കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികൾക്ക് വരയ്ക്കാൻ നഗ്ന ശരീരം നൽകി, രഹ്ന ഫാത്തിമയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Google Oneindia Malayalam News

തിരുവല്ല: കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമയ്ക്ക് എതിരെ പോലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി സ്വന്തം നഗ്നശരീരം വിട്ട് നല്‍കിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇതിന്റെ വീഡിയോയും രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരുന്നു. തിരുവല്ല പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്ത്രീ ശരീരത്തെ കുറിച്ചുളള കപട സദാചാര ബോധത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുളള മിഥ്വാധാരണകള്‍ക്കും എതിരെ എന്ന മുഖവുരയോടെയാണ് രഹ്ന വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിനെ തുടര്‍ന്ന് ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ അരുണ്‍ പ്രകാശ് ആണ് പോലീസില്‍ പരാതി നല്‍കിയത്. ഐടി ആക്ട്, കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയല്‍ അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

case

Recommended Video

cmsvideo
ലൈംഗിക വിദ്യാഭ്യാസം മക്കള്‍ക്ക് വീട്ടില്‍ നിന്ന് കൊടുക്കണം | Oneindia Malayalam

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രഹ്നയ്ക്ക് മേല്‍ പോക്‌സോ കേസ് ചുമത്തിയേക്കും എന്നാണ് സൂചന. നേരത്തെ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ മല ചവിട്ടാന്‍ ശ്രമിച്ച് വിവാദത്തിലായിരുന്നു. എന്നാല്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് രഹ്നയ്ക്ക് ദര്‍ശനം നടത്താതെ തിരിച്ചിറങ്ങേണ്ടി വന്നു. കറുപ്പുടുത്ത് രഹ്ന ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു. തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രഹ്നയ്ക്ക് എതിരെ കേസെടുത്ത് ജയിലില്‍ അടച്ചിരുന്നു.

അടുത്തിടെ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. ബിഎസ്എന്‍എല്‍ നിയോഗിച്ച പ്രത്യേക സമിതി അന്വേഷണം നടത്തിയ ശേഷമാണ് രഹ്നയെ പിരിച്ച് വിട്ടത്. രഹ്ന മതവികാരം വ്രണപ്പെടുത്തി എന്ന് കണ്ടെത്തിയെന്നാണ് ബിഎസ്എന്‍എല്‍ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത് എന്ന് വിരമിക്കല്‍ നോട്ടീസില്‍ പറയുന്നു. മാത്രമല്ല ബിഎസ്എന്‍എലിന് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും ആരോപണമുണ്ട്.

ഗുണയിലെ ബിജെപി എംഎൽഎയുടെ വോട്ട് കോൺഗ്രസിന്! അന്തംവിട്ട് ബിജെപി, നടപടിയില്ല, പേടി കമൽനാഥിനെ! ഗുണയിലെ ബിജെപി എംഎൽഎയുടെ വോട്ട് കോൺഗ്രസിന്! അന്തംവിട്ട് ബിജെപി, നടപടിയില്ല, പേടി കമൽനാഥിനെ!

ആം ആദ്മി പാർട്ടി പിളർന്നു! നേതാക്കൾ കൂട്ടമായി പാർട്ടി വിട്ടു, രാജി വെച്ചവർ സ്വരാജ് ഇന്ത്യയിൽ!ആം ആദ്മി പാർട്ടി പിളർന്നു! നേതാക്കൾ കൂട്ടമായി പാർട്ടി വിട്ടു, രാജി വെച്ചവർ സ്വരാജ് ഇന്ത്യയിൽ!

'കുരയ്‌ക്കുന്നവർ കുരയ്‌ക്കട്ടെ. അവരുടെ താൽപര്യങ്ങൾ എല്ലാവർക്കുമറിയാം', വിവാദത്തിൽ ഷിംന അസീസ്'കുരയ്‌ക്കുന്നവർ കുരയ്‌ക്കട്ടെ. അവരുടെ താൽപര്യങ്ങൾ എല്ലാവർക്കുമറിയാം', വിവാദത്തിൽ ഷിംന അസീസ്

രാഹുൽ ഗാന്ധി കുഴിച്ച കുഴിയിൽ വന്ന് വീണ് ബിജെപി നേതാക്കൾ! സുരേന്ദർ അല്ല സറണ്ടർ തന്നെ!രാഹുൽ ഗാന്ധി കുഴിച്ച കുഴിയിൽ വന്ന് വീണ് ബിജെപി നേതാക്കൾ! സുരേന്ദർ അല്ല സറണ്ടർ തന്നെ!

English summary
Non bailable case against Rahna Fathima
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X