'കോടിയേരിയുടെ ഫ്ലക്സ് നശിപ്പിച്ചത് എസ്എഫ്ഐക്കാരനല്ല'; വിശദീകരണവുമായി എസ്എഫ്ഐ

കൊല്ലത്ത് എസ്എഫ്എഫ് പ്രതിഷേധത്തിനിടെ കോടിയേരി ബാലകൃഷ്ണൻ്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി. ഫ്ലക്സ് നശിപ്പിച്ചത് എസ്.എഫ്.ഐയുടെ ഘടകത്തിലോ മെമ്പർഷിപ്പിലോ പ്രവർത്തിക്കുന്ന വ്യക്തിയല്ലെന്ന് സംഘടന വ്യക്തമാക്കി.ഫ്ലക്സ് നശിപ്പിച്ച വ്യക്തി എങ്ങനെ പ്രകടനത്തിൽ എത്തിയെന്ന് പരിശോധിക്കണമെന്നും ജില്ലാ സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.

sfi1-107817

പ്രസ്താവനയുടെ പൂർണരൂപം

'കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന യൂത്ത് കോൺഗ്രസ് പോലീസ് ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ആണ് നടക്കുന്നത്. അതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് എസ് എഫ് ഐ പഠിപ്പു മുടക്ക് പ്രഖ്യാപിച്ചിരുന്നു. അതിനെ തുടർന്നുളള പ്രകടനം ആണ് ഇന്ന് ജില്ലയിൽ സംഘടിപ്പിച്ചത്. യാതൊരു വിധത്തിലുളള പ്രകോപനവും കൂടാതെയായിരുന്നു പ്രകടനം മുന്നോട്ട് പോയത്. എന്നാൽ പ്രകടനത്തിൽ മധ്യഭാഗത്ത് നിന്ന് ഓടി കയറിയ വ്യക്തിയുടെ ഭാഗത്ത് നിന്ന് മോശപ്പെട്ട സമീപനം ആണ് ഉണ്ടായത്.

ടൗണിൽ സ്ഥാപിച്ചിരുന്ന സ. കോടിയേരിയുടെ ഫ്ലെക്സ് തകർക്കുകയുമുണ്ടായി. സ.കോടിയേരി എസ് എഫ് ഐ യൂടെ പ്രഥമ സംസ്ഥാന സെക്രട്ടറിയും, എസ് എഫ് ഐ പ്രസ്ഥാനത്തെ കരുത്തോടെ നയിച്ചിരുന്ന സഖാവുമാണ്. സഖാവിനെ മുഴുവൻ എസ് എഫ് ഐക്കാരും വളരെ വൈകാരികതയോട കൂടിയാണ് കാണുന്നത്. എന്നാൽ ഈ പറയപ്പെടുന്ന വ്യക്തിയെ സംബന്ധിച്ച് എസ് എഫ് ഐയുടെ യാതൊരു ഘടകത്തിലോ മെമ്പർഷിപ്പിലോ പ്രവർത്തിക്കുന്ന വ്യക്തിയല്ല. അത് കൊണ്ട് തന്നെ ഈ വ്യക്തി എങ്ങനെ പ്രകടനത്തിൽ എത്തിയെന്ന് പരിശോധിക്കേണ്ടതുണ്ട്. ആയതിനാൽ തുടർന്ന് നിയമപരമായി മുന്നോട്ട് പോകുമെന്നും ഈ നടന്ന സംഭവം ഒരു രീതിയിലും അംഗീകരിക്കാൻ സാധിക്കാത്തതുമാണെന്ന് എസ് എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിക്കുന്നു.'.

യൂത്ത് കോണ്‍ഗ്രസുകാർക്കെതിരെ നടപടി വേണം; എംഎ ബേബി

തലസ്ഥാനത്ത്‌ പൊലീസും യൂത്ത്‌ കോൺഗ്രസ്‌ ഗുണ്ടകളും നടത്തിയ വിദ്യാർഥി വേട്ടയ്ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരുമെന്ന് സിപിം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. മന്ത്രി
ഒ ജെ ജനീഷിന്റെ നേതൃത്വത്തിലാണ്‌ ആക്രമണം അഴിച്ചുവിട്ടത്‌. ഇത്‌ അംഗീകരിക്കാനാകില്ല.
യൂത്തുകോൺഗ്രസുകാരാണ്‌ ആക്രമണം ആരംഭിച്ചത്‌. വിദ്യാർഥികൾക്കുനേരെ ചുടുകട്ടയും ബിയർ കുപ്പിയും തീപന്തവും എറിഞ്ഞു. ഇതിന്‌പിന്നാലെ പൊലീസ്‌ ഹോസ്‌റ്റലിലേക്ക്‌ ഇരച്ചുകയറി വിദ്യാർഥികളെ വളഞ്ഞിട്ടാക്രമിച്ചു. രണ്ട്‌ വിദ്യാർഥികളുടെ തല അടിച്ചുപൊട്ടിച്ചു. ഉത്തരേന്ത്യയിൽ പൊലീസ്‌ നടത്തുന്ന നരവേട്ടക്ക്‌ തുല്യമാണ്‌ കേരള പൊലീസ്‌ അഴിഞ്ഞാടിയത്‌. ഇതിന്‌ പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്‌. ഇതൊന്നും അംഗീകരിക്കാനാകില്ല. അക്രമികളായ പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണം. ഹോസ്‌റ്റലിലേക്ക്‌ പന്തവും ബിയർകുപ്പിയുമെറിഞ്ഞ യൂത്തുകോൺഗ്രസുകാർക്കെതിരെയും നടപടി വേണമെന്നും എംഎ ബേബി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+