'വിലക്കല്ല, വാർത്താസമ്മേളനമെന്ന് തെറ്റിദ്ധരിച്ചു', ചില മാധ്യമങ്ങൾക്ക് പ്രവേശനം നൽകാത്തതിൽ വീണ്ടും വിശദീകരണം
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താസമ്മേളനത്തില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത് വലിയ വിവാദമായതിന് പിന്നാലെ പുതിയ വിശദീകരണവുമായി രാജ്ഭവന്‍. ഗവര്‍ണറുടേത് വാര്‍ത്താസമ്മേളനമായിരുന്നില്ലെന്നാണ് രാജ്ഭവന്‍ പിആര്‍ഒ ട്വിറ്ററില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കേരള ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലെ ട്വീറ്റ് ഇങ്ങനെ: ചില വാര്‍ത്തകളില്‍ ആരോപിക്കുന്നത് പോലെ കേരള രാജ്ഭവന്‍ ഒരു ചാനലിനേയും വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വിലക്കിയിട്ടില്ല. 24ാം തിയ്യതി ഗവര്‍ണറുമായി അഭിമുഖത്തിന് അഭ്യര്‍ത്ഥിച്ച മാധ്യമപ്രവര്‍ത്തകരെ സമയക്കുറവ് മൂലം ഒരു സമയം നിശ്ചയിച്ച് ഒരുമിച്ച് വിളിച്ച് കാണുകയായിരുന്നു. ഈ കൂടിക്കാഴ്ചയെ ആണ് ചിലര്‍ വാര്‍ത്താമ്മേളനമെന്ന് തെറ്റിദ്ധരിച്ചത്.

കൈരളി ന്യൂസ്, മീഡിയാ വണ്‍, റിപ്പോര്‍ട്ടര്‍ ടിവി, ജയ്ഹിന്ദ് എന്നീ ചാനലുകള്‍ക്കാണ് ഗവര്‍ണരുടെ വാര്‍ത്താ സമ്മേളനത്തില്‍ ഇടം ലഭിക്കാഞ്ഞത്. ഇതേക്കുറിച്ച് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്, വാര്‍ത്തകള്‍ വളച്ചൊടിച്ചത് തിരുത്താന്‍ പറഞ്ഞിട്ടും ചെയ്യാത്തവരെ ആണ് ഒഴിവാക്കിയത് എന്നായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിശദീകരണം. വിസിമാരോട് അടിയന്തരമായി രാജി വെക്കാന്‍ നിര്‍ദേശിച്ച വിഷയത്തില്‍ ആദ്യം ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.
അനുവദിച്ച സമയം കഴിഞ്ഞിട്ടും വിസിമാര്‍ രാജി വെക്കാത്തതില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ഗവര്‍ണര്‍ പറഞ്ഞത്, മാധ്യമപ്രവര്‍ത്തകരില്‍ ഒരു വിഭാഗം പാര്‍ട്ടി കേഡര്‍മാരാണ് എന്നും അവരോട് പ്രതികരിക്കാനില്ല എന്നുമാണ്. പ്രതികരണം വേണ്ടവര്‍ പ്രത്യേകമായി ആവശ്യപ്പെട്ടാല്‍ തരാമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. അതേസമയം എതിര്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമങ്ങളെയാണ് മനപ്പൂര്‍വ്വം വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഗവര്‍ണര്‍ ഒഴിവാക്കിയത് എന്നാണ് ആരോപണം.
ഗവർണർക്കെതിരെ കേരള പത്രപ്രവർത്തക യൂണിയനും രംഗത്ത് വന്നിട്ടുണ്ട്. 'കേരള ഗവർണറുടെ വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ നടപടി ജനാധിപത്യ വിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുളള കടന്നു കയറ്റമാണിത്. കൈരളി, ജയ്ഹിന്ദ്, മീഡിയാവൺ, റിപ്പോർട്ടർ ടിവി എന്നീ ചാനലുകളെയാണ് വാർത്താ സമ്മേളനത്തിൽ നിന്നും വിലക്കിയത്. ഗവർണർ തന്നെ നിർദ്ദേശിച്ചത് അനുസരിച്ച് അഭിമുഖത്തിന് സമയം ചോദിച്ച് മെയിൽ നൽകിയ മാധ്യമങ്ങളുമുണ്ട് വിലക്ക് നേരിട്ടവയിൽ.
ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കുന്ന രീതി രാജ്ഭവൻ പോലെ ഒരു ഭരണഘടനാ സ്ഥാപനത്തിന് യോജിച്ചതല്ല. ഇത് തുടർന്നാൽ അതിശക്തമായ പ്രതിഷേധത്തിലേക്ക് പോകാൻ നിർബന്ധിതരാകും എന്ന് കെ യു ഡബ്ള്യു ജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അറിയിച്ചു. കേരളത്തിലെ മാധ്യമ പ്രവർത്തകരെ അവഹേളിക്കുന്ന തരത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാവിലെ നടത്തിയ പ്രതികരണവും പ്രതിഷേധാർഹമാണ്. തൊഴിലിന്റെ ഭാഗമായി വാർത്ത ശേഖരണത്തിന് വേണ്ടി പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരെ വേഷം മാറിവരുന്ന വ്യാജന്മാർ എന്ന തരത്തിൽ വിശേഷിപ്പിച്ചത് ഉന്നതമായ ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾക്ക് യോജിച്ചതല്ല. കേരളത്തിലെ മാധ്യമ പ്രവർത്തകർ ആരുടെയും കേഡർമാരല്ല. അത്യന്തം ദൗർഭാഗ്യകരമായ ഈ പ്രസ്താവന പിൻവലിക്കണമെന്ന് കെ യു ഡബ്ള്യു ജെ ആവശ്യപ്പെടുന്നു.
രാഷ്ട്രീയം അടക്കം വ്യത്യസ്ത ആശയങ്ങൾ പിന്തുടരുന്ന മാധ്യമങ്ങളിൽ തൊഴിലെടുക്കുമ്പോഴും മാധ്യമ പ്രവർത്തകർ എന്ന നിലയിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ മാധ്യമ പ്രവർത്തകർ. റിപ്പോർട്ടിംഗിന് അടക്കം ഒന്നിച്ചു തന്നെയാണ് പോകുന്നതും. മാധ്യമ പ്രവർത്തകർക്കിടയിലെ ഈ ഐക്യം തകർക്കാനുളള നീക്കമായിട്ട് കൂടിയേ ഈ നീക്കങ്ങളെ വിലയിരുത്താനാകൂ. ഇതിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ യോജിച്ചു നിന്ന് പോരാടും'.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications