സ്വര്‍ണം അണിയാന്‍ ഭയക്കുന്ന കുടുംബം: കാരണം കള്ളനല്ല, സംഭവങ്ങളുടെ പിന്നില്‍ ബഹു'രസം'
തൃശ്ശൂര്‍: സ്വര്‍ണ്ണം എത്ര ഉണ്ടായിട്ടെന്താ, ആഭരണം അണിയാന്‍ പേടിയാണ് ഈ കുടുംബത്തിന്. ഇത് കള്ളനെ പേടിച്ചിട്ടല്ല, ഇതിന്റെ ഉള്ളിലെ രഹസ്യം മറ്റൊന്നാണ്. തൃശ്ശൂരിലെ കാളിയാറോഡില്‍ വാരിക്കാട്ടില്‍ മൊയ്തീന്റെ കുടുംബത്തിനാണ് ആഭരണമണിയാന്‍ ഭയക്കുന്നത്.
ഭാര്യയും രണ്ടു മരുമക്കളും പേരകുട്ടികളുമാണ് ആഭരണമണിയാന്‍ ഭയക്കുന്നത്. വീട്ടില്‍ രസ(മെര്‍ക്കുറി)ത്തിന്റെ സാന്നിദ്ധ്യം മൂലം ആഭരണങ്ങള്‍ ദ്രവിച്ചു പോകുകയാണ് ചെയ്യുന്നത്.

ആഭരണം അണിയാന്‍ ഭയക്കുന്നത്
വാരിക്കാട്ടില്‍ മൊയ്തീന്റെ കുടുംബമാണ് ആഭരണം അണിയാന്‍ ഭയക്കുന്നത്. വീട്ടിലെ രസത്തിന്റെ സാന്നിദ്ധ്യം ഭയന്നാണ് മൊയ്തീന്റെ കുടുംബം ആഭരണം അണിയാന്‍ ഭയക്കുന്നത്.

സംഭവങ്ങളുടെ തുടക്കം
നബിദിനത്തിന്റെ തലേന്നാണു മൊയ്തീന്റെ പേരകുട്ടി ഫാത്തിമ ഷിഫയുടെ ആഭരണങ്ങള്‍ വെള്ള നിറമായി ദ്രവിച്ചു പൊടിയുന്നത് കണ്ടത്. ഇതു തിരിച്ചു കിട്ടാനാകാത്ത വിധം ദ്രവിക്കുകയായിരുന്നു.

ഈ നിറം മറ്റുള്ളവരിലേക്കും
കുട്ടിയുടെ ആഭരണം വെള്ള നിറമായി ദ്രവിച്ചു പൊടുയുമന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഇത് വീട്ടിലുണ്ടായിരുന്ന മറ്റു സ്ത്രീകളുടെ ആഭരണങ്ങളിലേക്കും വെള്ളം നിറം വ്യാപിപ്പിച്ചിരുന്നു. നാലുപവനോളം ഇങ്ങനെ നശിച്ചു.

സ്വര്‍ണം വാങ്ങിയത്
പഴയന്നൂര്‍, ചേലക്കര, കുന്നംകുളം ടൗണുകളിലെ ജ്വല്ലറികളില്‍ നിന്നാണ് ഇവര്‍ സ്വര്‍ണം വാങ്ങിയത്. ജ്വല്ലറികളില്‍ എത്തിയപ്പോഴാണ് സംഭവം എന്താണെന്ന് പിടികിട്ടുന്നത്.

രസ (മെര്‍ക്കുറി)ത്തിന്റെ സാന്നിദ്ധ്യം
ജ്വല്ലറികളില്‍ എത്തിയപ്പോഴാണ് രാസമാറ്റമാണ് സംഭവത്തിന് പിന്നിലെന്നു മനസ്സിലായത്. എന്നാല്‍ ആഭരണങ്ങള്‍ മാറ്റി വീട്ടിലെത്തിയതോടെ വീണ്ടും നിരമാറ്റം തന്നെ

ആഭരണം ഇടാതിരിക്കേണ്ട അവസ്ഥ
വീട്ടിനുള്ളില്‍ വച്ചോ പുറത്തു വച്ചോ സ്വര്‍ണമണിഞ്ഞാല്‍ നിറം മാറുമെന്ന് സ്ഥിതി വന്നതോടെ ഈ കുടുംബം സ്വര്‍ണം അഴിച്ച് സൂക്ഷിച്ചു വച്ചിരിക്കുകയാണ്. എന്നാല്‍ മറ്റു വീട്ടുകാര്‍ക്ക് ഇത്തരം പ്രശനം അനുഭവപ്പെട്ടിട്ടില്ല. വീട്ടില്‍ എവിടെയാണ് രസം ഉള്ളതെന്ന് അറിയാത്ത അവസ്ഥയിലാണ് വീട്ടുകാര്‍.












Click it and Unblock the Notifications