കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമോലിന്‍ കേസ്; ആരെയും കുറ്റവിമുക്തനാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: പാമോലിന്‍കേസില്‍ സര്‍ക്കാറിന് തിരിച്ചടി. പാമോലിന്‍ കേസില്‍ ആരെയും കുറ്റ വിമുക്തനാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കേസില്‍ വിചാരണ തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭക്ഷ്യമന്ത്രി ടിഎച്ച് മുസ്തഫ, ജിജി തോംസണ്‍, പിജെ തോമസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ തള്ളികൊണ്ടാണ് കോടതിയുടെ ഉത്തരവ്.

കേസില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കക്ഷിയാണ്. കേസ് അനന്തമായി നീട്ടി പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അപ്പോഴാണ് കേസിന്റെ നിലവിലെ സ്ഥിതിയെ കുറിച്ച് കോടതി ആരാഞ്ഞത്.

Supreme Court

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട റിവ്യൂ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. പക്ഷെ ഈ വാദം കോടതി തള്ളുകയായിരുന്നു. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ തറ്റിദ്ധരിപ്പിക്കുകയാണെന്ന് സുപ്രീംകോടതി പറഞ്ഞു.

കേസില്‍ ആരെയും കുറ്റവിമുക്തനാക്കാന്‍ കഴിയില്ലെന്നും വിചാരണ മുന്നോട്ട് പോകട്ടെയെന്നും നിര്‍ദേശിച്ച കോടതി മൂന്ന് പേരുടെയും ഹര്‍ജികള്‍ തള്ളി. ഖജനാവിന് നഷ്ടമുണ്ടാക്കാത്ത കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.

English summary
None can be acquitted now, let trial continue in Palmolein case: SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X