• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരൊറ്റ പെണ്‍ സാന്നിധ്യമില്ല; അടിമുടി ആണുങ്ങള്‍... അതാണ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന പത്തംഗ സമിതി

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും പുത്തന്‍ ഊര്‍ജ്ജം പകരാന്‍ ഉമ്മന്‍ ചാണ്ടി നയിക്കുന്ന പത്തംഗ മേല്‍നോട്ട സമിതിയ്ക്ക് സാധിക്കും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഈ തീരുമാനമെടുത്തത്.

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല... പിന്നെ ആര്? ആ സ്ഥാനത്തേക്ക് തന്നെ വലിച്ചഴയ്ക്കല്ലേ എന്ന് കെസി, പിന്നെ എപ്പോൾ

കുത്തക സീറ്റില്‍ കോണ്‍ഗ്രസിന് അടിപതറും? എറണാകുളത്ത് ഇടത് പ്രതീക്ഷ... കെവി തോമസ് ഒപ്പം കൂടും?

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്ന വനിത ആണെങ്കിലും, കേരളത്തിലെ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്ന സമിതിയില്‍ ഒരു പെണ്‍ സാന്നിധ്യം പോലുമില്ല എന്നതാണ് വാസ്തവം. കോണ്‍ഗ്രസും യുഡിഎഫും സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം നല്‍കുന്നില്ലെന്ന ആക്ഷേപം ഉയരുമ്പോള്‍ തന്നെയാണ് സുപ്രധാന സമിതിയില്‍ ഒരു സ്ത്രീയെ പോലും ഉള്‍പ്പെടുത്താതിരുന്നത്. പരിശോധിക്കാം...

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആകെ മത്സരിപ്പിച്ചത് 9 വനിത സ്ഥാനാര്‍ത്ഥികളെയാണ്. യുഡിഎഫിലെ മുസ്ലീം ലീഗ് അടക്കമുള്ള മറ്റ് ഘടകക്ഷികള്‍ ഒരു വനിത സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിച്ചിരുന്നില്ല. ഇത് വലിയ തോതിലുള്ള ആക്ഷേപത്തിന് വഴിവച്ചിരുന്നു.

ഒരാള്‍ പോലും ജയിച്ചില്ല

ഒരാള്‍ പോലും ജയിച്ചില്ല

കാഞ്ഞങ്ങാട് ധന്യ സുരേഷ്, കല്യാശ്ശേരിയില്‍ അമൃത രാമകൃഷ്ണന്‍, മാനന്തവാടിയില്‍ മുന്‍ മന്ത്രി പികെ ജയലക്ഷ്മി, ഷൊര്‍ണൂരില്‍ സി സംഗീത, ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാന്‍, തൃശൂരില്‍ പത്മജ വേണുഗോപാല്‍, ആലപ്പുഴയില്‍ ലാലി വിന്‍സന്റ്, റാന്നിയില്‍ മറിയാമ്മ ചെറിയാന്‍ എന്നിവരായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ ഒരാള്‍ പോലും ജയസാധ്യതയുള്ള സീറ്റില്‍ ആയിരുന്നില്ല മത്സരിച്ചത്. ആരും ജയിക്കുകയും ചെയ്തില്ല.

ഉപതിരഞ്ഞെടുപ്പില്‍ ആശ്വാസം

ഉപതിരഞ്ഞെടുപ്പില്‍ ആശ്വാസം

എന്നാല്‍ 2019 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാനുള്ള വക കിട്ടി. അരൂര്‍ മണ്ഡലത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചു. അങ്ങനെയാണ് 14-ാം കേരള നിയമസഭയില്‍ കോണ്‍ഗ്രസിന് ഒരു വനിത അംഗം ഉണ്ടായത്.

നിര്‍ണായക സമിതി

നിര്‍ണായക സമിതി

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയിലെ അംഗങ്ങള്‍ ആരൊക്കെയെന്ന് നോക്കാം... മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെ മുരളീധരന്‍, വിഎം സുധീരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവരാണ് അവര്‍.

