പിശക് പരിഹരിച്ച് ഡീനിന്റെ പത്രികസ്വീകരിച്ചു;വിവാദം
തൊടുപുഴ: ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ നാമ നിര്‍ദ്ദേശ പത്രികയില്‍ പിശക്. പത്രികയോടൊപ്പം ഡീന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു പ്രശ്‌നം. പിന്നീട് ഡീന്‍ നല്‍കിയ വിശദീകരണം അംഗീകരിച്ച് പത്രിക സ്വീകരിക്കുകയായിരുന്നു.
പത്രിക സമര്‍പ്പിച്ചതിന് ശേഷം തിരുത്തി നല്‍കിയതിനെ ചോദ്യം ചെയ്തുകൊണ്ട് എല്‍ഡിഫ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. യുഡിഎഫിന് വേണ്ടി ജില്ലാ കളക്ടര്‍ ഒത്തുകളിച്ചു എന്നാണ് ആരോപണം.

കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് തര്‍ക്കവും പിടി തോമസുമായുള്ള പ്രശ്‌നങ്ങളും തീര്‍ത്താണ് ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനെ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് നിശ്ചയിച്ചത്. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ഡമ്മി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല.
പത്രികയിലെ പിശക് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വന്‍ വെല്ലുവിളിയായിരുന്നു. സത്യവാങ്മൂലത്തിലെ അപാകങ്ങള്‍ ചൂണ്ടിക്കാണിച്ച് നാമനിര്‍ദ്ദേശ പത്രികയെങ്ങാന്‍ തള്ളിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥി തന്നെ ഇല്ലാത്ത സ്ഥിതി വന്നിരുന്നു.
ഇടുക്കി മണ്ഡലത്തില്‍ ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ ആറ് സ്ഥാനാര്‍ത്ഥികളോടാണ് സത്യവാങ്മൂലത്തില്‍ വ്യക്തതവരുത്താന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടത്. മാര്‍ച്ച് 24 ന് രാവിലെ 11 മണിയോടെയാണ് ഡീന്‍ ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്. വിശദീകരണം തൃപ്തികരമായതിനാല്‍ കളക്ടര്‍ പത്രിക തള്ളിയില്ല.












Click it and Unblock the Notifications