിഐയും നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി സഭയിൽ നിലപാട് വ്യക്തമാക്കിയത്.

Pinarayi Vijayan

എൽഡിഎഫിന്റെ പ്രകടനപത്രികയിൽ ഇല്ലാത്ത പദ്ധതിയാണ് അതിരപ്പിള്ളിയെന്നും മുന്നണി ചർച്ച ചെയ്ത് തീരുമാനമെടുക്കാതെ പദ്ധതി നടപ്പാക്കാനാകില്ലെന്നും സിപിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ ഭാഗമായി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നത് അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് കെഎസ്ഇബി തുടക്കം കുറിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

English summary
No withdraw from Athirappilly project says Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X