കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ടും നോക്കുകൂലി ഉണ്ടാവില്ല; തൊഴിലാളി സംഘടനകള്‍ സഹകരിക്കും

Google Oneindia Malayalam News

കോഴിക്കോട്: നഗരത്തിലെ നോക്കുകൂലി നിര്‍മാജനത്തിന് സഹകരിക്കാന്‍ തൊഴിലാളി സംഘടനകളുടെ യോഗത്തില്‍ ധാരണ. മെയ് ഒന്നു മുതല്‍ നോക്കുകൂലി പൂര്‍ണമായി ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനാണ് പിന്തുണ. ജില്ലാ കലക്ടര്‍ യു.വി ജോസ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തൊഴിലാളി സംഘടനാ പ്രതിനിധികള്‍ പിന്തുണ അറിയിച്ചത്. ജില്ലയില്‍ നോക്കുകൂലി സംബന്ധമായി വലിയ പ്രശ്‌നങ്ങളില്ലെന്ന് യോഗം വിലയിരുത്തി. തൊഴില്‍ വകുപ്പ്, പൊലീസ് പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തിലാണ് കലക്ടര്‍ അവലോകന യോഗം വിളിച്ചത്.

 collectr-labours

നോക്കുകൂലി നിര്‍മാര്‍ജനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പാക്കാന്‍ തൊഴിലാളി യൂണിയന്‍ നേതാക്കളുടെ പൂര്‍ണ സഹകരണം കലക്ടര്‍ അഭ്യര്‍ഥിച്ചു. ഇത് സംബന്ധിച്ച നിയമം ദുരുപയോഗപ്പെടുത്തുന്നത് തടയണമെന്ന സംഘടനകളുടെ ആവശ്യം സര്‍ക്കാറിനെ അറിയിക്കാമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി. യന്ത്രവത്ക്കരണത്തിന്റെ ഭാഗമായി ജോലി നഷ്ടമുണ്ടാകുന്ന സാഹചര്യത്തില്‍ നഷ്ടപരിഹാര വ്യവസ്ഥ വേണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ബാബു കാനപ്പള്ളി, ക്രൈംസ് റിക്കാര്‍ഡ് ബ്യൂറോ ഡി.വൈ.എസ്.പി സുബൈര്‍ തുടങ്ങിയവരും പങ്കെടുത്തു.

കുടിവെള്ളത്തിന്റെ ഗുണമേന്‍മയറിയാന്‍ ദുബായില്‍ മൊബൈല്‍ ആപ്പ്കുടിവെള്ളത്തിന്റെ ഗുണമേന്‍മയറിയാന്‍ ദുബായില്‍ മൊബൈല്‍ ആപ്പ്

English summary
nokkukooli will be banned in kozhikode; trade union corporate with this
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X