കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലെഗിങ്‌സ് ഒരു പൊതുപ്രശ്‌നമാണോ? നിരോധിക്കേണ്ടതുണ്ടോ? താരങ്ങള്‍ പ്രതികരിക്കുന്നു

  • By Sruthi K M
Google Oneindia Malayalam News

പെണ്‍കുട്ടികള്‍ ഇറുകിയ ലെഗിംഗ്‌സ് ധരിക്കുന്നത് ഇപ്പോള്‍ പൊതുപ്രശ്‌നമായി മാറിയിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് പ്രവേശിക്കാന്‍ പാടില്ലെന്ന നിയമം വന്നു കഴിഞ്ഞു. കുട്ടി പാവാടയും, ഇറുകിയ ലെഗിംഗ്‌സും ധരിക്കുന്നതിനെതിരെ വിമര്‍ശനം ഇന്നോ ഇന്നലെയോ കേള്‍ക്കാന്‍ തുടങ്ങിയതല്ല.

ലെഗിങ്‌സിനെതിരെയുള്ള വിമര്‍ശനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ചലച്ചിത്ര താരങ്ങള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? ഒരാള്‍ എന്തു വസ്ത്രം ധരിക്കണമെന്നത് വ്യക്തിപരമായ താല്‍പര്യമാണെന്ന് ചിലര്‍ പറയുമ്പോള്‍, ക്ഷേത്രങ്ങള്‍ പോലുള്ള ആരാധനാലയങ്ങളില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നതിനോട് യോജിപ്പില്ലെന്നാണ് മറ്റു ചിലര്‍ പറയുന്നത്.

ദൈവം പറഞ്ഞിട്ടുണ്ടോ?

ദൈവം പറഞ്ഞിട്ടുണ്ടോ?

ലെഗിങ്‌സ് നിരോധിക്കേണ്ട കാര്യമില്ലെന്നാണ് നടിയും അവതാരകിയുമായ പേളി മാണി പറയുന്നത്. നിങ്ങള്‍ ഈ വസ്ത്രം ധരിച്ചേ ക്ഷേത്രത്തില്‍ വരാവൂ എന്നു ഒരു ദൈവവും പറഞ്ഞിട്ടില്ല. വസ്ത്രധാരണത്തേക്കാള്‍ മനുഷ്യന്റെ മനസാണ് ശരിയാകേണ്ടതെന്നും പേളി അഭിപ്രായപ്പെടുന്നു.

പൂര്‍ണ്ണമായി എതിര്‍ക്കുന്നു

പൂര്‍ണ്ണമായി എതിര്‍ക്കുന്നു

നടിയും സാമൂഹ്യ പ്രവര്‍ത്തകിയുമായ അരുന്ധതി ഇത്തരം നടപടികളെ പൂര്‍ണ്ണമായും എതിര്‍ക്കുന്നു. ഏതു വസ്ത്രം ധരിക്കണം എന്നത് ഒരാളുടെ മൗലികാവകാശമാണെന്ന് അരുന്ധതി പറയുന്നു.

അങ്ങനെയൊരു നിയമം ആവശ്യമുണ്ടോ?

അങ്ങനെയൊരു നിയമം ആവശ്യമുണ്ടോ?

ലെഗിങ്‌സ് നിരോധിക്കേണ്ട ആവശ്യമുണ്ടോ? ഇന്നത്തെ കാലത്ത് അങ്ങനെയൊരു നിയമത്തിന്റെ ആവശ്യമുണ്ടോയെന്നാണ് നടന്‍ രണ്‍ജി പണിക്കര്‍ പറയുന്നത്. മാറു മറയ്ക്കാതെ തോര്‍ത്തുടുത്തു നടന്ന കാലമുണ്ടായിരുന്നുവെന്ന് ഓര്‍ക്കുന്നതും നല്ലതാണ്.

വ്യക്തിതാല്‍പര്യവും വിശ്വാസവും കൂട്ടിക്കുഴക്കരുത്

വ്യക്തിതാല്‍പര്യവും വിശ്വാസവും കൂട്ടിക്കുഴക്കരുത്

വ്യക്തിതാല്‍പര്യങ്ങളും വിശ്വാസങ്ങളും എന്തിനാണ് കൂട്ടിക്കുഴക്കുന്നതെന്ന് നടനും സംവിധായകനുമായ ആര്യന്‍ കൃഷ്ണമേനോന്‍ ചോദിക്കുന്നു. എന്തു കഴിക്കണം, ധരിക്കണം എന്നത് വ്യക്തിപരമായ കാര്യങ്ങളാണെന്നും അദ്ദേഹം പറയുന്നു.

അംഗീകരിക്കാനാവില്ല

അംഗീകരിക്കാനാവില്ല

ലെഗിങ്‌സ് ധരിച്ച് ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നത് മറ്റു ഭക്തരെ അസ്വസ്ഥരാക്കുമെന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് നടി സജിത മഠത്തില്‍ പറയുന്നു. ജോലിക്കിടയില്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കേണ്ടിവരുന്നവര്‍ എന്തു ചെയ്യും. വീണ്ടും വസ്ത്രം മാറേണ്ടി വരില്ലേ. ഇത്തരം കാര്യങ്ങള്‍ എങ്ങനെ അംഗീകരിക്കാന്‍ കഴിയും.

ഇതൊരു പൊതുപ്രശ്‌നമാണോ?

ഇതൊരു പൊതുപ്രശ്‌നമാണോ?

ലെഗിങ്‌സ് ഒരു പൊതുപ്രശ്‌നമാണോയെന്നാണ് സിന്ധു ജോയ് ചോദിക്കുന്നത്. ക്ഷേത്രങ്ങളില്‍ അത്തരം നിയന്ത്രണങ്ങള്‍ വെച്ചാലും പൊതു സമൂഹത്തില്‍ അത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ പറ്റില്ലെന്നാണ് സിന്ധു പറയുന്നത്.

ലെഗിങ്‌സ് ധരിക്കേണ്ട

ലെഗിങ്‌സ് ധരിക്കേണ്ട

സ്ത്രീകള്‍ ലെഗിങ്‌സ് ധരിക്കുന്നതിനോട് താല്‍പര്യമില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ അത്തരം നിയമം കൊണ്ടുവന്നതില്‍ ഒരു തെറ്റുമില്ല. ക്ഷേത്രങ്ങളില്‍ എന്തു ധരിച്ച് പ്രവേശിക്കണമെന്നത് ക്ഷേത്ര ഭാരവാഹികള്‍ തീരുമാനിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Not allow to wear leggings in temple, celebrities opinions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X