Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ മഴ ശക്തിയാര്‍ജ്ജിക്കുന്നു; ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത, ഡാമുകള്‍ തുറന്നു

തിരുവനന്തപുരം: കേരളത്തില്‍ തുലാമഴ ശക്തിയാര്‍ജിക്കുന്നു. തുലാവര്‍ഷത്തിന്റെ വരവറിയിച്ചുകൊണ്ട് കേരളത്തിന്റെ വിവിധ ഇടങ്ങളിലും തമിഴ്‌നാട്ടിലെ ചിലപ്രദേശങ്ങളിലും ഇന്നലെ ശക്തമായ മഴ പെയ്തു. തുലാമഴ ശക്തിയാര്‍ജ്ജിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, തിരുവനന്തപുരം എന്നീജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം ഏഴുവരെ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവിചിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യതയുള്ളതായും പ്രവചനം ഉണ്ട്. വിശദ വിവരങ്ങല്‍ ഇങ്ങനെ..

തുലാമഴ

തുലാമഴ

പ്രതീക്ഷിച്ചതിലും ഏറെവൈകി കഴിഞ്ഞ ദിവസമായിരുന്നു തുലാമഴ കേരളത്തില്‍ എത്തിയത്. ഏഴുജില്ലകളില്‍ ശനിയാഴ്ച്ച ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളിലാണ് കനത്ത മഴപെയ്തത്.

ജാഗ്രതാ നിര്‍ദ്ദേശം

ജാഗ്രതാ നിര്‍ദ്ദേശം

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. മറ്റു ജില്ലകളില്‍ നേരിയ മഴമാത്രമാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഡാമുകള്‍ തുറന്നു

ഡാമുകള്‍ തുറന്നു

അതേസമയം ബുധനാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഇന്നലെ തിരുവനന്തപുരത്ത് കനത്ത മഴ പെയ്തതിന് പിന്നാലെ നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകള്‍ തുറന്നു.

ജലനിരപ്പ്

ജലനിരപ്പ്

കനത്തമഴയെതുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ ഒരടിവീതമായിരുന്നു കഴിഞ്ഞ ദിവസം ഉയര്‍ത്തിയിയത്. 83.4 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. അഗസ്ത്യ വനമേഖല ഉള്‍പ്പടേയുള്ള ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴലഭിച്ചതാണ് ഡാമിലെ ജലനിരപ്പ് ഉയരാന്‍ കാരണം

രാത്രി ആരംഭിച്ച മഴ

രാത്രി ആരംഭിച്ച മഴ

കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ ചിലയിടങ്ങളില്‍ ഇപ്പോഴും ശക്തമായി തന്നെ തുടരുന്നുണ്ട്. ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് നെയ്യാറിലെ ഇരുകരകളിലുമുള്ളവരും കരമനയാറിന്റെ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂനമര്‍ദം

ന്യൂനമര്‍ദം

അതേസമയം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് നവംബര്‍ ആറാം തിയതി മുതല്‍ ന്യൂനമര്‍ദത്തിന് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇതു സംബന്ധിച്ച് മുന്നറിയിപ്പ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

ആറാം തീയതി മുതല്‍

ആറാം തീയതി മുതല്‍

നവംബര്‍ ആറാം തീയതി മുതല്‍ മത്സ്യ തൊഴിലാളികള്‍ തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ മധ്യഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷീണകേന്ദ്രം മുന്നറിയിച്ചു നല്‍കുന്നു. സമീപ മേഖലയില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം അറിയിക്കുന്നു.

ഏറെ വൈകി

ഏറെ വൈകി

ഒക്ടോബര്‍ പകുതിയോടെ കേരളത്തില്‍ എത്തേണ്ടിയിരുന്ന തുലാവര്‍ഷം ഏറെ വൈകിയാണ് ഇത്തവണ എത്തിയിരിക്കുന്നത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തുടര്‍ച്ചയായി രൂപംകൊണ്ട ചുഴലിക്കാറ്റും ആവര്‍ത്തിച്ചുള്ള ന്യൂനമര്‍ദ്ദവും കാരണവുമാണ് തുലാമഴ എത്താന്‍ വൈകിയത്.

കേരളത്തില്‍ ഉടനീളം

കേരളത്തില്‍ ഉടനീളം

സാധാരണ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് തുലാമഴ നല്ലരീതിയില്‍ ലഭിക്കുക. അണക്കെട്ടുകളുടെ ജില്ലയാ ഇടുക്കിയിലും തുലാവര്‍ഷം സജീവമാകാറുണ്ട്. എന്നാല്‍ ഇത്തവണ കേരളത്തില്‍ ഉടനീളം സജീവമായി മഴ ലഭിക്കും എന്നാണ് കലാവസ്ഥാ നീരീക്ഷണ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്.

പ്രളയാനന്തരം

പ്രളയാനന്തരം

പ്രളയാനന്തരം സാഹചര്യത്തില്‍ മഴയുടെ തോത്, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് എന്നിവ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.. ഇടിമിന്നലോടുകൂടിയാണ് തുലാമഴ എത്താറുള്ളത്. മിന്നലപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത് പാലിക്കണം. ഡിസംബര്‍ പകുതിവരെയെങ്കിലും തുലവര്‍ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ.

തുലാവര്‍ഷകാലത്ത്

തുലാവര്‍ഷകാലത്ത്

തുലാവര്‍ഷകാലത്ത് ഇത്തവണ കേരളത്തില്‍ 480 മില്ലി മീറ്റര്‍ മഴ ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചാല്‍ അണക്കെട്ടുകള്‍ നിറയും. സാധാരണയായി ഒക്ടോബര്‍ മാസം മുതല്‍ ഡിസംബര്‍ വരെയാണ് സംസ്ഥാനത്തെ തുലാമഴക്കാലം.

മഴമേഘങ്ങള്‍

മഴമേഘങ്ങള്‍

എന്നാല്‍ മഴമേഘങ്ങള്‍ ഒക്ടോബറില്‍ പ്രത്യക്ഷപ്പെടാത്തത് കൊണ്ട് സംസ്ഥാനത്ത് ചൂട് കൂടിയിരുന്നു. അത് കൂടാതെ വടക്ക് കിഴക്ക് നിന്നും തെക്ക് പടിഞ്ഞാറേക്ക് വീശുന്ന വരണ്ട കാറ്റും തുലാമഴ ലഭിക്കേണ്ട കാലത്ത് സംസ്ഥാനത്ത് ചൂട് കൂട്ടി. എടവപ്പാതിക്കാലത്താണ് കേരളത്തെ ആകെ മുക്കിയ പ്രളയമുണ്ടായത്. അന്ന് കേരളത്തിന് അധിക മഴയും ലഭിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+