Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിലാഷ് മോഹനന്‍ റിപ്പോര്‍ട്ടറിലേക്കില്ല; ഉണ്ണി ബാലകൃഷ്ണന് പകരം ഇനി ജിമ്മി ജെയിംസ്

കൊച്ചി: റിപ്പോര്‍ട്ടര്‍ ടി വി ഡിജിറ്റല്‍ ഹെഡ് ആയി ചുമതലയേറ്റെടുത്ത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജിമ്മി ജെയിംസ്. ഉണ്ണി ബാലകൃഷ്ണന്‍ പോയ ഒഴിവിലേക്കാണ് ജിമ്മി ജെയിംസ് എത്തുന്നത്. കഴിഞ്ഞ മാസമാണ് ഉണ്ണി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടി വിയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലേക്ക് മാറിയത്. അതിനാല്‍ തന്നെ രണ്ട് പതിറ്റാണ്ടോളം ഏഷ്യാനെറ്റ് ന്യൂസിന്റെ മുഖങ്ങളിലെന്നായിരുന്നു ജിമ്മിയുടെ റിപ്പോര്‍ട്ടറിലേക്കുള്ള വരവിനും പ്രാധാന്യമുണ്ട്.

സാങ്കേതികത്തികവിന്റെ കാലത്ത് മലയാള ദൃശ്യ - മാധ്യമങ്ങള്‍ പരസ്പരം ശക്തമായ മത്സരം നടക്കുന്ന സമയമാണിത്. അതിനാല്‍ തന്നെ മാധ്യമപ്രവര്‍ത്തകരുടെ ഈ ചാനല്‍ മാറ്റത്തിനും പ്രാധാന്യമുണ്ട്. നികേഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് മാറിയ ശേഷം റിപ്പോര്‍ട്ടറില്‍ ഉണ്ടായ പ്രധാന മാറ്റങ്ങളിലൊന്നായിരുന്നു ഉണ്ണി ബാലകൃഷ്ണന്റെ കൂടുമാറ്റം.

Jimmy James

അതിനാല്‍ തന്നെ ഈ വിടവുകള്‍ നികത്തുന്നതിനായി റിപ്പോര്‍ട്ടര്‍ ടിവി വലിയ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ജിമ്മി ജെയിംസിനെ കൂടാതെ അഭിലാഷ് മോഹനനേയും റിപ്പോര്‍ട്ടറില്‍ എത്തിക്കാനുള്ള ശ്രമം നടന്നിരുന്നു എന്നാണ് വിവരം. നിലവില്‍ മാതൃഭൂമി ന്യൂസിലെ അസിസ്റ്റന്റ് എഡിറ്റര്‍ ആയ അഭിലാഷിനായി വലിയ ശ്രമമാണ് റിപ്പോര്‍ട്ടര്‍ നടത്തിയത്. ടെലിവിഷന്‍ വാര്‍ത്താവതരണ രംഗത്ത് ഏറെ ആരാധകരുള്ള മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ് അഭിലാഷ് മോഹനന്‍.

നികേഷ് കുമാര്‍ റിപ്പോര്‍ട്ടറിന്റെ നേതൃത്വം കൈയാളിയിരുന്ന സമയത്തായിരുന്നു അഭിലാഷിന് ഈ പിന്തുണ ലഭിച്ച് തുടങ്ങിയത്. അഭിലാഷിന്റെ പ്രൈം ടൈം ചര്‍ച്ചകള്‍ക്ക് വലിയ റേറ്റിംഗും അക്കാലത്ത് ഉണ്ടായിരുന്നു. ഇതുകൊണ്ട് കൂടിയായിരുന്നു അഭിലാഷിനെ പഴയ തട്ടകത്തിലേക്ക് എത്തിക്കാന്‍ റിപ്പോര്‍ട്ടര്‍ ശ്രമിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടറിലേക്ക് മടങ്ങിയെത്തുന്നതിനെ കുറിച്ച് അഭിലാഷ് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല എന്നാണ് വിവരം.

കണ്ണൂര്‍ സ്വദേശിയായ അഭിലാഷ് മോഹനന്‍, തലശ്ശേരിയിലെ സര്‍ സയ്യിദ് കോളേജില്‍ നിന്നാണ് ബിരുദം നേടിയത്. കേരള സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം (കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ സ്റ്റഡീസ്) ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അഭിലാഷ് 2008 ലാണ് മാധ്യമപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. കൈരളി ടി വിയായിരുന്നു തുടക്കം.

2010 ല്‍ ഇന്ത്യവിഷനില്‍ എത്തി. 2014 വരെ ഇന്ത്യാവിഷനില്‍ തുടര്‍ന്ന അഭിലാഷ് മോഹന്‍ പിന്നീട് നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ആരംഭിച്ചപ്പോള്‍ അവിടേക്ക് എത്തി. റിപ്പോര്‍ട്ടറില്‍ ആറ് വര്‍ഷത്തോളം പ്രവര്‍ത്തി ശേഷം മീഡിയ വണ്ണിലേക്കും പിന്നീട് മാതൃഭൂമി ന്യൂസിലേക്കും എത്തുകയായിരുന്നു.

അതേസമയം ദൃശ്യമാധ്യമ രംഗത്ത് ദീര്‍ഘകാലത്ത് അനുഭവ സമ്പത്തുള്ള ആളാണ് ജിമ്മി ജെയിംസ്. ടിവി ഐ, എന്‍ ടിവി എന്നിവിടങ്ങളിലൂടെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച ജിമ്മി ജെയിംസ് 2001 ലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമാകുന്നത്. 2021 ല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സ്ഥാനത്ത് വരെ എത്തിയിരുന്നു ജിമ്മി ജെയിംസ്.

ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേഷണം ചെയ്തിരുന്ന പോയിന്റ് ബ്ലാങ്ക് എന്ന അഭിമുഖ പരിപാടിയിലൂടെ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-കലാ രംഗങ്ങളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് ജിമ്മി ജെയിംസ്. ഏഷ്യാനെറ്റില്‍ നിന്നിറങ്ങിയ സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിയുടെ കമ്മ്യൂണിക്കേഷന്‍ ഹെഡ് ആയി പ്രവര്‍ത്തിച്ചു.

അതിന് ശേഷം ദി ഫോര്‍ത്തില്‍ എക്സിക്യൂട്ടിവ് എഡിറ്ററായും ന്യൂസ് 18ല്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്ററായും ജിമ്മി ജെയിംസ് പ്രവര്‍ത്തിച്ചിരുന്നു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിനും ജിമ്മി ജെയിംസ് അര്‍ഹനായിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+