കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൽഡിഎഫിന് തുടർഭരണം കിട്ടിയാലും അത്ഭുതമില്ല; ബിജെപി ഒരു നേട്ടവും ഉണ്ടാക്കില്ല; കെ പി സുകുമാരന്‍

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്രയെങ്കിലും സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞല്ലോയെന്ന് യുഡിഎഫിന് ആശ്വസിക്കാമെന്ന് ഓണ്‍ലൈന്‍ ആക്ടിവിസ്റ്റായ കെപി സുകുമാരന്‍. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കഷ്ടിച്ച് ജയിക്കാൻ യു.ഡി.എഫിനു കഴിയുമോ എന്നാണ് ഇനി നോക്കേണ്ടത്. പതിവ് തെറ്റിച്ച് വരുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു തുടർഭരണം കിട്ടിയാലും അത്ഭുതമില്ല. കാരണം മാണിപ്പാർട്ടിയുടെ വോട്ട് അങ്ങോട്ട് പോയല്ലയെന്നും അദ്ദേഹം പറയുന്നു. ബിജെപി.ക്ക് എത്ര സംഘടനാ സെറ്റപ്പ് ഉണ്ടായാലും കേരളത്തിൽ വലിയ നേട്ടം ഉണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സംഘടനാ സംവിധാനം

സംഘടനാ സംവിധാനം

കോൺഗ്രസ്സിനു അങ്ങനെയൊരു സംഘടനാ സംവിധാനം ഒന്നും ഇല്ലല്ലൊ. ഇത് തന്നെ ജനങ്ങൾ അങ്ങോട്ട് പോയിട്ട് വോട്ട് ചെയ്ത് കിട്ടുന്ന സീറ്റുകളാണ്. സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ ഇനിയൊട്ട് കോൺഗ്രസ്സിനു കഴിയുകയും ഇല്ല. അതങ്ങനെ ആയിപ്പോയി. പറഞ്ഞിട്ട് ഫലമില്ല. ദേശീയതലം തൊട്ട് ബൂത്ത് തലം വരെ കോൺഗ്രസ്സിന്റെ സംഘടന നിർജ്ജീവമാണ്. ഇത്രയെങ്കിലും ജയിക്കാൻ പറ്റിയല്ലൊ എന്ന് കോൺഗ്രസ്സുകാർ ആശ്വസിക്കട്ടെ. കണ്ണൂർ കോർപ്പറേഷൻ കിട്ടിയത് തന്നെ വലിയ കാര്യം.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ


എന്തായാലും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കഷ്ടിച്ച് ജയിക്കാൻ യു.ഡി.എഫിനു കഴിയുമോ എന്നാണ് ഇനി നോക്കേണ്ടത്. പതിവ് തെറ്റിച്ച് വരുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു തുടർഭരണം കിട്ടിയാലും അത്ഭുതമില്ല. കാരണം മാണിപ്പാർട്ടിയുടെ വോട്ട് അങ്ങോട്ട് പോയല്ലൊ. യു.ഡി.എഫിൽ മാണിയുടെ പാർട്ടി നിൽക്കുമ്പോൾ കോൺഗ്രസ്സുകാർക്ക് ഒരു വിലയും ഇല്ലായിരുന്നു.

പാലായിൽ പോലും

പാലായിൽ പോലും

പാലായിൽ പോലും മാണിക്ക് വോട്ടില്ല എന്നായിരുന്നു കോൺഗ്രസ്സുകാർക്ക് പുച്ഛം. ഇപ്പോൾ കണ്ടോ ചരിത്രത്തിൽ ആദ്യമായി പാല മുനിസിപ്പാലിറ്റി എൽഡിഎഫ്. പിടിച്ചു. ബി.ജെ.പി.ക്ക് എത്ര സംഘടനാ സെറ്റപ്പ് ഉണ്ടായാലും കേരളത്തിൽ വലിയ നേട്ടം ഉണ്ടാക്കാൻ കഴിയില്ല. കാരണം കേരളം നിഷ്ക്കളങ്ക ഗ്രാമീണരുടെ നാടല്ല. ഉറച്ച യാഥാസ്ഥിതിക മനസ്സാണ് കേരളത്തിന്റേത്. ആരുടെയും മനസ്സ് ലവലേശം മാറില്ല.

