കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോക്കിയയുടെ നാല് പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: നോക്കിയയുടെ പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുകള്‍ എച്ച് എം ഡി ഗ്ലോബല്‍ വിപണിയിലിറക്കി. നോക്കിയ 1, പുതിയ നോക്കിയ 6, നോക്കിയ 7 പ്ലസ്, നോക്കിയ 8 സിറോക്കോ എന്നീ ആന്‍ഡ്രോയ്ഡ് ഫോണുകളാണ് രാജ്യത്തെ വിപണിയില്‍ അവതരിപ്പിച്ചത്. അവാര്‍ഡ് നേടിയ നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഫെബ്രുവരിയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

നോക്കിയ ഫോണുകളും ആക്‌സസറീസും ലഭ്യമാകുന്ന ഓണ്‍ലൈന്‍ നോക്കിയ ഫോണ്‍ ഷോപ്പ് രാജ്യത്ത് ആരംഭിച്ചതായും എച്ച് എം ഡി ഗ്ലോബല്‍ അറിയിച്ചു. ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്ന നിര്‍മാണ വൈദഗ്ധ്യം സമ്മേളിച്ച നോക്കിയ സ്മാര്‍ട്ട് ഫോണുകള്‍ ഓരോന്നും ഈടും വിശ്വാസ്യതയും നിലവാരവും ഉറപ്പുനല്‍കുന്നതാണ്. രൂപകല്പനയിലും മെറ്റീരിയലുകളിലും പുതിയ അടയാളപ്പെടുത്തലായിരിക്കും നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍.

nokia

ശുദ്ധവും സുരക്ഷിതവും അപ്റ്റുഡേറ്റുമായ ആന്‍ഡ്രോയ്ഡ് സൗകര്യം സ്മാര്‍ട്ട് ഫോണ്‍ ഉറപ്പുനല്‍കുന്നു. മാസം തോറുമുള്ള സുരക്ഷാ അപ്‌ഡേറ്റിനൊപ്പം അനാവശ്യമായ യു എല്‍ മാറ്റങ്ങള്‍, ബാറ്ററി ചാര്‍ജ് തീര്‍ക്കുന്ന രഹസ്യ പ്രോസസിംഗ് തുടങ്ങിയ ഉണ്ടാകില്ലെന്നും നോക്കിയ സ്മാര്‍ട്ട് ഫോണുകള്‍ ഗ്യാരണ്ടി നല്‍കുന്നു. അതുകൊണ്ടു തന്നെ ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാലം തടസ്സമില്ലാതെ സ്മാര്‍ട്ട ഫോണുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.

nokia

'' ഇക്കഴിഞ്ഞ വര്‍ഷം നോക്കിയയെ സംബന്ധിച്ച് രാജ്യത്ത് നിര്‍ണായക കാലമായിരുന്നുവെന്നും ഇന്ത്യയൊട്ടുക്കും ബിസിനസ് പടുത്തുയര്‍ത്താനും ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം സ്മാര്‍ട്ട് ഫോണുകള്‍ ഇറക്കാനും സാധിച്ചു' എന്നും എച്ച് എം ഡി സൗത്ത്, വെസ്റ്റ് ജനറല്‍ മാനേജര്‍ ടി എസ് ശ്രീധര്‍ പറഞ്ഞു. പുതിയ നോക്കിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോക്കിയയുടെ പുതിയ നാല് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലിറക്കി രാജ്യത്ത് ശ്രദ്ധേയമായ കാല്‍വെപ്പു നടത്തിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ഫോണുകളും ഘടകങ്ങളും ലഭിക്കുന്ന ഓണ്‍ലൈന്‍ നോക്കിയ ഷോപ്പ് ആരംഭിച്ച വിവരം ശ്രീധര്‍ പ്രഖ്യാപിച്ചു.

