കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതി തീര്‍ക്കാന്‍ നഴ്സുമാര്‍ക്കായി തൊഴില്‍ മേള..ഇനി?

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ആഭ്യന്തര കലാപം മൂലം വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടമായി കേരളത്തിലേയ്ക്ക് മടങ്ങിയ നഴ്‌സുമാര്‍ക്ക് വേണ്ടി നോര്‍ക്ക സംഘടിപ്പിച്ച് തൊഴില്‍ മേള ശ്രദ്ധേയമായി. ഇറാഖ്, ലിബിയ എന്നിവിടങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ അഞ്ഞൂറോളം നഴ്‌സുമാരാണ് തിരുവവന്തപുരത്ത് സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ പങ്കെടുത്തത്.

യൂണിവേഴ്‌സല്‍, അഹല്യ ഗ്രൂപ്പ്, അല്‍ അബീര്‍ ഉള്‍പ്പടെ പല പ്രമുഖ ആശുപത്രികളും നഴ്‌സുമാര്‍ക്ക് തൊഴിലവസരവുമായി എത്തി. സംസ്ഥാനത്തെ ചില പ്രമുഖ ആശുപത്രികളും മേളയില്‍ പങ്കെടുത്തു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

 പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

ഇറാഖില്‍ നിന്നും ലിബിയയില്‍ നിന്നും ആഭ്യന്തര കലാപത്തെ തുടര്‍ന്നാണ് നഴ്‌സുമാര്‍ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയത്. ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങള്‍ മടങ്ങിയെത്തിയ നഴ്‌സുമാര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പലതും ഫലം കണ്ടില്ല

നോര്‍ക്ക തൊഴില്‍ മേള

നോര്‍ക്ക തൊഴില്‍ മേള

ചൊവ്വാഴ്ചയാണ് നോര്‍ക്ക മടങ്ങിയെത്തിയ നഴ്‌സുമാര്‍ക്കായി തൊഴില്‍മേഴ സംഘടിപ്പിച്ചത്

നഴ്‌സുമാര്‍

നഴ്‌സുമാര്‍

500 ല്‍ അധികം നഴ്‌സുമാരാണ് തൊഴില്‍ മേളയില്‍ പങ്കെടുക്കാനെത്തിയത്. നഴ്‌സുമാരില്‍ ചിലര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സംസാരിയ്ക്കുന്നു

ആശുപത്രികള്‍

ആശുപത്രികള്‍

യൂണിവേഴ്‌സല്‍, അഹല്യ ഗ്രൂപ്പ്, അല്‍ അബീര്‍ ഉള്‍പ്പടെ പല പ്രമുഖ ആശുപത്രികളും നഴ്‌സുമാര്‍ക്ക് തൊഴിലവസരവുമായി എത്തി.

ഒഴിവുകള്‍

ഒഴിവുകള്‍

അഹല്യ ഗ്രൂപ്പിന്റെ അഭിമുഖത്തില്‍ 220 നഴ്‌സുമാര്‍ പങ്കെടുത്തു. ഗള്‍ഫ് മേഖലയില്‍ 15 ആശുപത്രികളിലായി 100 ല്‍ അധികം ഒഴിവുള്ളതായി അഹല്യ ഗ്രൂപ്പ് പറയുന്നു. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഒരുക്കിയ മേളയില്‍ 320 പേര്‍ പങ്കെടുത്തു. 200 ഓളം പേരുടെ പട്ടികയാണ് തയ്യാറാക്കിയത്. 355 പേരാണ് അല്‍ അബീറിന്റെ അഭിമുഖത്തില്‍ പങ്കെടുത്തത്. സൗദി അറേബ്യയിലേയ്ക്ക് മാത്രം 100 പേര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക്

ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക്

ഒമാന്‍, കുവൈത്ത്, ഖത്തര്‍, ദുബായ്, സൗദി തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് പോകാനാണ് നഴ്‌സുമാര്‍ താത്പര്യം പ്രകടിപ്പിച്ചത്‌

English summary
NORKA arranged Job Fest for Malayali nurses who returned back from Iraq and Libya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X