Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികൾക്ക് വരയ്ക്കാൻ നഗ്ന ശരീരം നൽകി, രഹ്ന ഫാത്തിമയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവല്ല: കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമയ്ക്ക് എതിരെ പോലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി സ്വന്തം നഗ്നശരീരം വിട്ട് നല്‍കിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇതിന്റെ വീഡിയോയും രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരുന്നു. തിരുവല്ല പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്ത്രീ ശരീരത്തെ കുറിച്ചുളള കപട സദാചാര ബോധത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുളള മിഥ്വാധാരണകള്‍ക്കും എതിരെ എന്ന മുഖവുരയോടെയാണ് രഹ്ന വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിനെ തുടര്‍ന്ന് ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ അരുണ്‍ പ്രകാശ് ആണ് പോലീസില്‍ പരാതി നല്‍കിയത്. ഐടി ആക്ട്, കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയല്‍ അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

case

Recommended Video

cmsvideo
    ലൈംഗിക വിദ്യാഭ്യാസം മക്കള്‍ക്ക് വീട്ടില്‍ നിന്ന് കൊടുക്കണം | Oneindia Malayalam

    ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രഹ്നയ്ക്ക് മേല്‍ പോക്‌സോ കേസ് ചുമത്തിയേക്കും എന്നാണ് സൂചന. നേരത്തെ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ മല ചവിട്ടാന്‍ ശ്രമിച്ച് വിവാദത്തിലായിരുന്നു. എന്നാല്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് രഹ്നയ്ക്ക് ദര്‍ശനം നടത്താതെ തിരിച്ചിറങ്ങേണ്ടി വന്നു. കറുപ്പുടുത്ത് രഹ്ന ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു. തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രഹ്നയ്ക്ക് എതിരെ കേസെടുത്ത് ജയിലില്‍ അടച്ചിരുന്നു.

    അടുത്തിടെ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. ബിഎസ്എന്‍എല്‍ നിയോഗിച്ച പ്രത്യേക സമിതി അന്വേഷണം നടത്തിയ ശേഷമാണ് രഹ്നയെ പിരിച്ച് വിട്ടത്. രഹ്ന മതവികാരം വ്രണപ്പെടുത്തി എന്ന് കണ്ടെത്തിയെന്നാണ് ബിഎസ്എന്‍എല്‍ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത് എന്ന് വിരമിക്കല്‍ നോട്ടീസില്‍ പറയുന്നു. മാത്രമല്ല ബിഎസ്എന്‍എലിന് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും ആരോപണമുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+