കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂജ ചെയ്യാന്‍ ആളില്ലെന്ന പേടി വേണ്ട, അതിനും ഭായിമാര്‍ റെഡിയാണ്!

പാലക്കാട് പുതുക്കോട് ശ്രീകുറുമ്പ ക്ഷേത്രത്തിലെ പൂജാരിയായി ഉത്തര്‍ പ്രദേശ് സ്വദേശി എത്തിയിരിക്കുകയാണ്. അലഹാബാദ് സ്വദേശിയായ സൂരജ് മിശ്രയെന്ന 21കാരനാണ് പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

പാലക്കാട്: കേരളത്തിലെ തൊഴിലാളി ക്ഷാമത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. എല്ലാവരും മികച്ച വിദ്യാഭ്യാസം നേടിയതോടെ കെട്ടിടനിര്‍മാണം, കൃഷി തുടങ്ങിയ ജോലികള്‍ക്ക് ആളെ കിട്ടാതെയായി. ഇതോടെയാണ് കെട്ടിട നിര്‍മാണം മുതല്‍ കൃഷി വരെയുള്ള തൊഴില്‍ മേഖല അന്യസംസ്ഥാന തൊഴിലാളികള്‍ കൈയടക്കിയത്. ഇപ്പോഴിതാ ക്ഷേത്രങ്ങളിലും അന്യസംസ്ഥാന പൂജാരിമാര്‍ വരുന്നു.

പാലക്കാട് ശ്രീകുറുമ്പ ക്ഷേത്രത്തിലാണ് അന്യസംസ്ഥാനക്കാരനായ പൂജാരിയുള്ളത്. രണ്ടാഴ്ച മുമ്പ് ഇയാള്‍ ചുമതലയേറ്റു. ഇപ്പോള്‍ ക്ഷേത്രത്തിലെ പൂജാകാര്യങ്ങള്‍ ചെയ്യുന്നത് ഇദ്ദേഹമാണ്.

അലഹാബാദുകാരന്‍ സൂരജ് മിശ്ര

അലഹാബാദുകാരന്‍ സൂരജ് മിശ്ര

പാലക്കാട് പുതുക്കോട് ശ്രീകുറുമ്പ ക്ഷേത്രത്തിലെ പൂജാരിയായി ഉത്തര്‍ പ്രദേശ് സ്വദേശി എത്തിയിരിക്കുകയാണ്. അലഹാബാദ് സ്വദേശിയായ സൂരജ് മിശ്രയെന്ന 21കാരനാണ് പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് സൂരജ് ചുമതലയേറ്റത്.

ബന്ധു വഴി കേരളത്തിലേക്ക്

ബന്ധു വഴി കേരളത്തിലേക്ക്

ഈ ക്ഷേത്രത്തില്‍ നേരത്തെയുണ്ടായിരുന്ന പൂജാരി പോയതോടെയാണ് സൂരജ് ഇവിടെ എത്തിയത്. പഴയ പൂജാരി പോയപ്പോള്‍ പുതിയ പൂജാരിക്കായി ക്ഷേത്രക്കമ്മിറ്റി തെരച്ചില്‍ ആരംഭിച്ചിരുന്നു. അപ്പോഴാണ് കാവശ്ശേരി ശിവക്ഷേത്രത്തില്‍ ഇതര സംസ്ഥാനക്കാരനായ പൂജാരി ഉണ്ടെന്ന് അറിയുന്നത്. അദ്ദേഹത്തിന്റെ ബന്ധുവാണ് സൂരജ്.

വില തുച്ഛം ഗുണം മെച്ചം

വില തുച്ഛം ഗുണം മെച്ചം

നാട്ടില്‍ ലഭിക്കുന്നതിനെക്കാള്‍ ഉയര്‍ന്ന കൂലി കേരളത്തില്‍ ലഭിക്കുമെന്ന കാരണത്താലാണ് മറ്റ് സംസ്ഥാനക്കാര്‍ ഇങ്ങോട്ടേക്ക് എത്തുന്നത്. മലയാളി തൊഴിലാളിക്ക് നല്‍കുന്നതിനെക്കാള്‍ കുറവ് കൂലി ഇവര്‍ക്ക് കൊടുത്താല്‍ മതിയെന്ന കാരണം തൊഴില്‍ ദാതാക്കള്‍ക്കും അനുഗ്രഹമാകുന്നു. മലയാളി പൂജാരിമാര്‍ക്ക് 12,000 മുതല്‍ 14,000 വരെയാണ് ശമ്പളം. എന്നാല്‍ അന്യസംസ്ഥാന പൂജാരിക്ക് ശരാശരി ഒമ്പതിനായിരം രൂപ വരെ നല്‍കിയാല്‍ മതിയാകും.

കേരളം എന്ന ഗള്‍ഫ്

കേരളം എന്ന ഗള്‍ഫ്

കേരളത്തിലുള്ളവര്‍ തൊഴില്‍ തേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നതു പോലെയാണ് മറ്റ് സംസ്ഥാനക്കാരായ തൊഴിലാളികള്‍ കേരളത്തിലെത്തുന്നത്. 25 ലക്ഷത്തിലധികം അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

 കുറച്ച് കുറച്ച് മലയാളം

കുറച്ച് കുറച്ച് മലയാളം

ഭാഷ ഇവര്‍ക്ക് ഒരു പ്രശ്‌നമേയല്ല. പുതിയ പൂജാരി മലയാളം പഠിച്ച് വരുന്നുണ്ട്. മലയാളി പൂജാരിമാരെ തിരുമേനി എന്നാണ് വിളിക്കാറ്. എന്നാല്‍ അന്യ സംസ്ഥാന പൂജാരികളെ സ്വാമി എന്നാണ് വിളിക്കുന്നത്.

English summary
North indian priest in kerala temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X