ജനാധിപത്യപരമല്ലാത്ത പ്രണയ ബന്ധങ്ങള്‍: മാറ്റം അനിവാര്യം, നിര്‍ദേശങ്ങള്‍ ക്ഷണിച്ച് വനിത കമ്മീഷന്‍
തിരുവനന്തപും: പ്രണയ ബന്ധങ്ങളിലെ ജനാധിപത്യമെന്നത് അംഗീകരിക്കാനുള്ള മാനസികാവസ്ഥ യുവതലമുറയ്ക്ക് നഷ്ടപ്പെടുന്നുവെന്ന് വനിത കമ്മീഷന്‍ അധ്യക്ഷന്‍ പി സതീദേവി. ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന സാഹച്യര്യമാണ് ഇപ്പോഴുള്ളത്. ഇത്തരം സാമൂഹിക കാഴ്ചപ്പാട് മാറേണ്ടതും മനുഷ്യ ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ ജനാധിപത്യപരമായി വിവേക ബുദ്ധിയോടെ പരിഹരിക്കുവാനുള്ള സാമൂഹ്യ ബോധ്യം ഉണ്ടാകേണ്ടതുമാണെന്നും വനിത കമ്മീഷന്‍ അധ്യക്ഷ പ്രസ്താവനയിലൂടെ അറിയിച്ചു. ഇത്തരം പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി വനിത കമ്മീഷന്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടുകയും ചെയ്യുന്നു. വനിത കമ്മീഷന്‍ അധ്യക്ഷയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഒക്ടോബർ ഒന്നാം തീയതി രാവിലെ 10 മണിക്ക് വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റ ഉടനെ ഇടപെടേണ്ടി വന്ന വാർത്ത പാലാ സെന്റ് തോമസ് കോളേജിലെ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ വിദ്യാർത്ഥിയെ സഹപാഠി ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊന്ന നിഷ്ഠൂരമായ സംഭവമായിരുന്നു. കേരളത്തിലെ കലാലയ അന്തരീക്ഷത്തിലുണ്ടാവുന്ന ഇത്തരം സംഭവങ്ങൾ സമൂഹമനസാക്ഷിയെ ആകെ ഞെട്ടിക്കുന്നതാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവവുമല്ല. ഏതാനും ആഴ്ചകൾക്കു മുമ്പായിരുന്നു മെഡിക്കൽ വിദ്യാർത്ഥിയായ മറ്റൊരു പെൺകുട്ടിയെ താമസ സ്ഥലത്ത് വെച്ച് വെടിവെച്ചുകൊന്നത്.
യുവതലമുറയിൽ വർധിച്ചുവരുന്ന ആക്രമണോത്സുകത എത്രമാത്രം ഭീതിതമായ അന്തരീക്ഷം ആണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് എന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാലാ സെന്റ് തോമസ് കോളേജിൽ ഉണ്ടായ സംഭവം. പ്രണയ ബന്ധങ്ങളിലെ ജനാധിപത്യമെന്നത് അംഗീകരിക്കാനുള്ള മാനസികാവസ്ഥ യുവതലമുറയ്ക്ക് നഷ്ടപ്പെടുന്നു. ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സ്ത്രീയെ സഹജീവിയായി അംഗീകരിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തിന് നഷ്ടപ്പെടുന്നു. പെൺകുട്ടികൾക്ക് വിധേയത്വ മനോഭാവം വേണമെന്നും പുരുഷന്റെ ഇംഗിതത്തിന് വഴങ്ങി കൊടുക്കുന്ന സർവ്വംസഹകളായി അവർ ജീവിക്കണമെന്ന പൊതുബോധം മനുഷ്യർക്കിടയിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു.

ഇത്തരം സാമൂഹിക കാഴ്ചപ്പാട് മാറേണ്ടതുണ്ട്. പ്രത്യേകിച്ചും വിദ്യാസമ്പന്നരായ ആളുകളുടെ ഇടയിലും ഇത്തരം ദുഷ്പ്രവണതകൾ വർധിച്ചു വരുന്നതായാണ് കാണുന്നത്. പ്രണയബന്ധങ്ങൾക്കപ്പുറം വ്യക്തിബന്ധങ്ങളിലും സൗഹൃദങ്ങളിലും ദാമ്പത്യ ബന്ധങ്ങളിലും അങ്ങനെ സകല മാനുഷിക ബന്ധങ്ങളെയാകെ തന്നെ വികലമാക്കുന്ന ഈ തെറ്റിധാരണകളെ സമൂഹത്തിൽ നിന്ന് വേരോടെ പറിച്ചു കളയേണ്ടത് ഒരു സാമൂഹിക ഉത്തരവാദിത്തം കൂടിയാണ് എന്നു പൊതു സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. വ്യക്തിബന്ധങ്ങളിലും കുടുംബജീവിതത്തിലും എല്ലാം മുന്നോട്ടുപോകാൻ പരസ്പരം സ്നേഹവും ബഹുമാനവും അനിവാര്യമാണ്.
നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ഉതകുന്ന വിധത്തിലുള്ള സാമൂഹ്യപരമായ ഇടപെടലുകളുടെ സാധ്യതകളെ നാം തേടേണ്ടതുണ്ട്, ഡിജിറ്റൽ സാധ്യതകൾ വർദ്ധിക്കുന്തോറും ആധുനിക കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും അധിക്ഷേപങ്ങളും ഇല്ലാതാക്കുവാൻ ഫലപ്രദമായ നടപടികൾ തുടക്കം കുറിക്കേണ്ടതുണ്ട്. മനുഷ്യ ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ ജനാധിപത്യപരമായി വിവേക ബുദ്ധിയോടെ പരിഹരിക്കുവാനുള്ള സാമൂഹ്യ ബോധ്യം ഉണ്ടാകേണ്ടതുണ്ട്. അതിനായുള്ള പരിശ്രമങ്ങൾക്ക് നാം തുടക്കം കുറിക്കേണ്ടതുണ്ട്.
സഹൃദയരെ
* എങ്ങനെയാണ് പുതിയ തലമുറ സുരക്ഷിതമായി വളർന്നു വരുന്ന ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കാൻ നമുക്ക് സാധിക്കുക?
* നമ്മുടെ വീടുകളുടെ അകത്തളങ്ങളിൽ ആൺ-പെൺ തുല്യത ഉറപ്പുവരുത്താൻ നമുക്ക് ആവുന്നുണ്ടോ?
* പെൺകുട്ടികളെ മറ്റൊരു അടുക്കളയിലേക്കായി പാകപ്പെടുത്താൻ ശ്രമിക്കുന്ന നമ്മുടെ കുടുംബാന്തരീക്ഷം ആൺകുട്ടികളുടെ മേധാവിത്വ മനോഭാവത്തെയല്ലേ വളർത്തുന്നത്?
* ഇതിനെക്കുറിച്ച് നാം കൂട്ടായി ചിന്തിക്കേണ്ടതല്ലേ?
* ഒരു മാറ്റത്തിനായി നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും?
ഇങ്ങനെ സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞ ചോദ്യങ്ങൾ സമൂഹ മനസ്സിന്റെ മുന്നിൽ ഉയർത്തിക്കൊണ്ടു അഭിപ്രായങ്ങളും , ആശങ്കകളും ആരാഞ്ഞു കൊണ്ട് നമുക്ക് മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കാം.
ഇതിനായി നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ബോക്സിലോ ഇമെയിൽ മുഖേനയോ പങ്കുവെക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ഇമെയിൽ വിലാസം : [email protected]
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications