Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം

തിരുവനന്തപുരം: പ്രവാസികള്‍ക്കുള്ള ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറില്‍ അംഗമാകുന്നതിന് ഏപ്രില്‍ 12 വരെ അവസരം. കേരളത്തിലെ 500ല്‍ അധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18000ത്തോളം ആശുപത്രികളില്‍ കാഷ് ലെസ് ചികില്‍സ ഉറപ്പാക്കുന്നതാണ് പദ്ധതി. 18 മുതല്‍ 70 വയസ് വരെയുള്ള പ്രവാസികള്‍ക്കാണ് എന്റോള്‍ ചെയ്യാന്‍ സാധിക്കുക. 2026 ഏപ്രില്‍ 15 മുതല്‍ ഒരു വര്‍ഷം ആയിരിക്കും പോളിസി കാലയളവ്.

സ്വര്‍ണവില മൂന്നുവട്ടം കുറഞ്ഞു; പവന് ഇന്നു മാത്രം 5240 രൂപ വീണു, ഉപഭോക്താക്കള്‍ ചെയ്യേണ്ടത് ഇതാണ്
സ്വര്‍ണവില മൂന്നുവട്ടം കുറഞ്ഞു; പവന് ഇന്നു മാത്രം 5240 രൂപ വീണു, ഉപഭോക്താക്കള്‍ ചെയ്യേണ്ടത് ഇതാണ്

നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എന്റോള്‍മെന്റിനും പുതിയ നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിയില്‍ ചേരുന്നതിനുമാണ് ഇപ്പോള്‍ അവസരമുള്ളത്. നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍ആര്‍കെ ഐഡി എന്നിവയില്‍ ഏതെങ്കിലുമുള്ള പ്രവാസി കേരളീയര്‍ക്കാണ് എന്റോള്‍ സാധ്യമാകുക. പോളിസിയില്‍ അംഗമായവരുടെ പങ്കാളിയുടെ 80 വയസ് വരെയുള്ള മാതാപിതാക്കളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകും എന്നത് നേട്ടമാണ്.

norka care plus details in malayalam-

5 ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി എന്നിങ്ങനെ ഏഴ് സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ് നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി. 10 ലക്ഷം മുതലുള്ള പോളിസികളിലാണ് പങ്കാളിയുടെ മാതാപിതാക്കളെ ഉള്‍പ്പെടുത്താന്‍ സാധിക്കുക. നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റ് (www.norkaroots.kerala.gov.in) സന്ദര്‍ശിച്ച് എന്‍ റോള്‍ ചെയ്യാം. നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്പുകള്‍ വഴിയും എന്റോള്‍ ചെയ്യാന്‍ സാധിക്കും. ഈ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

4 സ്‌പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരപ്പെടുത്തി; ഒരു ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടി, തിരഞ്ഞെടുപ്പ് സമ്മാനം
4 സ്‌പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരപ്പെടുത്തി; ഒരു ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടി, തിരഞ്ഞെടുപ്പ് സമ്മാനം

നിലവില്‍ നോര്‍ക്ക കെയറില്‍ അംഗമായവര്‍ക്കും നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിയില്‍ ചേരാന്‍ സാധിക്കും. കഴിഞ്ഞ സെപ്തംബര്‍ 22 മുതല്‍ നവംബര്‍ 20 വരെ ആയിരുന്നു നോര്‍ക്ക കെയറിന്റെ ആദ്യഘട്ട എന്റോള്‍മെന്റ്. ഇതില്‍ 136 രാജ്യങ്ങളില്‍ നിന്ന് 132000 പ്രവാസി കുടുംബങ്ങള്‍ എന്റോള്‍ ചെയ്തു. നാല് മാസങ്ങള്‍ക്കിടെ പതിനായിരത്തോളം പോളിസി ഉമടകള്‍ക്കായി 102 കോടി രൂപയില്‍ അധികം ക്ലെയിമിനത്തില്‍ നല്‍കി.

