Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി ബോര്‍ഡ് ഇനി കെഎസ്ഇബി ലിമിറ്റഡ്!

KSEB
തിരുവനന്തപുരം: കേരള വൈദ്യുത ബോര്‍ഡ് ഇനി കെഎസ്ഇബി ലിമിറ്റഡാണ് (കേരള സ്‌റ്റേറ്റ് ഇലട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്). വൈദ്യുത ബോര്‍ഡ് കമ്പനിയാക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. സര്‍ക്കാരില്‍ നിക്ഷിപ്തമായ ബോര്‍ഡിന്റെ എല്ലാ ആസ്തി ബാധ്യതയും അവകാശങ്ങളും പൂര്‍ണമായും കമ്പിനിയില്‍ പുനര്‍നിക്ഷിപ്തമാകും. ഇതിനായി വിഞ്ജാപനം പുറപ്പെടുവിക്കും. വിഞ്ജാപനത്തില്‍ പറയുന്ന തിയ്യതി മുതല്‍ ബോര്‍ഡ് കമ്പനിയായി പ്രവര്‍ത്തിച്ചു തുടങ്ങും.

ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ 7584 കോടി രൂപയുടെ പ്രത്യേക പെന്‍ഷന്‍ ഫണ്ട് രൂപവത്കരിക്കാനും അനുമതിയായി. ഇപ്പോഴുള്ളതും ഭാവിയില്‍ നല്‍കേണ്ടതുമായ പെന്‍ഷന്‍ ഇതില്‍ നിന്ന് വിതരണം ചെയ്യു. 2009 മാര്‍ച്ച് 31 വെരയുള്ള പെന്‍ഷന്‍ ബാധ്യതയായി കണക്കാക്കിയ 4520 കോടി രൂപയില്‍ 1600 കോടി രൂപ സര്‍ക്കാര്‍ സംഭാവന ചെയ്യും. ഇത് വൈദ്യുതി ഡ്യൂട്ടിയില്‍ തട്ടിക്കിഴിക്കും. ബാക്കി വരുന്ന 2920കോടി രൂപ കമ്പനി നല്‍കണം.

പെന്‍ഷന്‍ ബാധ്യത നിശ്ചയിച്ച ശേഷം ശമ്പളവും പെന്‍ഷനും കൂട്ടിയതിന്റെ ഫലമായി ഉണ്ടായ 3064 കോടിരൂപ അധികബാധ്യതയും ചേര്‍ന്നാണ് ബാധ്യത 7584 കോടി രൂപയായത്. ഇതില്‍ 3064 കോയിരൂപയുടെ 35.5 ശതമാവം സര്‍ക്കാരും 64.6 ശതമാനം കമ്പനവിയും വഹിക്കും. കമ്പനിയുടെ അധിക വരുമാനവും നിരക്ക് വര്‍ധനവിലൂടെ കിട്ടുന്ന അധികതുകയും പെന്‍ഷന്‍ ഫണ്ടിലേക്ക് നല്‍കും.

2008ലാണ് പൊതുമേഖലയില്‍ ഒറ്റക്കമ്പനിയാകാന്‍ തീരുമാനിച്ച ബോര്‍ഡ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ബോര്‍ഡിന്റെ ആസ്തി ബാധ്യത സര്‍ക്കാരിലേക്ക് മാറ്റിയെങ്കിലും തിരിച്ച് കമ്പനിയിലേക്ക് നിക്ഷിപ്തമാകുന്ന കൈമാറ്റക്കരാര്‍ അംഗീകരിക്കാന്‍ അന്നത്തെ സര്‍ക്കാറിന് സാവകാശം കിട്ടിയില്ല. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ബുധനാഴ്ച മന്ത്രിസഭായോഗം ഇതിന് അുമതി നല്‍കിയത്. നവംബര്‍ 30വരെയാണ് നടപടിക്ക് കേന്ദ്രം അനുവതിച്ചിട്ടുള്ള സമയ പരിധി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+