18 അല്ല, 20 പേര്‍... ഐസിസില്‍ ചേര്‍ന്ന മലയാളികളെ കുറിച്ച് ഞെട്ടിപ്പിയ്ക്കുന്ന റിപ്പോര്‍ട്ട്
തിരുവനന്തപുരം: പതിനെട്ട് മലയാളികള്‍ ഐസിസില്‍ ചേര്‍ന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം വരെയുള്ള വാര്‍ത്ത. എന്നാല്‍ ആ എണ്ണം 18 ല്‍ അവസാനിയ്ക്കുന്നില്ല. 20 മലയാളികള്‍ ഐസിസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് ഒടുവില്‍ ലഭിയ്ക്കുന്ന വിവരം.
പോലീസോ അധികൃതരോ ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി ഇതുവരെ സമ്മതിച്ചിട്ടില്ലെന്നതാണ് സത്യം. എന്നാല്‍ 20 മലയാളികള്‍ ഐസിസ് ചേര്‍ന്നതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.
കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ അഞ്ച് പേര്‍ക്ക് ഐസിസുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നത്.

20 പേര്‍
20 പേര്‍ ഐസിസില്‍ ചേര്‍ന്ന് സിറിയയില്‍ എത്തി എന്ന് പറയുന്നത് ഞെട്ടിപ്പിയ്ക്കുന്ന വിവരം തന്നെയാണ്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്ത് നിന്നും ഐസിസിലേയ്ക്ക് ഇത്രയധികം ആളുകള്‍ എത്തിയിട്ടുണ്ടാവില്ല.

സ്ഥിരീകരണം
18 പേര്‍ അപ്രത്യക്ഷരായി എന്നത് മാത്രമായിരുന്നു വിവരം. എന്നാല്‍ ഇപ്പോള്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിയ്ക്കുകയാണ്.

ഡിജിറ്റല്‍ തെളിവുകള്‍
അപ്രത്യക്ഷരായവരുടെ വാട്‌സ്, ആപ്പ്, ഫേസ്ബുക്ക്, ഇ മെയില്‍ തുടങ്ങിയവ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയതിന് ശേഷമാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ സ്ഥിരീകരണം.

ഇനിയും ഉണ്ടാകാം
ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുള്ളവരെല്ലാം പരസ്പരം ബന്ധപ്പെട്ടവരാണ്. ഈ സംഘം അല്ലാതെ വേറേയും ആളുകള്‍ ഐസിസില്‍ ചേര്‍ന്നിട്ടുണ്ടാകാം എന്നാണ് സൂചന.

ഡോക്ടര്‍മാര്‍ ലക്ഷ്യം
കേരളത്തില്‍ നിന്ന് ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അടക്കം ഉന്നത വിദ്യാഭ്യാസം നേടിയവരെ ആണ് ഐസിസ് ലക്ഷ്യമിടുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications