'ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളം': തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രതികരിച്ച് ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കുള്ള പിന്തുണയാണ് തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ കാണാനാകുന്നതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരിച്ച് ബി ജെ പി സംസ്ഥാന ഘടകം. ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളമെന്നാണ് ബി ജെ പി ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. താമര കുമ്പിളില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സുരക്ഷിതം മിച്ചമുണ്ടായിരുന്ന കനലും മണ്ണുതൊടുന്നു. ത്രിപുരയില്‍ തകര്‍ന്നടിഞ്ഞ് സി പി എം - കോണ്‍ഗ്രസ് സഖ്യം . ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളം എന്നാണ് ബി ജെ പി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.
ത്രിപുര, നാഗാലാന്‍ഡ്,മേഘാലയ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി നേടിയ വിജയത്തോടനുബന്ധിച്ചു എറണാകുളത്തു സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കുള്ള പിന്തുണയാണ് തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ കാണാനാകുന്നതെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ഈ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും സി പി എമ്മിനും വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ബി ജെ പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും സി പി എമ്മും പരസ്പരം കൈകോര്‍ത്താണ് അവിടെ മത്സരിച്ചിരിക്കുന്നതെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അഴുക്കുകളെ ഇല്ലാതാക്കി രാഷ്ട്ര ശരീരം ശുദ്ധീകരിക്കുന്ന ത്രിഫലചൂര്‍ണ്ണ ഫലമാണ് ത്രിപുര ഫലമെന്ന് ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണനും പ്രതികരിച്ചു. ബി ജെ പിയെ തോല്‍പ്പിക്കുക എന്ന സിംഗിള്‍ അജണ്ടയില്‍ ഉണ്ടാക്കുന്ന സഖ്യങ്ങളെ ജനങ്ങള്‍ അംഗീകരിക്കുന്നില്ല എന്നതാണ് ത്രിപുര ഫലം സൂചിപ്പിക്കുന്നതെന്ന് ബി ജെ പി നേതാവ് ന്ദീപ് വാര്യരും പ്രതികരിച്ചു. സി പി എമ്മും കോണ്‍ഗ്രസ്സും ഒറ്റ മുന്നണിയായി മത്സരിച്ചിട്ടും ത്രിപുര പോലൊരു സംസ്ഥാനം ബി ജെ പിയെ വിജയിപ്പിച്ചെങ്കില്‍ പ്രതിപക്ഷത്തിനുള്ള ചുവരെഴുത്ത് വ്യക്തം '2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മറന്നേക്ക് - സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ സത്യമാകുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ത്രിപുരയില്‍ നിന്നും പുറത്തുവരുന്നത്. 2024ല്‍ കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ വീണ്ടും വരുമെന്ന സൂചനകളാണ് ത്രിപുര ഫലം നല്‍കുന്നത് വേണമെങ്കില്‍ പറയാം. സംസ്ഥാനത്ത് ഉടന്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അറിയിച്ചു. 60 നിയമസഭ സീറ്റുകളില്‍ ബി ജെ പി , സി പി എം - കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് വഴിയൊരുങ്ങിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 36 സീറ്റില്‍ വിജയിച്ചാണ് ബി ജെ പി അധികാരത്തിലെത്തിയത്.












Click it and Unblock the Notifications