സഭയില്‍ ഒപ്പിടണമെന്ന് ബേബിക്കറിയില്ല
കൊല്ലം: നിയമ സഭയിലെ ഹാജര്‍ ബുക്കില്‍ ഒപ്പിടണം എന്ന കാര്യം എംഎ ബേബി എംഎല്‍ക്ക് അറിയില്ലത്രേ. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവും അറിയപ്പെടുന്ന ബുദ്ധി ജീവിയും മുന്‍മന്ത്രിയും ഒക്കെയായ ബേബിക്ക് നിയമസഭയിലെ ചട്ടങ്ങള്‍ അറിയാതെ വന്നാല്‍ പിന്നെ എന്ത് ചെയ്യും.
ലോകസഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് നേരിടേണ്ടി വന്ന പരാജയത്തെ തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജിവക്കാനൊരുങ്ങി നില്‍ക്കുകയാണ് ബേബി. പാര്‍ട്ടിയുടെ ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ എത്തിയത്. എന്നാല്‍ ഹാജര്‍ ബുക്കില്‍ ഒപ്പിടാതെ വോട്ടടുപ്പില്‍ പങ്കെടുക്കുകയും ചെയ്തു.

അടുത്ത ദിവസം സഭയില്‍ വിഷയം ചട്ടലംഘന പ്രശ്‌നമായി ഭരണകക്ഷി എംഎല്‍എമാര്‍ ഉന്നയിച്ചതോടെ ഹാജര്‍ ബുക്കില്‍ ഒപ്പിടാത്തത് വിവാദമായി. പിന്നീട് രണ്ട് ദിവസവും ബേബി സഭയില്‍ ഹാജരായിട്ടില്ല. കൊല്ലത്ത് ഒരു ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഒപ്പിടേണ്ട കാര്യം തനിക്ക് അറിയില്ലായിരുന്നു എന്ന് ബേബി പ്രതികരിച്ചത്.
സഭയില്‍ എത്തി, വോട്ടെടുപ്പില്‍ പങ്കെടുത്താല്‍ ഹാജര്‍ രേഖപ്പെടുത്തും എന്നാണത്രെ ബേബി സഖാവ് കരുതിയത്. എന്തായാവും വിഷയത്തില്‍ സ്പീക്കറുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികളെടുക്കുമെന്ന് ബേബി വ്യക്തമാക്കി.
ഒരു തവണ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയും ആണ് ബേബി. നിയമസഭയിലെ കന്നിക്കാരനും അല്ല. ഹാജര്‍ ബുക്കില്‍ ഒപ്പിടണം എന്ന കാര്യം അറിയില്ലായിരുന്നങ്കില്‍ ബേബിയുടെ ഹാജര്‍ പട്ടിക വിശദമായി തന്നെ പരിശോധിക്കേണ്ടി വരും. എത്ര നാള്‍ ഒപ്പിടാതെ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് അറിയാമല്ലോ...












Click it and Unblock the Notifications