Get Updates
Get notified of breaking news, exclusive insights, and must-see stories!

കയർ വ്യവസായത്തെ ഐസക് മ്യൂസിയത്തിലാക്കി;കുട്ടനാട് പാക്കേജിൽ ഒരു രൂപ പോലും ചെലവഴിച്ചില്ലെന്നും ചെന്നിത്തല

തിരുവനന്തപുരം; സ്വന്തമായി നാല് മന്ത്രിമാർ ആലപ്പുഴയ്ക്ക് ഉണ്ടായിട്ടും ആലപ്പുഴയുടെ അടിസ്ഥാന പ്രശ്നങ്ങൾ പോലും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി സർക്കാർ വിവിധ ബജറ്റുകളിലായി പ്രഖ്യാപിച്ച 3400 കോടി രൂപയുടെ കുട്ടനാട് പാക്കേജിൽ ഒരു രൂപ പോലും ഇതുവരെ ചെലവഴിച്ചിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ramesh chennithala

പ്രളയം കൊണ്ട് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിട്ട ജില്ലയാണ് ആലപ്പുഴ എന്നാൽ ഒരു സഹായവും ജില്ലയ്ക്ക് ലഭിച്ചില്ല.ശക്തമായ കടലാക്രമണ ഭീഷണി നിലനിൽക്കുന്ന ആലപ്പുഴയിൽ അതിനെ ചെറുക്കാൻ ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല. കയർ മേഖല പൂർണമായ സ്തംഭനത്തിലാണ്. കയർ വ്യവസായത്തെ തോമസ് ഐസക്ക് മ്യൂസിയത്തിലാക്കിയിരിക്കുകയാണ്. കയർ തൊഴിലാളികൾ പട്ടിണിയിലും ദുരിതത്തിലുമാണ്. നെല്ല് സംഭരണത്തിന് ആവശ്യമായ സംവിധാനം ഒരുക്കുന്നതിലും യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

ഓരോ ജില്ലയ്ക്കും ഓരോ മെഡിക്കൽ കോളേജ് എന്ന യു ഡി എഫ് നയം അട്ടിമറിച്ചത് പിണറായി സർക്കാരാണ്. ഇടുക്കി, കാസർഗോഡ് എന്നിവിടങ്ങളിലെ മെഡിക്കൽ കോളജുകൾ വേണ്ടെന്നുവച്ചു. തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജും ഇല്ലാതാക്കി. ഈ മെഡിക്കൽ കോളേജുകൾ യഥാസമയം ആരംഭിച്ചിരുന്നെങ്കിൽ കോവിഡ് പ്രതിരോധം ഫലപ്രദമായി നടത്താൻ സർക്കാരിന് സാധിക്കുമായിരുന്നു.

കര്‍ഷക പ്രക്ഷോഭം, ഇന്നത്തെ ചിത്രങ്ങള്‍

കർഷക സമരത്തിനു പിന്തുണ നൽകുന്ന ടൂൾ കിറ്റ് പ്രചരണത്തിന്റെ പേരിൽ യുവാക്കളെയും പരിസ്ഥിതി പ്രവർത്തകരെയും കൽതുറങ്കിൽ അടയ്ക്കുന്ന കേന്ദ്ര നടപടി പ്രതിഷേധാർഹമാണ്. പരിസ്ഥിതി പ്രവർത്തകയായ ദിശ രവി അറസ്റ്റ് ചെയ്യപ്പെട്ടു. മുംബൈ മലയാളിയായ നിഖിത ജേക്കബിനെതിരെ വാറണ്ട് പുറപ്പെടുവിച്ചു. ഇത് ജനാധിപത്യത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്നും ചെന്നിത്തല പറഞ്ഞു.

നടി നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+