സ്ത്രീകള്‍ ഇല്ലേ

സ്ത്രീകള്‍ ഇല്ലേ

കേരളത്തിലെ കോണ്‍ഗ്രസില്‍ ഈ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയില്‍ അംഗമാകാന്‍ പ്രാപ്തിയുള്ള വനിത നേതാക്കള്‍ ആരുമില്ലേ എന്നാണ് ഉയരുന്ന ചോദ്യം. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മികച്ച പ്രാതിനിധ്യം നല്‍കും എന്ന് പറയുമ്പോഴും, നിര്‍ണായക സമിതിയില്‍ രണ്ട് കൂട്ടര്‍ക്കും പേരിന് പോലും പ്രാതിനിധ്യം നല്‍കിയിട്ടില്ല.

വിമര്‍ശനം ഉയരുമ്പോള്‍

വിമര്‍ശനം ഉയരുമ്പോള്‍

സ്ത്രീ പ്രാതിനിധ്യത്തെ പറ്റി വിമര്‍ശനമുയരുമ്പോള്‍ കോണ്‍ഗ്രസ് അടുത്തകാലത്തായി ഉയര്‍ത്തുക രണ്ട് പേരുകളാണ്. മുന്‍ മന്ത്രി പികെ ജയലക്ഷ്മിയുടേയും ആലത്തൂര്‍ എംപിയായ രമ്യ ഹരിദാസിന്റേയും... എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യം മാത്രമാണിതെന്നാണ് കോണ്‍ഗ്രസിലെ തന്നെ സ്ത്രീകള്‍ പറയുന്നത്.

അധ്യക്ഷ വനിത, പക്ഷേ...

അധ്യക്ഷ വനിത, പക്ഷേ...

കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ തന്നെ ഒരു വനിതയാണ്- സോണിയ ഗാന്ധി. എഐസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ പ്രിയങ്ക ഗാന്ധിയും. എന്നാല്‍ പാര്‍ട്ടിയുടെ മറ്റ് വേദികളിലും അധികാര സ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് കാര്യമായ പരിഗണനയൊന്നും ലഭിക്കുന്നില്ല എന്നത് വലിയ ആക്ഷേപം തന്നെയാണ്.

എല്‍ഡിഎഫിന്റെ വിജയം

എല്‍ഡിഎഫിന്റെ വിജയം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചത് 17 വനിതകള്‍ ആയിരുന്നു. അതില്‍ 12 പേരും സിപിഎം സ്ഥാനാര്‍ത്ഥികള്‍. മൊത്തം 8 പേരാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയില്‍ എത്തിയത്. ഇടത് മന്ത്രിസഭയില്‍ ജെ മേഴ്‌സിക്കുട്ടിയമ്മ മന്ത്രിയാവുകയും ചെയ്തു.

സ്ഥാനാര്‍ത്ഥി നിര്‍ണയവും

സ്ഥാനാര്‍ത്ഥി നിര്‍ണയവും

കോണ്‍ഗ്രസില്‍ ഇത്തവണത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും സ്ത്രീകള്‍ തഴയപ്പെടുമോ എന്ന ചോദ്യം ആണ് അടിത്തട്ടില്‍ നിന്ന് ഉയരുന്നത്. സ്ത്രീകളെ പരിഗണിക്കുമ്പോള്‍ തന്നെ, വിജയസാധ്യത തീരെയില്ലാത്ത മണ്ഡലങ്ങളില്‍ മാത്രം പരിഗണിക്കുന്നു എന്ന ആക്ഷേപവും ഇത്തവണ കോണ്‍ഗ്രസ് കേള്‍ക്കുമോ എന്ന് കണ്ടറിയാം.

മുല്ലപ്പള്ളിയുടെ അധ്യക്ഷസ്ഥാനം തെറിക്കും... കൊയിലാണ്ടിയിലും കൊടുവള്ളിയിലും അല്ല, കല്‍പറ്റയില്‍ മത്സരിക്കും

ചെന്നിത്തലയുടെ വിധി ഇനി എന്ത്? അഞ്ച് വര്‍ഷം നയിച്ചിട്ടും നായക സ്ഥാനം കൈയ്യാലപ്പുറത്ത്... ഇടിത്തീയായത് ആ തോൽവി

cmsvideo
  Pinarayi vijayan government will continue for next five years says survey

  English summary
  Not a single woman included in Congress' Supervisory Committee for Kerala Assembly Election 2021
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X