കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രുപ്പുകള്‍ക്ക് പിന്നാലെ സുധാകരനെ വട്ടംകറക്കി ഗ്രൂപ്പ് ഇതര നേതാക്കളും; ഹൈക്കമാന്‍ഡിനും അതൃപ്തി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും പരാജയപ്പെട്ടപ്പോള്‍ സംസ്ഥനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും ഏറ്റവും അധികം ഉയര്‍ന്നു കേട്ട മുദ്രാവാക്യമായിരുന്നു ' കെ സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ' എന്നാതിയിരുന്നു. എന്നാല്‍ സുധാകരന്‍ വന്നിട്ടും കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് കുറവില്ലെന്ന് മാത്രമല്ല, പണ്ടെത്തേക്കാള് കൂടുതല്‍ ശക്തവുമായിക്കൊണ്ടിരിക്കുകയാണ്.

ഡി സി സി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പരസ്യപ്പോരിന് ഇറങ്ങിയ ഗ്രൂപ്പുകള്‍ക്ക് പുറമെ ഗ്രൂപ്പിതര നേതാക്കളും നേതൃത്വത്തിനെതിരെ അതൃപ്തിശക്തമാക്കിയതോടെ കെ സുധാകരന്‍ വലിയ പ്രതിരോധത്തിലാണ് അകപ്പെട്ടിരിക്കുന്നത്.

മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ കൂടുതല്‍ കാര്യക്ഷമ നടപടികള്‍ സ്വീകരിക്കും; എകെ ശശീന്ദ്രന്‍മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ കൂടുതല്‍ കാര്യക്ഷമ നടപടികള്‍ സ്വീകരിക്കും; എകെ ശശീന്ദ്രന്‍

ഡി സി സി പ്രസിഡന്റുമാരുടെ നിയമനത്തിന് പിന്നാലെ

ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയായിരുന്നു സംസ്ഥാന കോണ്‍ഗ്രസില്‍ രൂപപ്പെട്ടത്. പിഎസ് പ്രശാന്ത്, കെപി അനില്‍കുമാര്‍, ജി രതികുമാര്‍ എന്നിവരുടെ പാര്‍ട്ടി വിടലും ഉണ്ടാവുന്നത് ഈ ഘട്ടത്തിലാണ്. നേതാക്കള്‍ അതൃപ്തി പ്രകടിപ്പിക്കുമ്പോള്‍ അച്ചടക്ക ലംഘനത്തിന്റെ വാളോങ്ങി നിലയ്ക്ക് നിര്‍ത്താമെന്നായിരുന്നു കെ സുധാകരന്റെ പ്രതീക്ഷ.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

കെപി അനില്‍കുമാറും പിഎസ് പ്രശാന്തും സി പി എമ്മില്‍

എന്നാല്‍ അച്ചടക്ക നടപടി നേരിട്ടതിന് പിന്നാലെ കെപി അനില്‍കുമാറും പിഎസ് പ്രശാന്തും സിപിഎമ്മില്‍ ചേര്‍ന്നതോടെ ഈ നീക്കത്തിന് തിരിച്ചടി നേരിട്ടു. ഇതോടെയാണ് അനുനയ നീക്കം വേണമെന്ന ആവശ്യം ചിലര്‍ ഉയര്‍ത്തുന്നത്. സുധാകരനും വിഡി സതീശനും ഇതിന് ഒരു പരിധിവരെ വഴങ്ങേണ്ടി വരികയും ചെയ്തു. വിഎം സുധീരന്‍ വിഷയത്തില്‍ അടക്കം നേതൃത്വം തന്നെ പല തവണ അനുനയ ശ്രമവുമായി രംഗത്ത് ഇറങ്ങിയോടെ ' വെട്ടൊന്ന് മുറി രണ്ട്'- മനോഭാവം താല്‍ക്കാലികമായെങ്കിലും മാറ്റിനിര്‍ത്തേണ്ടി വന്നിരിക്കുകയാണ്.

ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും

ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നീക്കങ്ങളെ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനം എന്ന ലേബലില്‍ പരിമിതപ്പെടുത്താനുള്ള നീക്കം പാര്‍ട്ടിയില്‍ നടന്നിരുന്നു. എന്നാല്‍ ഗ്രൂപ്പില്ലാത്ത മുന്‍ കെപിസിസി പ്രസിഡന്റുമാരായ വിഎം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും വിമര്‍ശനവും അതൃപ്തിയും ശക്തമാക്കി രംഗത്ത് വന്നതാണ് കെ സുധാകരനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയത്.

