ഒഡീഷയില്‍ നിന്നും കഞ്ചാവെത്തിക്കാന്‍ മറുനാടന്‍ തൊഴിലാളി സംഘം, ബംഗാളി സ്വദേശി പിടിയില്‍
മലപ്പുറം: ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കഞ്ചാവെത്തിക്കാന്‍ മറുനാടന്‍ തൊഴിലാളി സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസ്. ഇവരുടെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ മേഖലകളിലേക്ക് വ്യാപകമായി കഞ്ചാവ് കടത്തു നടക്കുന്നതായും പോലീസിന് വിവരം ലഭിച്ചത്. ഇന്നലെ രണ്ട് കിലോ 100 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി സൊറാബ് ഷേഖ് (30) കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായി.
ഇയാള്‍ വര്‍ഷങ്ങളായി തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം ചെയ്തു വരുന്നു. വളാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും മറുനാടന്‍ തൊഴിലാളികള്‍ക്കിടയിലുള്ള കഞ്ചാവ് ഉപയോഗത്തിന്റെ ഉറവിടം കണ്ടെത്താനുളള എക്സൈസിന്റെ നീക്കത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കേരളത്തിലേക്ക് കടത്താന്‍ ഇയാളുടെ കീഴില്‍ മറുനാടന്‍ തൊഴിലാളികളുടെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.

ഒഡീഷയില്‍ നിന്നുമാണ് കൂടുതലായും കഞ്ചാവ് എത്തിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് ഒരു കിലോ കഞ്ചാവുമായി കോഴിക്കോട് എക്സൈസുകാര് ഇയാളെ പിടി കൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും എടയൂര്‍ അത്തിപ്പറ്റയില്‍ കഞ്ചാവ് വില്പന നടത്തുകയായിരുന്ന നൂര്‍ ഹുസൈന് എന്നയാളെ 250 ഗ്രാം കഞ്ചാവും മോട്ടോര്‍ ബൈക്കും സാഹിതം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
വിശദമായ ചോദ്യം ചെയ്യലില്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ ആളുകളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നും കുറ്റിപ്പുറം എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷ് ജോണ്‍ അറിയിച്ചു. ഇയാളെ പിടികൂടിയ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ രാജേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) പി.ലതീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷിബു ശങ്കര്‍, ഹംസ, സജിത്ത് ഡ്രൈവര്‍ ശിവകുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു. പ്രതികളെ വടകര എന്‍.ഡി.പി.എസ് സ്പെഷ്യല്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications