EWS സംവരണത്തിന് അർഹരായ ഏതെങ്കിലും ഒരു വിഭാഗം ഒഴിച്ച് നിർത്തപ്പെടില്ല, വ്യാജ വാർത്തയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന സംവരണേതര വിഭാഗങ്ങളുടെ ലിസ്റ്റ് സംബന്ധിച്ച വാർത്തയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലിസ്റ്റിൽ EWS സംവരണത്തിന് അർഹരായ ഏതെങ്കിലും വിഭാഗം ഒഴിച്ച് നിർത്തപ്പെടും എന്നുളള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ലിസ്റ്റ് വരുമ്പോൾ ഈ ആശങ്കകൾ എല്ലാം വെറുതെ ആണെന്ന് ബോധ്യപ്പെടുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇങ്ങനെ: '' സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (EWS) വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ സർവീസിലും 10% സംവരണം സംസ്ഥാനത്ത് നിലവിൽ വന്നിട്ടുണ്ട്. സംവരണേതര സമുദായങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് എൻ എസ് എസ് നൽകിയ ഹർജിയിൽ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരം ഒരു മാസത്തിനുള്ളിൽ സംവരണേതര വിഭാഗങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതാണ്.

സാഹചര്യം ഇതായിരിക്കെ ഒരു പ്രമുഖ പത്രത്തിൽ കഴിഞ്ഞ ദിവസം വന്ന ഒരു വ്യാജ വാർത്ത തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സർക്കാർ നിലവിൽ സംവരണേതര വിഭാഗങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. കോടതി നിർദ്ദേശാനുസരണം EWS സംവരണത്തിന് അർഹരായ സമുദായങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സൂയസ് കനാലിൽ വഴി മുടക്കിയ എവർ ഗിവൺ കപ്പൽ വീണ്ടും ചലിച്ച് തുടങ്ങി, ചിത്രങ്ങൾ കാണാം
ഇത് നേരത്തെ തന്നെ തുടങ്ങിയ നടപടികളുടെ തുടർച്ചയാണ്. ഈ ലിസ്റ്റിൽ EWS സംവരണത്തിന് അർഹരായ ഏതെങ്കിലും വിഭാഗം ഒഴിച്ച് നിർത്തപ്പെടും എന്ന പ്രചാരണത്തിന് ഒരടിസ്ഥാനവുമില്ല. സമൂഹത്തിൽ സംശയങ്ങൾ വളർത്താനുള്ള ആസൂത്രിത നീക്കമാണ് ഇതിനു പിന്നിൽ. ലിസ്റ്റ് വരുമ്പോൾ ഈ ആശങ്കകൾ എല്ലാം ആസ്ഥാനത്തായിരുന്നു എന്ന് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് മനസ്സിലാകും. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വിശ്വസിക്കരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു''.
തൂവെള്ളയിൽ തിളങ്ങി ഭാനുശ്രീ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications