കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ണുത്തി - വടക്കാഞ്ചേരി ആറുവരിപ്പാത: നിര്‍മാണ ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന് എന്‍എച്ച് ഡയറ്കടര്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മണ്ണുത്തി-വടക്കാഞ്ചേരി ആറുവാരിപ്പാതയുടെ നിര്‍മാണ ദൃശ്യങ്ങള്‍ സുരക്ഷ മുന്‍നിര്‍ത്തി നല്‍കാനാകില്ലെന്നു പാലക്കാട് ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ രാജപുരോഹിത്. കേന്ദ്രസര്‍ക്കാരും കെഎംസി. റോഡുനിര്‍മാണ കമ്പനിയും തമ്മിലുണ്ടാക്കിയ കരാര്‍ അനുസരിച്ച് തുരങ്കനിര്‍മാണത്തിന്റെ ഓരോ മൂന്നുമാസത്തെയും വീഡിയോ െഹെവേ അതോറിറ്റിക്ക് സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥയെന്ന് നേര്‍കാഴ്ച മനുഷ്യാവകാശ സമിതി ചൂണ്ടിക്കാട്ടി.

ആദ്യത്തെ വീഡിയോ ദൃശ്യം നിശ്ചയിച്ച തീയതിയുടെ ഒരാഴ്ചയ്ക്കകവും അതിനുശേഷമുള്ള മൂന്നുമാസ കാലഘട്ടത്തിന്റെ ഒടുവിലും സമര്‍പ്പിക്കണം.

road

പൊതുജന സുരക്ഷയ്ക്കും ഗുണനിലവാരം ഉയര്‍ത്തുന്നതിനും അഴിമതി തടയുന്നതിനുമാണ് ഈ സുപ്രധാന വ്യവസ്ഥ കരാറിന്റെ ഭാഗമാക്കിയത്. ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കരുതെന്ന് എവിടെയും പറഞ്ഞിട്ടില്ല. പൊതുജനസുരക്ഷയ്ക്ക് വേണ്ടിയുള്ള വീഡിയോ കവറേജ് ലഭ്യമാക്കാന്‍ അപേക്ഷ നല്‍കിയിട്ടും മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്ന് സമിതി െഹെവേ അതോറിറ്റി റിജ്യണല്‍ ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കി.


കരാറിനു വിരുദ്ധമായാണ് പാതയുടെ പല നിര്‍മാണപ്രവൃത്തികളും നടക്കുന്നതെന്നും അഴിമതിക്കു സുരക്ഷയൊരുക്കാനാണ് ദൃശ്യങ്ങള്‍ നല്‍കാത്തതെന്നും നേര്‍കാഴ്ച മനുഷ്യാവകാശ സമിതി പ്രസിഡന്റ് എം.കെ.ദയാനന്ദന്‍ പറഞ്ഞു.

ആദ്യ മണ്ണുത്തി- കറുകുറ്റി നാലുവരിപ്പാതയുടെ അശാസ്ത്രീയ നിര്‍മാണം മൂലം 2011 മുതല്‍ 18 വരെ 2756 വാഹനാപകടങ്ങളില്‍ 537 പേര്‍ മരിച്ചു. സിഗ്നല്‍ ജങ്ഷനുകളില്‍ അടിപ്പാത നിര്‍മാക്കാത്തതുമൂലം 551 അപകടങ്ങളില്‍ 168 പേരും മരിച്ചു. ദൃശ്യങ്ങള്‍ ലഭിക്കാന്‍ തടസം നിന്ന പ്രൊജക്ട് ഡയറക്ടര്‍ക്ക് എതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംഘടന കേന്ദ്ര വിവരാവകാശ കമ്മീഷന് ഹര്‍ജി നല്‍കിയതായി സെക്രട്ടറി പി.ബി.സതീഷ് അറിയിച്ചു.

അതിനിടെ ആറുവരിപാതയുടെ നിര്‍മാണം സംബന്ധിച്ച അനിശ്ചിതത്വം മാറ്റാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍ വ്യക്തമാക്കി.

road

ബന്ധപ്പെട്ട കമ്പനി പ്രതിനിധികളുടെയും ദേശീയപാത അതോറിറ്റി പ്രതിനിധിയുടെയും യോഗം വിളിക്കാനാണ് നീക്കം. വായ്പ ലഭിക്കുന്നതില്‍ നേരിട്ട കാലതാമസം മൂലം തുരങ്കപാത നിര്‍മാണത്തിനു കരാര്‍ ഏറ്റെടുത്ത പ്രഗതി കമ്പനിക്ക് നിര്‍മാണചുമതലയുള്ള കെ.എം.സി. കമ്പനി കോടികളുടെ കുടിശിക വരുത്തിയതോടെ നിര്‍മാണം സ്തംഭിച്ചിരുന്നു.

English summary
not able to give construction pictures-nh director
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X