ഹിന്ദുക്കളിൽ ഭൂരിപക്ഷവും

ഹിന്ദുക്കളിൽ ഭൂരിപക്ഷവും

ഹിന്ദുക്കളിൽ ഭൂരിപക്ഷവും മാർക്സിസ്റ്റുകൾ ആണ്. മാർക്സിസ്റ്റ് പാർട്ടി എങ്ങനെയാണോ അതാണ് മാർക്സിസ്റ്റുകാർക്ക് വേണ്ടത്. എസ്.വി. പ്രദീപ് വാഹനം ഇടിപ്പിച്ച് കൊല്ലപ്പെട്ടപ്പോൾ കവിത മോഷ്ടിക്കുന്ന ആ സ്ത്രീ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത് കണ്ടില്ലേ, അതാണ് ശരാശരി മാർക്സിസ്റ്റ് മനസ്സ്. ഒറ്റയും തെറ്റയും മാർക്സിസ്റ്റ് അനുഭാവികൾക്ക് മനം മാറ്റം ഉണ്ടായാലും ഒന്ന് പോയാൽ പത്ത് സി.പി.എമ്മിലേക്ക് വരുന്നുണ്ട്.

ഒരു പോറലും പറ്റില്ല

ഒരു പോറലും പറ്റില്ല

അതുകൊണ്ട് സി.പി.എമ്മിനു കേരളത്തിൽ ഒരു പോറലും പറ്റില്ല. ഏറിയാൽ ഒന്നിടവിട്ട് ഭരണം മാറും. അപ്പോഴും സി.പി.എമ്മിനു ഭരണത്തിൽ സ്വാധീനം ഉണ്ടാവുകയും ചെയ്യും. കോൺഗ്രസ്സ് ക്ഷയിച്ചാൽ ഇവിടെ വളരാൻ കഴിയും എന്നൊരു വിചാരം ബി.ജെ.പി.ക്കാർക്ക് ഉണ്ട്. അത് നടക്കുന്ന കാര്യം അല്ല. കോൺഗ്രസ്സുകാരായ ഹിന്ദുക്കൾ മുഴുവനും ബി.ജെ.പി.യിൽ ചേർന്നാലും അതുകൊണ്ട് ബി.ജെ.പി.ക്ക് വലിയ നേട്ടം ഉണ്ടാവില്ല.

മുസ്ലീം സമുദായവും

മുസ്ലീം സമുദായവും

കാരണം ഭൂരിപക്ഷം ഹിന്ദുക്കൾ സി.പി.എം.കാരായും മുസ്ലീം സമുദായവും അപ്പുറത്തുണ്ട്. കോൺഗ്രസ്സുകാരും സി.പി.എം.കാരും ബി.ജെ.പി.യിലേക്ക് ഒഴുകണം. അത് നടക്കില്ല. സി.പി.എമ്മിനു ബംഗാളിലോ ത്രിപുരയിലോ പറ്റിയ പോലൊരു പറ്റൽ കേരളത്തിൽ പറ്റാൻ പോകുന്നില്ല. വല്ലാത്തൊരു മനസ്സാണ് കേരളത്തിന്റേത് എന്ന് പറഞ്ഞല്ലൊ.

കേവല ഭൂരിപക്ഷം

കേവല ഭൂരിപക്ഷം

ഏതായാലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു. പതിവ് പോലെ സി.പി.എം. തന്നെ ഭൂരിപക്ഷം കരസ്ഥമാക്കി. ഇനി നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനു കഷ്ടിച്ച് കേവല ഭൂരിപക്ഷം കിട്ടിയാലോ എന്ന് കരുതാനേ പറ്റൂ. ഞാൻ ഈ മാസം ലാസ്റ്റ് ബാംഗ്ലൂരിലേക്ക് പോകുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ ഇവിടെ ഉണ്ടാവില്ല. എനിക്ക് ഇഷ്ടം ബാംഗ്ലൂരാണ്. ഇനി ശിഷ്ടജീവിതം ബാംഗ്ലൂരിൽ തന്നെ.

Recommended Video

cmsvideo
എന്നെ ജയിപ്പിക്കാത്തവര്‍ ഇനി വഴി നടക്കില്ല | Oneindia Malayalam

English summary
No wonder over ldf's victory; The BJP will not make any gains KP Sukumaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X