nokia1

നോക്കിയ 1
എല്ലാവര്‍ക്കും പ്രാപ്യമായതും മികവുറ്റ സാങ്കേതികവിദ്യയോടൊപ്പം ഗുണമേനമയും ഉറപ്പു നല്‍കുന്ന സ്മാര്‍ട്ട് ഫോണാണിത്. 1-ജിബി റാം ഫോണുകള്‍ക്കു പറ്റിയ ആന്‍ഡ്രോയ്ഡ് ഓറിയോ സാങ്കേതികതയാണ് ഉപയോഗിച്ചിട്ടുള്ളത്. വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങി ഫേവറേറ്റ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ആകര്‍ഷക നിറങ്ങളില്‍ മികവുറ്റ ഡിസൈനില്‍ പോളികാര്‍ബണേറ്റ് ബോഡിയിലാണ് നോക്കിയ-1 ഒരുക്കിയത്. ചുവപ്പ്, നീല നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണിന്റെ പ്രത്യേക വില 4999 രൂപയാണ്. ജിയോയുടെ 2200 രൂപ കാഷ്ബാക്കിനൊപ്പം 60 ജിബി അധിക ഡാറ്റാ ഓഫറും ഫോണിനൊപ്പമുണ്ട്. കൂടാതെ നിബന്ധനകളോടെ 12 മാസ അപകട ഇന്‍ഷൂറന്‍സും റെഡ്ബസ് മുഖേന ആദ്യം ബുക്കു ചെയ്യുന്നവര്‍ക്ക് 20% വിലക്കിഴിവും വാഗ്ദാനം ചെയ്യുന്നു.

ന്യൂ നോക്കിയ 6
മികച്ച പ്രകടനവും പുതിയ ഫീച്ചറുകളും ഈടു നല്‍കുന്ന ബോഡിയുമുള്ള പുതിയ നോക്കിയ 6 അവാര്‍ഡ് നേടിയ മുന്‍ഗാമിയുടെ പരിഷ്‌കരിച്ച പതിപ്പാണ്. നോക്കിയ 6നെക്കാള്‍ 60% കൂടുതല്‍ വേഗവും ഡ്യുവല്‍ സൈറ്റ്, അതിവേഗ യു എസ് ബി ചാര്‍ജിംഗ്, ഒതുക്കമുള്ള സ്‌ക്രീന്‍, സുരക്ഷിതവും അപ്റ്റുഡേറ്റുമായ ആന്‍ഡ്രോയ്ഡ് ഓറിയോ എന്നിവയും ഉറപ്പു നല്‍കുന്നു. ഈടുള്ള അലൂമിനിയം ചട്ടക്കൂട്, 2.5ഡി ഡിസ്‌പ്ലേയോടു കൂടിയ ഗോറില്ല ഗ്ലാസ് എന്നിങ്ങനെ സവിശേഷതയോടെയാണ് പുതിയ നോക്കിയ 6ന്റെ നിര്‍മിതി.
കറുപ്പ്, കോപ്പര്‍ വൈറ്റ്, കോപ്പര്‍ നിറങ്ങളില്‍ നോക്കിയ ഷോപ്പുകള്‍ക്കു പുറമെ പ്രമുഖ ഔട്ട്‌ലെറ്റുകളില്‍ നിന്നും ലഭ്യമാകുന്ന പുതിയ മോഡലിന്റെ വില 16,999 രൂപയാണ്. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 2000 രൂപയുടെ കാഷ്ബാക്ക് ഓഫറുണ്ട്. ഒപ്പം എയര്‍ടെല്‍ ടി വി ആപ്പ് 2018 ഡിസംബര്‍ 31 വരെ സൗജന്യമായി ഉപയോഗിക്കാം. പൂജ്യം ഇ എം ഐ, നിബന്ധനകളോടെ 12 മാസ അപകട ഇന്‍ഷൂറന്‍സ് എന്നീ വാഗ്ദാനങ്ങളുമുണ്ട്. മെയ്ക് മൈ ട്രിപ്പ് ആപ്പ് വഴി രാജ്യത്തെ ഹോട്ടലുകളില്‍ 25 ശമതാനം ഡിസ്‌കൗണ്ടും ലഭിക്കും.

