കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിലെ പ്രവാസി മലയാളികള്‍ക്ക് കൊറോണ സര്‍ട്ടിഫിക്കറ്റ് വേണ്ട, പകരം മറ്റൊന്ന്...സംവിധാനം ഇങ്ങനെ..!!

Google Oneindia Malayalam News

ദോഹ: കൊവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ കേരളത്തിലേക്ക് തിരിച്ചെത്തുന്ന എല്ലാ പ്രവാസികള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. എല്ലാ വിമാനങ്ങളിലും കേരളത്തിലെത്തുന്നവര്‍ക്ക് ഇത് ബാധകമാണെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തില്‍ പ്രവേശിക്കാവൂ എന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഈ സംവിധാനം എംബസികള്‍ വിമാനത്താവളത്തില്‍ ഒരുക്കണം. ഇങ്ങനെ പരിശോധിക്കുന്നതിലൂടെ ഒരു മണിക്കൂര്‍ കൊണ്ട് ഫലം അറിയാനാകും. ഇങ്ങനെ പരിശോധിക്കുന്നവരില്‍ നെഗറ്റീവ് ആവുന്നവരെ മാത്രം വിമാനത്തില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് കേരളം മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ഖത്തറില്‍ നിന്നും വരുന്ന പ്രവാസി മലയാളികള്‍ക്ക് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പച്ചനിറം ആയിരിക്കണം

പച്ചനിറം ആയിരിക്കണം

ഖത്തറിലെ പ്രവാസി മലയാളികള്‍ക്ക് കൊവിഡ് നെഗറ്റീവിന്റെ ആവശ്യമില്ല. പകരം, സ്മാര്‍ട്ട് ഫോണിലെ കൊവിഡ് 19 അപകടനിര്‍ണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസിലെ പ്രൊഫൈല്‍ പച്ചനിറമായിരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടുവച്ച ആവശ്യം. ഈ ആപ്ലിക്കേഷനില്‍ പച്ച നിറം ആയാല്‍ മാത്രമാണ് പ്രവാസികള്‍ക്ക് കേരളത്തിലേക്കുള്ള വിമാനയാത്രയ്ക്ക് അനുമതി ലഭിക്കുകയുള്ളൂ. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനപ്രകാരമാണിത്.

പുതിയ പ്രഖ്യാപനത്തിന് പിന്നില്‍

പുതിയ പ്രഖ്യാപനത്തിന് പിന്നില്‍

ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍, എപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ദോഹയിലെ വിവിധ സംഘടനകള്‍ എന്നിവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പുതിയ പ്രഖ്യാപനത്തിന് വഴിതെളിയിച്ചത്. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Recommended Video

cmsvideo
Kerala Police PC Kuttan Pilla Exclusive Interview
ഖത്തറില്‍ പ്രതിഷേധം

ഖത്തറില്‍ പ്രതിഷേധം

കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഖത്തറില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് വിശദീകരിച്ച് ഇന്ത്യന്‍ അംബാസഡര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് എഴുതുകയായിരുന്നു.

എല്ലാം സൗജന്യം

എല്ലാം സൗജന്യം

നിലവില്‍ ഖത്തറിലെ എല്ലാ സ്വദേശി-പ്രവാസി പൗരന്മാര്‍ക്കും കൊവിഡ് ചികിത്സയും ക്വാറന്റീനും സൗജന്യമാണ്. നിലവില്‍ സര്‍ക്കാരിന് കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങള്‍ക്ക് മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് അനുമതിയുള്ളൂ. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കൊവിഡ് പരിശോധന നടത്തണമെങ്കില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കണം. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ അംബാസഡര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

പച്ചനിറത്തിന് പിന്നില്‍

പച്ചനിറത്തിന് പിന്നില്‍

സ്മാര്‍ട്ട് ഫോണിലെ കൊവിഡ് 19 അപകടനിര്‍ണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസിലെ പച്ചനിറം ആരോഗ്യവാനായ വ്യക്തിയെ സൂചിപ്പിക്കുന്നതാണ്. ചാരനിറം സംശയാസ്പദമായവരെയും മഞ്ഞനിറം ക്വാറന്റീനില്‍ കഴിയുന്നവരെയും സൂചിപ്പിക്കും. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും വീട്ടില്‍ നിന്ന് പുറത്തിറങ്ങണമെങ്കിലും, ഷോപ്പിംഗ് മാളുകളിലും മറ്റ് സൂപ്പര്‍ മാര്‍ക്കറ്റ് കേന്ദ്രങ്ങളിലും പ്രവേശിക്കണമെങ്കിലും ഈ ആപ്ലിക്കേഷനില്‍ പച്ചനിറം കത്തണ

നിലപാട് മാറ്റമില്ല; കേരളത്തിലേക്ക് വരുന്ന എല്ലാ പ്രവാസികള്‍ക്കും കൊറോണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധംനിലപാട് മാറ്റമില്ല; കേരളത്തിലേക്ക് വരുന്ന എല്ലാ പ്രവാസികള്‍ക്കും കൊറോണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

സിപിഎം സൈബർഗുണ്ടകളെ ഉപയോഗിച്ച് പ്രവാസികളെ മരണത്തിന്റെ വ്യാപാരികളായി ചിത്രീകരിക്കുന്നു; മുല്ലപ്പള്ളിസിപിഎം സൈബർഗുണ്ടകളെ ഉപയോഗിച്ച് പ്രവാസികളെ മരണത്തിന്റെ വ്യാപാരികളായി ചിത്രീകരിക്കുന്നു; മുല്ലപ്പള്ളി

English summary
Non-resident Malayalees in Qatar do not need a Corona Negative Certificate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X