പു​നഃ​സം​ഘ​ട​ന നീ​ക്കം

പു​നഃ​സം​ഘ​ട​ന നീ​ക്കം സ​ജീ​വ​മാ​യി​രി​ക്കെ​യാ​ണ്​ നേ​തൃ​ത്വ​ത്തെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യം എന്നതും ശ്രദ്ധേയമാണ്. പുതിയ നേതൃത്വം കൂടിയാലോചനകള്‍ക്ക് തയ്യാറാവുന്നില്ലെന്ന വിമര്‍ശനമാണ് ഗ്രൂപ്പിതര നേതാക്കളും ഉയര്‍ത്തുന്ന വിമര്‍ശനം. നേരത്തെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സമാനമായ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ഗ്രൂപ്പ് താല്‍പര്യമാണെന്ന നേതൃത്വത്തിന്റെ വാദത്തിന് ഹൈക്കമാന്‍ഡും പിന്തുണ നല്‍കുകയായിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും

എന്നാല്‍ മുന്‍ കെപിസിസി അധ്യക്ഷന്‍മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും സമാനമായ പരാതിയുമായി രംഗത്ത് വന്നതോടെ ഹൈക്കമാന്‍ഡിനും മുന്‍ നിലപാട് മറ്റേണ്ടി വന്നിരിക്കുകയാണ്. മു​തി​ർ​ന്ന നേ​താ​ക്ക​െ​ള​പ്പോ​ലും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ പു​തി​യ നേ​തൃ​ത്വം ഏ​ക​പ​ക്ഷീ​യ​മാ​യി കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്നുവെന്ന പരാതിയില്‍ കഴമ്പുണ്ടോയെന്ന സംശയം ഹൈക്കമാന്ഡിലും ഉടലെടുത്തു.

പരാതികള്‍ പൂര്‍ണ്ണമായും അവഗണിച്ച് മുന്നോട്ട് പോയാലുണ്ടാവുന്ന ഭ​വി​ഷ്യ​ത്ത്​

പരാതികള്‍ പൂര്‍ണ്ണമായും അവഗണിച്ച് മുന്നോട്ട് പോയാലുണ്ടാവുന്ന ഭ​വി​ഷ്യ​ത്ത്​ സം​ബ​ന്ധി​ച്ച്​ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്​ ബോ​ധ്യ​മു​ണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കെപിസിസി പുനഃസംഘടനയ്ക്ക് മുമ്പ് കൂടുതല്‍ ചര്‍ച്ചകള്‍ സംസ്ഥാന തലത്തില്‍ തന്നെ നടത്താന്‍ നേതൃത്വം നിര്‍ബന്ധിതരാവുകയും ചെയ്യേണ്ടി വന്നിരിക്കുകയാണ്. ഇതോടെ കെ കെപിസിസി ഭാരവാഹി പട്ടിക ഈ മാസം തന്നെ പുറത്തിറക്കുകയെന്ന സംസ്ഥാന നേതൃത്വത്തിന്റെ ലക്ഷ്യം ഫലം കാണുമെന്നില്ലുറപ്പായി.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam
ഴിഞ്ഞ ദിവസം താരീഖ് അന്‍വറുമായി ചര്‍ച്ച

അതേസമയം, വിഎം സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമം തീവ്രമായി തുടരുകയാണ് നേതൃത്വം. കഴിഞ്ഞ ദിവസം താരീഖ് അന്‍വറുമായി ചര്‍ച്ച നടത്തിയെങ്കിലും തന്റെ നിലപാടില്‍ നിന്നും പിന്നോട്ട് പോവാന്‍ സുധീരന്‍ തയ്യാറായിരുന്നില്ല. സുധീരന്റെ നിർദേശങ്ങൾ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം സജീവ കോൺഗ്രസുകാരനായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ചര്‍ച്ചയ്ക്ക് ശേഷം താരീഖ് അന്‍വര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

English summary
Non-group leaders in Congress also intensify criticism; new challenge before sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X