11 പ്രവാസികൾക്കായി നോർക്ക നല്‍കിയത് 1 കോടിയുടെ വായ്പ: നിങ്ങള്‍ക്കും കിട്ടും
തിരുവന്തപുരം: പ്രവാസിസംരംഭകർക്കായി നോർക്ക റൂട്ട്‌സും ട്രാവൻകൂർ പ്രവാസി ഡെവലപ്മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും (ടി.പി.ഡി.സി.എസ്) സംയുക്തമായി സംഘടിപ്പിച്ച വായ്പാകൈമാറ്റ ചടങ്ങിൽ 11 പ്രവാസിസംരംഭകർക്കായി ഒരു കോടിരൂപയുടെ വായ്പകൾ കൈമാറി. ട്രേഡിങ്/ ഡിസ്ട്രിബ്യൂഷൻ, കാറ്ററിംഗ്, കൃഷി, ഫർണിച്ചർ ഷോപ്പ്, മെഡിക്കൽ ഷോപ്പ്, സ്റ്റേഷനറി കട, ടെക്‌സ്‌റ്റൈൽ ഷോപ്പ്, മത്സ്യവിപണനം, ഡെയറിഫാം എന്നീ മേഖലകളിലുളള പദ്ധതിക്കാണ് വായ്പ ലഭ്യമാക്കിയിട്ടുളളത്.
സംരംഭങ്ങൾ ഏതൊരുനാടിന്റെയും വളർച്ചയുടെ സൂചകങ്ങളാണ്. കേരളം ഇന്ന് രാജ്യത്തെ മികച്ച സംരംഭകസൗഹൃദ സംസ്ഥാനമാണെന്ന് ഉദ്ഘാടനവും വായ്പാവിതരണവും നിർവ്വഹിച്ച പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ കെ.വി അബ്ദുൽ ഖാദർ അഭിപ്രായപ്പെട്ടു.

ചെറുതും വലുതുമായ ഏതു സംരംഭങ്ങൾക്കും കേരളത്തിൽ മികച്ച വളർച്ചാസാധ്യതകളാണുളളത്. അർപ്പണബോധത്തോടെ പ്രവർത്തിച്ചാൽ ഏതു ബിസിനസും വിജയിപ്പിക്കാൻ കഴിയുമെന്നും പുതിയ സംരംഭകർക്ക് ആശംസകളറിയിച്ച് അദ്ദേഹം പറഞ്ഞു.
തിരിച്ചെത്തുന്ന സാധാരണക്കാരായ പ്രവാസികളെ സമൂഹത്തിന്റെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരുന്നതിൽ നോർക്ക റൂട്ട്‌സ് പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സി.ഇ.ഒ അജിത് കോളശ്ശേരി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം നോർക്ക സെന്ററിൽ നടന്ന വായ്പാകൈമാറ്റ ചടങ്ങിൽ എൻ.ആർ.ഐ കമ്മീഷൻ അംഗം ഗഫൂർ പി. ലില്ലീസ്, വെൽഫെയർ ബോർഡ് ഡയറക്ടർ ബാദുഷ കടലുണ്ടി എന്നിവർ ആശംസകളും ടി പി ഡി സി എസ് പ്രസിഡന്റും പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടറുമായ സജീവ് തൈയ്ക്കാട് സ്വാഗതവും, സെക്രട്ടറി രേണി വിജയൻ നന്ദിയും പറഞ്ഞു.
ടി പി ഡി സി എസ് ഡയറക്ടർമാർ, പ്രവാസിസംരംഭകർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവ എൻ ഡി പി ആർ ഇ എം പദ്ധതി പ്രകാരമാണ് വായ്പകൾ ലഭ്യമാക്കുക. സംരംഭകവായ്പകൾക്ക് മൂലധന, പലിശ സബ്‌സിഡി പദ്ധതിവഴി ലഭിക്കും.
പ്രവാസി വനിതകള്‍ക്കായി നോര്‍ക്ക വനിതാസെല്‍
കേരളീയരായ പ്രവാസിവനിതകളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനുളള നോര്‍ക്ക റൂട്ട്സിന്റെ ഏകജാലകസംവിധാനമാണ് എന്‍.ആര്‍.കെ വനിതാസെല്‍. ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കോ അവരുടെ പ്രതിനിധികൾക്കോ നോര്‍ക്ക വനിതാ സെല്‍ ഹെല്‍പ്പ്ലൈനുമായി 24 മണിക്കൂറും ബന്ധപ്പെടാം. നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നിവയിലൂടെയും [email protected] എന്ന ഇ-മെയില്‍ ഐ.ഡി മുഖേനയും പരാതികള്‍ അറിയാക്കാവുന്നതാണ്.
ഇതോടൊപ്പം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്‌സ്, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ തപാലായും പരാതികള്‍ കൈമാറാം. പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും സംവിധാനമുണ്ട്. വിസ, പാസ്‌പോർട്ട് സംബന്ധമായ പ്രശ്നങ്ങൾ, നാട്ടിലേക്ക് മടങ്ങൽ, തൊഴിൽ കരാര്‍ലംഘനങ്ങള്‍, വേതനം സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് സെൽ രൂപീകരിച്ചിരിക്കുന്നത്.
കേരളീയ വനിതകള്‍ക്ക് സുരക്ഷിതവും നിയമപരവുമായ വിദേശ തൊഴില്‍ കുടിയേറ്റത്തിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുക, അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് അവബോധം വളർത്തുക, പരാതികൾ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നിവയാണ് വനിതാസെല്ലിന്റെ പ്രധാന ലക്ഷ്യങ്ങള്‍. പ്രവാസിവനിതകളുമായി ബന്ധപ്പെട്ടുളള വിവിധ വിഷയങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും വനിതാസെല്‍ പ്രതിജ്ഞാബദ്ധമാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications