പിഎഫ് ലോൺ അനുവദിക്കാൻ അധ്യാപികയെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു: നോഡല്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: പി എഫ് ലോൺ അനുവദിക്കാൻ അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ച വിജിലൻസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആര്‍ വിനോയ് ചന്ദ്രനെയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും ഗുരുതര കൃത്യ വിലോപം കാട്ടിയതിനുമാണ് നടപടി.
വിനോയ് ചന്ദ്രന് എതിരെ വകുപ്പുതല അന്വേഷണം ഉടൻ ഉണ്ടാകും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിലൂടെ സസ്പെൻഷൻ വിവരം അറിയിക്കുകയായിരുന്നു.

കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ട് ആയ ആര്‍. വിനോയ് ചന്ദ്രന്‍ ഗയിന്‍ പി എഫിന്റെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ആണ്. മാര്‍ച്ച് 10 - നാണ് സംഭവം നടന്നത്. അധ്യാപികയെ ലൈംഗിക ചൂഷണത്തിനായി ഹോട്ടിലേക്ക് എത്താന്‍ വിനോയ് ആവശ്യപ്പെടുകയായിരുന്നു. കോട്ടയം സ്വദേശിനിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി വീട് പണിയാന്‍ പ്രോവിഡന്റ് ഫണ്ടിൽ നിന്ന് വായ്പയെടുക്കുന്നതിന് അപേക്ഷിച്ചിരുന്നു.
സാങ്കേതിക പിഴവുകള്‍ വന്നതിനാല്‍ പരിഹാരത്തിന് ജില്ലാ നോഡല്‍ ഓഫീസര്‍ക്കും അപേക്ഷ കൊടുത്തിരുന്നു. എന്നാൽ, സംസ്ഥാന നോഡല്‍ ഓഫീസര്‍ക്ക് മാത്രമേ ഇതിന് പരിഹാരം സാധിക്കൂവെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു. പിന്നാലെ, വിനോയ് ചന്ദ്രനെ പരാതിക്കാരി ഫോണില്‍ വിളിച്ചിരുന്നു.
പ്രശ്നം പരിഹരിക്കാമെന്ന് വിനോയ് ചന്ദ്രൻ പറഞ്ഞിരുന്നു. തുടർന്ന് വാട്സാപ്പില്‍ തിരികെ വിളിക്കാന്‍ ഉദ്യോഗസ്ഥയോട് ഇയാൾ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരിയോട് ഫോണില്‍ വിളിച്ച് നഗ്ന ദൃശ്യങ്ങള്‍ ആവശ്യപ്പെടു. തുടർന്നും നിരന്തരമായി വാട്സാപ്പില്‍ വിളിച്ച് അശ്ലീലചുവയോടെ സംസാരിച്ചു.
കഴിഞ്ഞ ദിവസം വിളിച്ചിട്ട് വാട്സാപ്പില്‍ നഗ്നയായി വരാന്‍ ആവശ്യപ്പെട്ടു. എന്നാൽ, ഉദ്യോഗസ്ഥ ഈ ആവിശ്യം നിരസിച്ചിരുന്നു. അടുത്ത ദിവസം ഇയാൾ കോട്ടയത്ത് എത്തുമെന്നും ഹോട്ടല്‍ മുറിയിൽ വെച്ച് പ്രശ്നം പരിഹരിച്ചു നല്‍കാമെന്നും അറിയിച്ചു. 44 അളവിലുള്ള ഷര്‍ട്ട് വാങ്ങി കൊണ്ടു വരണം എന്നും വിനോയ് ആവശ്യപ്പെട്ടു. തുടർന്ന് , ഉദ്യോഗസ്ഥ വിജിലന്‍സ് എസ്.പി.യെ സമീപിക്കുകയായിരുന്നു.
Recommended Video

അധ്യാപികയുടെ പരാതി പ്രകാരം അടുത്ത മുറിയില്‍ കാത്തിരുന്ന വിജിലന്‍സ് സംഘം ഇയാളെ പിടികൂടി. വിജിലന്‍സ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഫിനോഫ്തലിന്‍ പൊടി പുരട്ടി വിജിലന്‍സ് നല്‍കിയ ഷര്‍ട്ട് അധ്യാപികയില്‍ നിന്ന് ഇയാള്‍ സ്വീകരിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. വിനോയ് ചന്ദ്രന്റെ കയ്യിൽ നിന്ന് ഗര്‍ഭ നിരോധന ഉറകളും വിജിലന്‍സ് സംഘം കണ്ടെത്തിയിരുന്നു. മറ്റ് ചില അധ്യാപികമാരോടും ഇയാള്‍ അശ്ലീല ചാറ്റ് നടത്തിയെന്നും ലൈംഗിക ചൂഷണത്തിന് ശ്രമിച്ചുവെന്നും വിജിലന്‍സ് പറയുന്നു. നിലവില്‍ വിനോയ് റിമാന്‍ഡിലാണ്.












Click it and Unblock the Notifications