നോക്കിയ 7 പ്ലസ്
ഞെട്ടിക്കുന്ന ഘടകങ്ങളും മികവുറ്റ സ്‌ക്രീനും കരുത്തും രൂപകല്പനയുമായി നോക്കിയ 7 പ്ലസ്, സ്മാര്‍ട്ട് ഫോണുകളില്‍ ശരിക്കും ഹീറോയാണ്. ഒപ്റ്റിക്കല്‍ ഹാര്‍ഡ് വെയര്‍, ഇമേജിംഗ് പ്രോഗ്രാമിംഗ് എന്നീ സൗകര്യങ്ങളോടെ ജീവന്‍ തുടിക്കുന്ന നിമിഷങ്ങള്‍ ഒപ്പിയെടുക്കാം. ഡ്യുവല്‍ സൈറ്റ്, ഡ്യുവല്‍ സെന്‍സറുകള്‍, ഏതു വെളിച്ചത്തിലും തികവുള്ള ചിത്രങ്ങള്‍ എടുക്കാവുന്ന 12എംപി വൈഡ് ആംഗ്ള്‍ മുന്‍ക്യാമറ, മികച്ച ക്ലാരിറ്റിയുള്ള 13എംപി സെക്കന്‍ഡറി ക്യാമറ, ക്വാല്‍കോം സ്‌നാപ്ഡ്രാഗന്‍ പ്രോസസര്‍, മികച്ച ലൈഫു നല്‍കുന്ന 3800 എംഎച്ച് ബാറ്ററി എന്നിവ നോക്കിയ 7 പ്ലസിന്റെ സവിശേഷതകളാണ്. ഫേസ്ബുക്ക് ലൈവ്, യു ട്യൂബ് എന്നിവ ഉപയോഗിച്ചുകൊണ്ടിരുന്നാലും ബാറ്ററി പെട്ടെന്നു തീരില്ല.
കറുപ്പ്, കോപ്പര്‍-വൈറ്റ്, കോപ്പര്‍ നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണ്‍, തെരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളിലും നോക്കിയ ഫോണ്‍ ഷോപ്പ്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയും ലഭ്യമാണ്. 25,999 രൂപ വിലയുള്ള ഫോണ്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 2000 രൂപയുടെ കാഷ്ബാക്ക് നല്‍കുന്നു. നിബന്ധനകളോടെ 12 മാസ അപകട ഇന്‍ഷൂറന്‍സും സീറോ ഇ എം ഐ വായ്പാ സൗകര്യവും കമ്പനി നല്‍കുന്നുണ്ട്.

നോക്കിയ 8 സിറോകോ:
അഴകൊത്ത രൂപകല്പനയും സ്റ്റൈലന്‍ ഗെറ്റപ്പും മികച്ച പ്രകടനവും നോക്കിയ 8 സിറോകോയെ വേറിട്ടു നിര്‍ത്തും. വളഞ്ഞ 3ഡി ഗോറില്ല ഗ്ലാസ്, സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ചട്ടക്കൂട് എന്നിവ കരുത്തും വശ്യതയും സമം ചേര്‍ത്ത അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുക. മികച്ച ഗ്രിപ്പുള്ളതിനാല്‍ കൈയില്‍ നിന്നു ചോര്‍ന്നു പോകില്ല. ഏതു വെളിച്ചത്തിലും സൂക്ഷ്മമായ നിമിഷങ്ങള്‍ ഒപ്പിയെടുക്കുന്ന മുന്‍ പിന്‍ ക്യാമറകളും പ്രോ ക്യാമറ മോഡും മികച്ച അനുഭവം സമ്മാനിക്കും.
കറുപ്പു നിറത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഷോറൂമുകളിലും നോക്കിയ ഫോണ്‍ ഷോപ്പ്, ഫളിപ്പ്കാര്‍ട്ട് വഴിയും മുന്‍കൂട്ടി ബുക്ക് ചെയ്ത് നോക്കിയ 8 സിറോക്കോ സ്വന്തമാക്കാം. 49,999 രൂപ വിലയുള്ള സിറോക്കോ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 120 ജിബി അധിക ഡാറ്റയും ലഭിക്കും. സീറോ ഇ എം ഐ വായ്പാ സൗകര്യമുള്ള ഫോണിന് മെയ് 31 വരെ ഐസിഐസിഐ ബാങ്ക് 5% കാഷ്ബാക്കും നല്‍കുന്നുണ്ട്

English summary
Nokia's 4 new smartphone in market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X