ബിനീഷിനെ കാണാന്‍ അനുവദിച്ചില്ല; പരാതിയുമായി ബിനോയ് കോടിയേരി ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍
ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ കിട്ടിയ ആദ്യ ദിവസം തന്നെ എന്‍ഫോഴ്സ്മെന്റ് 13 മണിക്കൂറോളം ചോദ്യം ചെയ്തത്. ബിനീഷിനെ കാണാന്‍ സഹോദരന് ബിനോയ് കോടിയേരിക്ക് എന്‍ഫോഴ്സെമെന്റ് അനുവദിക്കികയും ചെയ്തില്ല.

ഈ സാഹചര്യത്തില്‍ ബിനോയ് കോടിയേരി രാത്രി കര്‍ണാടക ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓക്കയുടെ വസതിയിലെത്തി. നേരിട്ട് ഹര്‍ജി നല്‍കാനായിരുന്നു ബിനോയുടെ ശ്രമം. എന്നാല്‍ ഹര്‍ജി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ മടക്കി അയച്ചു.
ഇന്നലെ വൈകീട്ടോടെയാണ് രണ്ട് അഭിഭാഷകരും മൂന്ന് സുഹൃത്തുക്കള്‍ക്കും ഒപ്പം ബിനോയ് കോടിയേരി എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തിയത്. ഓഫീസില്‍ അര മണിക്കൂറോളം കാത്തിരുന്നതിന് ശേഷമാണ് ഉദ്യോഗസ്ഥരോട് സംസാരിക്കാനായത്. ജാമ്യാപേക്ഷയിലും മറ്റും ബിനീഷിന്റെ ഒപ്പ് വയ്ക്കാനുണ്ടെന്ന് പറഞ്ഞെഹ്കിലും ചോദ്യം ചെയ്യുന്നതിനിടെ കാണാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഇഡി ഉദ്യോഗസ്ഥര്‍.
അതേസമയം, ബിനീഷിനെ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് അഭിഭാഷകര്‍ ഇന്ന് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചേക്കും. ബിനീഷിന്റെ അഭിഭാഷകന് ഇന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിക്കും. അഭിഭാഷകരെ കാണാന്‍ അനുവദിക്കാത്തത് ചട്ടലംഘനമാണെന്ന് കോടതിയെ അറിയിക്കും.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ബെംഗളൂരു വില്‍സണ്‍ ഗാര്ഡന് പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ ആയിരുന്നു ഒരു രാത്രി പാര്‍പ്പിച്ചത്. അവിടെ നിന്ന് ചോദ്യം ചെയ്യലിനായി ഇഡി ആസ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തു.
Recommended Video
നിലവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ആണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മയക്കുമരുന്ന് കേസില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ നാര്‍ക്കോട്ടിക് വകുപ്പുകളും ബിനീഷിനെതിരെ ചുമത്തപ്പെട്ടേക്കും. നിലവിലെ സാഹചര്യത്തില്‍, കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ ബിനീഷ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും .
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications