സ്ത്രീധന പരാതികൾ: നോഡൽ ഓഫീസർ നിശാന്തിനിക്ക് ഒരു ദിവസം ലഭിച്ചത് 108 പരാതികൾ
തിരുവനന്തപുരം: സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനുളള സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ക്ക് ബുധനാഴ്ച മാത്രം ലഭിച്ചത് 108 പരാതികള്‍. കൊല്ലത്ത് വിസ്മയ എന്ന യുവതി സ്ത്രീധനവുമായി ബന്ധപ്പെട്ടുളള പീഡനങ്ങള്‍ക്കൊടുവില്‍ മരണപ്പെട്ട സംഭവം വന്‍ വിവാദമായതിന് പിന്നാലെയാണ് പരാതികള്‍ അറിയിക്കാന്‍ പോലീസ് പ്രത്യേക സംവിധാനം ഒരുക്കിയത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനിയാണ് സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍.
ആര്‍ നിശാന്തിനിയുടെ ഫോണിലേക്കാണ് ഒരു ദിവസം കൊണ്ട് 108 സ്ത്രീധന പരാതികള്‍ ലഭിച്ചത്. ഇത് കൂടാതെ അപരാജിത എന്നുളള പരാതി അറിയിക്കല്‍ സംവിധാനവും പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിലേക്ക് ഒരു ദിവസം ലഭിച്ചിരിക്കുന്നത് 76 പരാതികളാണ്. ഇമെയില്‍ വഴി 76 പരാതികളും മൊബൈല്‍ വഴി 28 പരാതികളുമാണ് അപരാജിതയിലേക്ക് ലഭിച്ചിരിക്കുന്നത്. സ്ത്രീധന പ്രശ്‌നങ്ങള്‍, ഗാര്‍ഹിക പീഡനം എന്നിവ സംബന്ധിച്ചുളള പരാതികള്‍ എന്നിവ അപരാജിതയിലേക്ക് അറിയിക്കാവുന്നതാണ്.
{image-12-1515756751-fakecall-18-1487424149-1624470964.jpg
വനിതകൾക്കെതിരെയുളള അതിക്രമങ്ങൾ തടയുന്നതിന് ഡൊമസ്റ്റിക് കൺഫ്ളിക്റ്റ് റെസല്യൂഷൻ സെന്റർ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവർത്തിച്ചുവരുന്നു. അതിക്രമത്തിന് ഇരയാകുന്ന വനിതകളുടെ പരാതി ജില്ലാ പോലീസ് മേധാവിമാർ ഓൺലൈൻ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിർദ്ദേശിക്കുന്ന പരിപാടിയാണിത്. ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളിൽ അടിയന്തിര നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Recommended Video

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ [email protected] എന്ന വിലാസത്തിലേയ്ക്ക് മെയിൽ അയയ്ക്കാം.. ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈൽ നമ്പർ 94 97 99 69 92 ആണ്. കൂടാതെ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. ഫോൺ 94 97 90 09 99, 94 97 90 02 86. സ്റ്റേറ്റ് നോഡൽ ഓഫീസർക്ക് 94 97 99 99 55 എന്ന നമ്പറിൽ പരാതികൾ അറിയിക്കാം












Click it and Unblock the Notifications