കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലോറികൾ പാലക്കാടിലെ ലോറികൾക്ക് വെല്ലുവിളി

  • By Desk
Google Oneindia Malayalam News

പാലക്കാട്: ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ലോറികളുടെ അനധികൃത ഓട്ടം ജില്ലയിലെ ചരക്കുലോറികളെ പ്രതികൂലമായി ബാധിക്കുന്നു. കുറഞ്ഞ വാടക ഈടാക്കിയാണ് ഇതര സംസ്ഥാന ലോറികൾ അനധികൃത സർവീസ് നടത്തുന്നത്.
തമിഴ്നാട്ടിൽനിന്നും ചരക്കുമായി എത്തുന്ന ലോറികളിൽ ചിലതാണ് ഇത്തരത്തിൽ സർവീസ് നടത്തുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്ന ലോറികൾക്ക് സംസ്ഥാനത്തിനകത്ത് ചരക്കുമായി ആഭ്യന്തര സർവീസ് നടത്താൻ അനുമതിയില്ല. കേരളത്തിൽ രജിസ്ട്രേഷനുള്ള ലോറികളും ഇതരസംസ്ഥാനത്ത് പോയാൽ അവിടെയും ആഭ്യന്തര സർവീസ് നടത്താൻ അനുമതിയില്ല.

അതിർത്തി ജില്ലയായതിനാൽ കോയമ്പത്തൂരിൽനിന്നുള്ള ലോറികളാണ് ഇത്തരത്തിൽ അനധികൃത സർവീസുകൾ കൂടുതൽ നടത്തുന്നതെന്ന് ലോറി ഉടമകൾ പറയുന്നു. പാലക്കാട്ടുനിന്നും തിരുവനന്തപുരത്തേക്കുള്ള ചരക്കുലോറി ടണ്ണിന് 1,300രൂപ ഈടാക്കുമ്പോൾ 900 രൂപ ഈടാക്കിയാണ് ഇതരസംസ്ഥാന ലോറികൾ സർവീസ് നടത്തുന്നത്.

lorry

പലപ്പോഴും സംസ്ഥാനത്തെ ലോറി ഉടമകൾ തന്നെയാണ് അനധികൃത സർവീസുകൾ മോട്ടോർ വാഹന അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതും. ദിവസവും ശരാശരി അമ്പതിലധികം ലോറികൾ ഇത്തരത്തിൽ പാലക്കാട്ടുനിന്ന് മാത്രം ആഭ്യന്തര സർവീസ് നടത്തുന്നതായാണ് ഉടമകൾ പറയുന്നത്.

ചിലപ്പോൾ തമിഴ്നാട്ടിലേക്കുള്ള സാധനങ്ങളുടെ വ്യാജബില്ലുമായാണ് ഇവർ ഓടുന്നത്. പാലക്കാടെത്തിയാൽ പിന്നീട് തമിഴ്നാട്ടിലേക്ക് നിരവധി ഊട്വഴികളുള്ളതിനാൽ മോട്ടോർ അധികൃതരുടെ കണ്ണുവെട്ടിച്ച് കഞ്ചിക്കോട്ടേക്കടക്കമുള്ള വ്യവസായ കേന്ദ്രങ്ങളിലെത്തുകയാണ് പതിവ്.

അനധികൃത രീതിയിൽ സർവീസ് നടത്തുന്ന ലോറികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന അധികൃതർ അറിയിച്ചു. മോട്ടോർ വകുപ്പിന്റെ സ്ക്വാഡുകൾ ഇത്തരത്തിൽ ഓടുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുന്നുണ്ട്. ഒറ്റപ്പാലം കേന്ദ്രീകരിച്ചും പാലക്കാട് കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്ന സ്ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

English summary
non states trucks are in kerla for carrying goods; plakad goods travelers got high loss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X