5 ലക്ഷം രൂപ മുതല്‍ ഒരു കോടി വരെയുള്ള കവറേജ് വിവരങ്ങള്‍

അഞ്ച് ലക്ഷം രൂപ കവറേജ് ലഭിക്കുന്ന പദ്ധതിയില്‍ ഒരു വ്യക്തിക്ക് 8101 രൂപയാണ് പ്രീമിയം. പ്രവാസി, പങ്കാളി, രണ്ട് മക്കള്‍ എന്നിവരുള്‍പ്പെടുന്ന കുടുംബത്തിന് 13411 രൂപയാണ് നല്‍കേണ്ടത്. അധികമായി ഒരു കുട്ടിയെ ഉള്‍പ്പെടുത്താന്‍ 4130 രൂപ കൂടി നല്‍കണം. 25 വയസ് വരെയാണ് കുട്ടികള്‍ക്ക് പരിരക്ഷ ലഭിക്കുക.

10 ലക്ഷം മുതലുള്ള കവറേജ് ലഭിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 80 വയസ് വരെയുള്ള മാതാപിതാക്കളെയും ഉള്‍പ്പെടുത്താം. വ്യക്തിക്ക് 14601 രൂപയാണ് പോളിസി തുക. കുടുംബത്തിന് 25411 രൂപ നല്‍കണം. മാതാപിതാക്കള്‍ക്ക് 62954 രൂപയാകും. പ്രവാസി-പങ്കാളി-രണ്ട് മക്കള്‍-മാതാപിതാക്കള്‍/ഇന്‍ലോസ് എന്നിവര്‍ക്കായി 66398 രൂപ നല്‍കണം. അധികമായി ഒരു കുട്ടിയെ ചേര്‍ക്കാന്‍ 5087 രൂപ നല്‍കണം.

15 ലക്ഷം കവറേജുള്ള പദ്ധതിയില്‍ ഒരു വ്യക്തിക്ക് 19111 രൂപയാണ് പോളിസി തുക. കുടുംബത്തിന് 34294 രൂപയാകും. മാതാപിതാക്കളെ ചേരുമ്പോള്‍ 75447 രൂപ നല്‍കണം. മാതാപിതാക്കള്‍ ഉള്‍പ്പെടയുള്ള കുടുംബത്തിന് 84569 രൂപയാകും. ഒരു കുട്ടിയെ കൂടി ചേര്‍ക്കാന്‍ 5757 രൂപ അധികമായി നല്‍കേണ്ടി വരും.

20 ലക്ഷം കവറേജുള്ള പദ്ധതിയില്‍ ഒരു വ്യക്തിക്ക് 20596 രൂപയാണ് പോളിസി തുക. കുടുംബത്തിന് 36791 രൂപയാകും. മാതാപിതാക്കള്‍ക്ക് 81156 രൂപ നല്‍കണം. മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിന് 90962 രൂപ ചെലവ് വരും. ഒരു കുട്ടിയെ കൂടി ചേര്‍ക്കാന്‍ 6576 രൂപ അധികമായി നല്‍കേണ്ടി വരും.

25 ലക്ഷം കവറേജുള്ള പദ്ധതിയില്‍ ഒരു വ്യക്തിക്ക് 21687 രൂപയാണ് പോളിസി തുക. കുടുംബത്തിന് 38691 രൂപയാകും. മാതാപിതാക്കള്‍ക്ക് 85275 രൂപ നല്‍കണം. മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിന് 95573 രൂപ ചെലവ് വരും. ഒരു കുട്ടിയെ കൂടി ചേര്‍ക്കാന്‍ 7519 രൂപ അധികമായി നല്‍കേണ്ടി വരും.

50 ലക്ഷം കവറേജുള്ള പദ്ധതിയില്‍ ഒരു വ്യക്തിക്ക് 22698 രൂപയാണ് പോളിസി തുക. കുടുംബത്തിന് 40298 രൂപയാകും. മാതാപിതാക്കള്‍ക്ക് 88368 രൂപ നല്‍കണം. മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിന് 98877 രൂപ ചെലവ് വരും. ഒരു കോടി രൂപ കവറേജുള്ള പദ്ധതിയില്‍ ഒരു വ്യക്തിക്ക് 29011 രൂപയാണ് പോളിസി തുക. കുടുംബത്തിന് 51013 രൂപയാകും. മാതാപിതാക്കള്‍ക്ക് 111121 രൂപ നല്‍കണം. മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിന് 120139 രൂപ ചെലവ് വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+