Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ ചിത്രവുമായി സംഘപരിവാര്‍; ഒരു ലക്ഷം സ്റ്റിക്കര്‍, ദേശീയ തലത്തില്‍ ശബരിമല പ്രചാരണം

ദില്ലി: ശബരിമല സംഘര്‍ഷത്തിന്റെ മറവില്‍ ദേശീയ തലത്തില്‍ പ്രചാരണം നടത്താന്‍ സംഘപരിവാര്‍ ഉപയോഗിക്കുന്നത് വ്യാജ ചിത്രം. കേരളത്തില്‍ ഈ ചിത്രം പ്രചരിപ്പിച്ചതിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് ബോധ്യപ്പെടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

വ്യാജമാണെന്ന് ബോധ്യപ്പെട്ടതിന് ശേഷവും ഇതേ ചിത്രം ഉപയോഗിച്ചാണ് ദേശീയ തലത്തില്‍ പ്രചാരണം നടത്തുന്നത്. സേവ് ശബരിമല എന്ന മുദ്രാവാക്യത്തോടൊപ്പമാണ് ഈ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നത്. ഒരു ലക്ഷം സ്റ്റിക്കര്‍ ഇറക്കി പ്രചാരണം ശക്തമാക്കാനാണ് സംഘപരിവാര്‍ തീരുമാനം. വിശദാംശങ്ങള്‍ ഇങ്ങനെ....

ചിത്രത്തിലുള്ളത്

ചിത്രത്തിലുള്ളത്

ഫോട്ടോ ഷൂട്ടിലൂടെ തയ്യാറാക്കിയ ചിത്രമാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ഇരുമുടിക്കെട്ടുമായി നിലത്തുവീണു കിടക്കുന്ന അയ്യപ്പ ഭക്തനെ പോലീസ് ബൂട്ടിട്ട് നെഞ്ചില്‍ ചവിട്ടുന്നതാണ് ചിത്രം. ഭക്തന്റെ കൈയ്യില്‍ നെഞ്ചോട് ചേര്‍ത്ത് അയ്യപ്പ വിഗ്രഹവുമുണ്ട്. ഈ ചിത്രം വ്യാജമാണെന്ന കേരളാ പോലീസ് കണ്ടെത്തിയതാണ്.

വര്‍ഗീയ വിദ്വേഷം പരത്താന്‍

വര്‍ഗീയ വിദ്വേഷം പരത്താന്‍

വര്‍ഗീയ വിദ്വേഷം ഇളക്കി വിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചിത്രം പ്രചരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയില്‍ രാജേഷ് ആര്‍ കുറുപ്പ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ദില്ലിയില്‍ ചിത്രം വന്‍ തോതില്‍ പ്രചരിപ്പിക്കപ്പെടുകയാണ്.

കഴുത്തില്‍ കൊടുവാള്‍

കഴുത്തില്‍ കൊടുവാള്‍

വൈകാരികതയുണര്‍ത്തുന്ന ചിത്രം പ്രചരിപ്പിച്ചതിന് പിന്നില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഭക്തന്റെ കഴുത്തില്‍ കൊടുവാള്‍ വച്ച് ആരോ ഭീഷണിപ്പെടുത്തുന്ന ചിത്രവും ഇതോടൊപ്പം പ്രചരിപ്പിച്ചിരുന്നു. ഈ ചിത്രം വ്യാജമാണെന്ന് മലയാളികള്‍ക്ക് ബോധ്യമായെങ്കിലും രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രചരിപ്പിക്കുകയാണ്.

ഫോട്ടോയ്ക്ക് പിന്നില്‍

ഫോട്ടോയ്ക്ക് പിന്നില്‍

അറസ്റ്റിലായ രാജേഷിനെ ജാമ്യത്തില്‍ വിട്ടിരുന്നു. ഡിവൈഎഫ്‌ഐ ചെന്നിത്തല മേഖലാ സെക്രട്ടറി ശരതിന്റെ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിന്റെ യാഥാര്‍ഥ്യം പുറത്തായത്. ഫോട്ടോ ഷൂട്ടിലൂടെ താനാണ് ചിത്രങ്ങള്‍ എടുത്തുനല്‍കിയതെന്ന് മിഥുന്‍ കൃഷ്ണ എന്ന ഫോട്ടോ ഗ്രാഫര്‍ തുറന്നുപറയുകയും ചെയ്തിരുന്നു.

ഹിന്ദുക്കളെ പീഡിപ്പിക്കുന്നു

ഹിന്ദുക്കളെ പീഡിപ്പിക്കുന്നു

എന്നാല്‍ ഇതൊന്നും അറിയാത്ത ഉത്തരേന്ത്യയിലാണ് ഇപ്പോള്‍ ഈ ചിത്രം ചൂടപ്പം പോലെ വിറ്റഴിക്കുന്നത്. ദില്ലി എംഎല്‍എ കപില്‍ മിശ്ര, ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം പ്രചരിപ്പിച്ചു. ഇപ്പോള്‍ വ്യാപകമയി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട. ഹിന്ദുക്കളെ പീഡിപ്പിക്കുന്നതിന്റെ തെളിവായിട്ടാണ് ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

യഥാര്‍ഥ ഭക്തന്റെ കണ്ണില്‍ ഭയമില്ല

യഥാര്‍ഥ ഭക്തന്റെ കണ്ണില്‍ ഭയമില്ല

കഴിഞ്ഞദിവസം ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗ പങ്കെടുത്ത ചടങ്ങില്‍ ഈ വ്യാജ ചിത്രമടങ്ങിയ പ്രത്യേക സ്റ്റിക്കര്‍ പുറത്തിറക്കി. ദില്ലിയില്‍ ഒരു ലക്ഷം സ്റ്റിക്കര്‍ പുറത്തിറക്കുമെന്ന് ബഗ്ഗ ഫേസ്ബുക്കില്‍ പറയുന്നു. യഥാര്‍ഥ ഭക്തന്റെ കണ്ണില്‍ ഭയമില്ല, ഇതാണ് വിശ്വാസത്തിന്റെ ശക്തി എന്ന കുറിപ്പോടെയാണ് കപില്‍ മിശ്ര ട്വിറ്ററില്‍ ചിത്രം പങ്കുവച്ചത്. ആയിരങ്ങളാണ് ചിത്രം ഷെയര്‍ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+