കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡീഷയില്‍ നിന്നും കഞ്ചാവെത്തിക്കാന്‍ മറുനാടന്‍ തൊഴിലാളി സംഘം, ബംഗാളി സ്വദേശി പിടിയില്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കഞ്ചാവെത്തിക്കാന്‍ മറുനാടന്‍ തൊഴിലാളി സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസ്. ഇവരുടെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ മേഖലകളിലേക്ക് വ്യാപകമായി കഞ്ചാവ് കടത്തു നടക്കുന്നതായും പോലീസിന് വിവരം ലഭിച്ചത്. ഇന്നലെ രണ്ട് കിലോ 100 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി സൊറാബ് ഷേഖ് (30) കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയിലായി.

ഇയാള്‍ വര്‍ഷങ്ങളായി തുണിക്കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം ചെയ്തു വരുന്നു. വളാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും മറുനാടന്‍ തൊഴിലാളികള്‍ക്കിടയിലുള്ള കഞ്ചാവ് ഉപയോഗത്തിന്റെ ഉറവിടം കണ്ടെത്താനുളള എക്‌സൈസിന്റെ നീക്കത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കേരളത്തിലേക്ക് കടത്താന്‍ ഇയാളുടെ കീഴില്‍ മറുനാടന്‍ തൊഴിലാളികളുടെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.

sorab-shake

ഒഡീഷയില്‍ നിന്നുമാണ് കൂടുതലായും കഞ്ചാവ് എത്തിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് ഒരു കിലോ കഞ്ചാവുമായി കോഴിക്കോട് എക്‌സൈസുകാര്‍ ഇയാളെ പിടി കൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും എടയൂര്‍ അത്തിപ്പറ്റയില്‍ കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന നൂര്‍ ഹുസൈന്‍ എന്നയാളെ 250 ഗ്രാം കഞ്ചാവും മോട്ടോര്‍ ബൈക്കും സാഹിതം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വിശദമായ ചോദ്യം ചെയ്യലില്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ ആളുകളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നും കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണ്‍ അറിയിച്ചു. ഇയാളെ പിടികൂടിയ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ രാജേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) പി.ലതീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിബു ശങ്കര്‍, ഹംസ, സജിത്ത് ഡ്രൈവര്‍ ശിവകുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു. പ്രതികളെ വടകര എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

English summary
non state drug dealings to kerala, odisha drugs spreading to kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X